1 GBP = 102.00 INR                       

BREAKING NEWS

റെഡ്ഡിച്ചില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍; മൃതദേഹം മോര്‍ച്ചറിയില്‍; പൊന്‍കുന്നംകാരി ഷീജ കൃഷ്ണന്റെ മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍; മരണം സംഭവിച്ചത് ഏവര്‍ക്കും സന്തോഷം നല്‍കിയിരുന്ന കുടുംബത്തില്‍; മരണത്തിനു മുന്‍പേ സുഹൃത്തുക്കള്‍ക്കെന്ന പോലെ ഫേസ്ബുക്കില്‍ കവര്‍ ചിത്രം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വൂസ്റ്റര്‍ഷെയറിലെ റെഡ്ഡിച്ച് പട്ടണത്തില്‍ പൊന്‍കുന്നംകാരിയായ നഴ്സിന് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ മരണത്തെ അവിശ്വസനീയതയോടെയാണ് പ്രദേശ വാസികളായ മലയാളി സമൂഹം ഏറ്റെടുത്തത്. കാരണം അടുത്തറിയുന്നവര്‍ക്കെല്ലാം ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തില്‍ എങ്ങനെ ഇത്തരത്തില്‍ ഒരു അത്യാഹിതം ഉണ്ടായി എന്ന ചോദ്യമാണ് ഉയരുന്നത്.

അന്‍പതില്‍ താഴെ മലയാളികള്‍ മാത്രം താമസിക്കുന്ന റെഡ്ഡിച്ചില്‍ ഓരോ കുടുംബത്തിനും പരസ്പരം അറിയാം എന്നതിനാല്‍ ഷീജ കൃഷ്ണന്‍ എന്ന മലയാളി നഴ്സിന്റെ മരണം സഹപ്രവര്‍ത്തകരിലും സുഹൃത്തുക്കളിലും അവിശ്വസനീയതയാണ് സമ്മാനിച്ചിരിക്കുന്നത്. ഏവരോടും പുഞ്ചിരിയോടെ ഇടപഴകുന്ന ഷീജയുടെ ഭര്‍ത്താവിനെയും മുഴുവന്‍ മലയാളികള്‍ക്കും പരിചിതമാണ്. 

വീടുകളില്‍ എത്തി ഫിറ്റിങ് ജോലികള്‍ ചെയ്തിരുന്ന ഈ യുവാവിന്റെ സാന്നിധ്യം ഏവരും ഇഷ്ടപ്പെടും വിധത്തില്‍ ഉള്ളതായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. അതെ പെരുമാറ്റം തന്നെയാണ് ഇദ്ദേഹം ഭാര്യയോടും പുലര്‍ത്തിയിരുന്നതെന്നും ഭാര്യയുടെയും മക്കളുടെയും സന്തോഷത്തിനായി പതിവായി യാത്രകളും മറ്റും നടത്തുന്ന കുടുംബം ഏറെ സന്തോഷമാണ് മലയാളി സമൂഹത്തിനു നല്‍കിയിരുന്നതെന്നും അടുത്തറിയുന്നവര്‍ പറയുന്നു.

എന്നാല്‍ ചിലപ്പോഴൊക്കെ ഷീജ വിഷാദമുഖിയായാണ് കാണപ്പെട്ടിരുന്നത് എന്നും അടുത്തറിയുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഭാര്യ ഭര്‍തൃ ബന്ധത്തില്‍ മികച്ച സൗഹൃദമാണ് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നും പരിചയക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

മരണം നടക്കുന്നതിനു അല്‍പം മുന്‍പ് കുട്ടികളില്‍ ഒരാളെ ജോലി സ്ഥലത്തും നിന്നും എത്തി ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചിരുന്നതായി പറയപ്പെടുന്നു. സ്‌കൂളില്‍ ഫുട്‌ബോള്‍ കളിക്കിടയോ മറ്റോ പരുക്കേറ്റ കുട്ടിക്ക് ഹോസ്പിറ്റലില്‍ അപ്പോയ്ന്റ്‌മെന്റ് എടുത്ത കാര്യം ഷീജ ഭര്‍ത്താവിനെ വിളിച്ചു അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവു സ്‌കൂളില്‍ നിന്നും കുട്ടിയെ കൂട്ടി ആശുപത്രിയില്‍ പോയ സമയത്താണ് ഷീജ മരണം തിരഞ്ഞെടുത്തതായി അനുമാനിക്കുന്നത്.

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം കുട്ടിയെ കാറില്‍ നിന്നും ഇറക്കിവിട്ട ഭര്‍ത്താവ് വീണ്ടും ജോലിക്കു പോയതിനെ തുടര്‍ന്ന് വീട് തുറന്നു അകത്തു കയറിയ കുട്ടിയാണ് അമ്മയുടെ മരണം ആദ്യമായി കണ്ടതെന്നും പറയപ്പെടുന്നു. ഉടന്‍ പോലീസിനെയും പാരാമെഡിക്സിനേയും വിവരം അറിയിച്ചെങ്കിലും മരണം സംഭവ സ്ഥലത്തു തന്നെ നടന്നതായാണ് ലഭ്യമായ വിവരം.
അതിനിടെ മരണത്തിനു 24 മണിക്കൂര്‍ മുന്‍പേ ഷീജ തന്റെയും മക്കളുടെയും ചേര്‍ത്തുള്ള കവര്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളെ ഏറെ സങ്കടപ്പെടുത്തുന്നത്. ഇടയ്ക്കിടെ മക്കളുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഷീജക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യം ആയതിനാല്‍ ഇക്കാര്യത്തില്‍ അസ്വാഭാവികത കാണേണ്ട കാര്യം ഇല്ലെന്നും സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു. ചില സമയങ്ങളില്‍ ഭര്‍ത്താവും കുട്ടികളും മാത്രമുള്ള ചിത്രങ്ങളും ഷീജ സുഹൃത്തുക്കള്‍ക്കായി പങ്കു വച്ചിരുന്നു. കൂടെ തനിക്കിഷ്ടമായ വലിയ പൂന്തോട്ടത്തിലെ നിറഞ്ഞു നില്‍ക്കുന്ന പൂക്കളും ഷീജ പ്രിയപ്പെട്ടവര്‍ക്കായി ഫേസ്ബുക്കിലൂടെ ചിത്രങ്ങളായി നല്‍കിയിരുന്നു. 

ചേര്‍ത്ത് പിടിക്കേണ്ട 'അമ്മ ഇനി കൂടെയിലെന്നു തിരിച്ചറിവാകാത്ത പ്രായത്തില്‍ ഉള്ള കുട്ടികളെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നതാണ് പ്രിയപ്പെട്ടവരുടെ സങ്കടം. അതിനിടെ മക്കളെ താന്‍ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന 'അമ്മ മനസിന്റെ നേര്‍ക്കാഴ്ചയായി നൊമ്പരമുണര്‍ത്തുകയാണ് ഷീജ അവസാനമായി പോസ്റ്റ് ചെയ്ത ചിത്രം. ഏറ്റവും അടുത്തറിയുന്നവരോട് മാത്രം സൗഹൃദം പുലര്‍ത്തുന്ന മിതഭാഷി കൂടിയായിരുന്നു ഷീജ. ഗ്ലോസ്റ്റര്‍ അടക്കമുള്ള ദൂര സ്ഥലങ്ങളില്‍ എത്തി ജോലി ചെയ്തിരുന്ന ഷീജയും ഭര്‍ത്താവിനെ പോലെ തന്നെ കഠിന അധ്വാനം ചെയ്താണ് കുടുംബത്തിന് വേണ്ടി ജീവിച്ചിരുന്നത്. എന്നാല്‍ എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകര്‍ന്നിരിക്കുകയാണ്.
ഷീജയുടെ മരണത്തില്‍ വേദനയുടെ ആഴങ്ങള്‍ താണ്ടുന്ന മക്കള്‍ക്കും ഭര്‍ത്താവിനും ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ മനക്കരുത്തു ലഭിക്കട്ടെയെന്നു ബ്രിട്ടീഷ് മലയാളി ടീം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പരേതക്ക് നിത്യശാന്തി നേരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category