1 GBP = 102.80 INR                       

BREAKING NEWS

മാനസിക സംഘര്‍ഷം മറികടക്കാനോ ഉറക്കം വരാനോ നിങ്ങള്‍ ഗുളിക കഴിക്കാറുണ്ടോ? മനസ്സിനുള്ള എല്ലാ മരുന്നുകളും അപകടകാരികള്‍; ഭയപ്പെടുത്തുന്ന ഒരു പഠനറിപ്പോര്‍ട്ട് പുറത്ത്

Britishmalayali
kz´wteJI³

ഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളില്‍ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ചത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്. 1970-കളില്‍ ഒരു കുട്ടിക്ക് ലുക്കേമിയ പിടിപെട്ടാല്‍ ആ കുട്ടി രക്ഷപ്പെടുന്നതിനുള്ള സാധ്യത 20 ശതമാനം ആയിരുന്നെങ്കില്‍ ഇന്നത് 80 ശതമാനമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മിക്ക മേഖലകളിലും സമാനമായ പുരോഗതി ദൃശ്യമാണ്. എന്നല്‍, ഇന്നും യാതോരു പുരോഗതിയും കൈവരിക്കാത്ത ഒരു മേഖല വൈദ്യശാസ്ത്രത്തിലുണ്ട്. മാനസിക ആരോഗ്യ മേഖലയാണത്.

ഈ മേഖലയില്‍ നടക്കുന്ന പരീക്ഷണങ്ങളിലും മറ്റും പുതിയതായി ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നുമാത്രമല്ല, നിലവിലുള്ള പല ചികിത്സകളും ഔഷധങ്ങളും മറ്റും അപകടകാരികളാകുന്നതായും കണ്ടെത്തപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് പൗണ്ട് ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി ചെലവാക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.എന്‍ എച്ച് എസില്‍ പ്രതിവര്‍ഷം 18 ബില്ല്യണ്‍ പൗണ്ടാണ് മാനസികാരോഗ്യ മേഖലയ്ക്കായി ചെലവിടുന്നത്. എന്നിട്ടും, ഇന്നും 25 ശതