1 GBP = 103.15 INR                       

BREAKING NEWS

കടന്നല്‍ക്കൂട് - ഭാഗം 4

Britishmalayali
സജി കുമാര്‍

കാത്തിരിക്കുക.... ചിലപ്പോള്‍ വല്ലാത്ത മടുപ്പ് ഉളവാക്കുന്നു... ഇപ്പോള്‍ സമയം രാത്രി പന്ത്രണ്ട് ആയിക്കാണും, ഏകദേശം ഒന്നര മണിക്കൂറായി, ഈ വിജനമായ റോഡില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്..

ഇന്ന് ഞാന്‍ ലതയോടു പറഞ്ഞു, 'ലതേ, നീ പെണ്‍കുട്ടിയോട് സംസാരിക്കണം'. ലത ചിരിച്ചു. മോള്‍ ലതയുടെ ചുമലിലാണ്, നല്ല ഉറക്കം. അച്ഛനെ ഒഴിവാക്കുന്നതിനായുള്ള കള്ളയുറക്കം. കുഞ്ഞിനേയും ലതയെയും ഞാന്‍ മാറി, മാറി നോക്കി. 'ശരി ചേട്ടാ'... അവള്‍ ചിരിച്ചുകൊണ്ട് തലയാട്ടി, നീണ്ട മുടിയിഴകള്‍ പറന്നു നടക്കുന്നു.... എന്റെ കവിളില്‍ മെല്ലെ തലോടി.

എന്നെ അവള്‍ തിരിച്ചറിയുന്നു...

രാത്രി പത്തര കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.... ജംഗ്ഷനില്‍ വന്നു, ഡ്രൈവറിനെ കാത്തിരുന്നു. കടകള്‍ അടച്ചു, തെരുവ് വിജനമായി, തൊട്ടടുത്ത കുറ്റികാട്ടില്‍ പട്ടികള്‍, കടി പിടി കൂടുന്നുണ്ട്. ചിലത് ഉച്ചത്തില്‍ മോങ്ങുന്നു. ഇടയ്ക്കു ഉച്ചത്തില്‍ ഭൂമി കുലുക്കിക്കൊണ്ടു എക്സ്പ്രസ്സ് ട്രെയിന്‍ കടന്നു പോയി...

ഈ ജംഗ്ഷനില്‍ മൂന്ന് റോഡുകള്‍ കൂടിച്ചേരുന്നു. എതിര്‍ വശത്തായി ഒരു റെയില്‍വേ ലൈന്‍ കടന്നു പോകുന്നുണ്ട്.

എന്തെന്ന് അറിയില്ല, എല്ലാം ശാന്തമായി. ഇപ്പോള്‍ ഇവിടെ ഞാനും, നിലാവും, പിന്നെ ആകാശത് പൂര്‍ണചന്ദ്രനും മാത്രം.

ഇപ്പോള്‍ ലത പെണ്‍കുട്ടിയെ കണ്ടു കാണുമോ? ഓരോ ചിന്തകള്‍ ഒന്നിന് പുറകില്‍, ഒന്നായി വന്നു തുടങ്ങി. അതാ, അംബാസിഡര്‍ കാര്‍ വരുന്നുണ്ട്, ഇത് അയാള്‍ തന്നെയാകും. ഞാന്‍ റോഡിന്റെ മധ്യഭാഗത്തേക്ക് ഇറങ്ങി നിന്നു, കൈ കാണിച്ചു. നിര്‍ത്തിയല്ലോ 

ഞാന്‍ ഡ്രൈവറിനോട് പറഞ്ഞു, 'മാഷേ... ഇടത്തെ കാലില്‍ അല്‍പം നീര് ഉണ്ട്, ഈ കുണ്ടും കുഴിയും ചാടി നടക്കാന്‍ ബുദ്ധിമുട്ടാണ്, പ്രശാന്ത്നഗര്‍ വഴി പോകുകയാണെങ്കില്‍, D-line വരെ ഒരു ലിഫ്റ്റ് തരുമോ? ടാക്സി ഫെയര്‍ തരാം, അതൊരു പ്രശ്നമല്ല .'

ഡ്രൈവര്‍ തലകുലുക്കി, 'ഓ കാശൊന്നും വേണ്ട സര്‍, ഞാനും 'D' ലെയിനിലേക്കാണ് പോകുന്നത്, സര്‍ വരൂ.... പിന്‍വശത്തെ ഡോര്‍ തുറന്നു,

ഞാന്‍ അകത്തേക്ക് പ്രവേശിച്ചു

അപ്പോള്‍ മനുഷ്യപ്പറ്റുള്ള ആളാണ്. ഞാന്‍ ചോദിച്ചു. മാഷേ - അതെയോ, അവിടെ എവിടെയാണ്?

ഞാന്‍ അവിടെത്തെ പഴയ താമസക്കാരനാണ്.

താങ്കളെ കണ്ടു പരിചയമില്ല. പേര് പറയാമോ?

അയാള്‍ പറഞ്ഞു...  ഞാന്‍ ജെയിംസ്. .D-8 ല്‍ ആണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത്.

ഞാന്‍ ഇവിടെ പുതിയ ആളാണ് ഏതാണ്ട് ഒരു മാസം ആയിക്കാണും

അപ്പോള്‍ നമ്മള്‍ അയല്‍ക്കാരാണ്,, ഫാമിലിയൊക്കെ കൂടെയുണ്ടോ? ഒരു സ്ഥിരം മലയാളി ചോദ്യം ഞാന്‍ ചോദിച്ചു...

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെകുറിച്ച് അറിയാതെ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലല്ലോ!

ഓ... ഒന്നുകെട്ടി... അല്ലകെട്ടേണ്ടിവന്നു, അയാള്‍ ശബ്ദം താഴ്ത്തി സംസാരിച്ചു തുടങ്ങി.

ഒന്നും വേണ്ടായിരുന്നു അയാള്‍പുച്ഛത്തില്‍ പിറുപിറുത്തു!

ഓഹ്... എന്താ സംഭവിച്ചത്? ഞാന്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

ഇല്ല.. അങ്ങനെ ഒന്നുമില്ല, കോട്ടയം യോഹന്നാന്‍ ആലീസ് ദമ്പതിമാരുടെ മൂന്നാമത്തെ പുത്രന്‍. കെട്ടിയതു ഒരു ഹിന്ദു പെണ്‍കുട്ടിയെ.. ലവ് മാര്യേജ് ആയിരിന്നു, അതോടുകൂടി കുടുംബത്തില്‍ നിന്നും പുറത്തായി. ഇപ്പോള്‍ ലവ് ഇല്ല. രണ്ടുപേര്‍ക്കും. ഞങ്ങള്‍ ചേരില്ല സര്‍ അയാള്‍ ആരോടെങ്കിലും ഒന്ന് സംസാരിക്കാനായി കാത്തിരിക്കുന്നത് പോലെ എനിക്ക് അപ്പോള്‍ തോന്നിയിരുന്നു.

ഇയാള്‍ ഒരു മുരടനല്ല, ഒരു പക്ഷെ കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിയും. നോക്കട്ടെ.

ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. മാഷ് ചെറുപ്പം ആണല്ലോ?,

വിചാരിച്ചാല്‍ കൊറേയെറെ കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാം. ഈ ലോകത്ത് ഒരു ബന്ധവും പൂര്‍ണമായും പരസ്പരം ചേരില്ല. പക്ഷെ പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായാല്‍ ബന്ധങ്ങള്‍ തകരാതെ നിലനിര്‍ത്താന്‍... ഒരു പരിധിവരെ.... അല്ല, പൂര്‍ണ്ണമായും സാധിക്കും''.

ഞാന്‍ വീണ്ടും അയാളുടെ തളര്‍ന്ന മുഖത്തേക്ക് നോക്കി.

മുഖത്തു നിരാശ മാത്രം.ഒരു മരപ്പാവയെ പോലെ അയാള്‍ കാറോടിച്ചു.

തെരുവ് വിളക്കുകള്‍ അണഞ്ഞു...ഇതിലെവിടെ പതിവാണല്ലോ.

എങ്കിലും വിജനമായ വഴിയോരങ്ങള്‍ പൗര്‍ണമി നിലാവില്‍ കുളിച്ചു നിന്നു...

മനം മയക്കുന്ന കാഴ്ച്ച..

ഇടക്കു ഉയരുന്ന കൂമന്റെ കരച്ചില്‍, ആ നിശബ്ദതയെ ഭേദിച്ചു.

ഒട്ടും താല്‍പര്യമില്ലാതെ അയാള്‍ സംസാരിച്ചു

'സാറിന് അത് പറയാം'', എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലല്ലോ

സോറി.. എനിക്ക് ഒന്നും അറിയില്ലായിരുന്നു, നിറഞ്ഞ ചിരിയോടെ ഞാന്‍ പറഞ്ഞു,

പക്ഷെ ഞങ്ങളുടെ അയല്‍ക്കാരന്‍ ചെറുപ്പക്കാരനാണ്, ഡ്രൈവറാണ് എന്നും ഭാര്യയെ മര്‍ദ്ദിക്കുന്നതാണ് ഹോബി....

ആ കുട്ടിയുടെ തേങ്ങലുകള്‍ ഞങ്ങള്‍ ഭയത്തോടെയാണ് കേള്‍ക്കുന്നത്''

അയാള്‍ നിശബ്ദനായി ഡ്രൈവ് ചെയ്തു. ഏതോ ആലോചനയില്‍ വീണ്ടും ലയിച്ചു... തിരിഞ്ഞു നോക്കി. സാവധാനം പറഞ്ഞു. ഇതാണ് വിഷയമെങ്കില്‍, എനിക്ക് സംസാരിക്കാന്‍ ഒട്ടും താല്‍പര്യമില്ല.. 

എന്റെ നിയന്ത്രണം വിട്ടുപോയി... തിരിച്ചു തല്ലില്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ താന്‍ അവരെ കൊല്ലാകൊല ചെയ്യുന്നത്...

എനിക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല...

ഒരു നിമിഷം, ഇവന്റെ കഴുത്തു ഞെരിച്ചുടക്കാനായി കൈകള്‍ തരിച്ചു.

വേണ്ടാ.. ഒന്നും വേണ്ടാ..

തുടരും..


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam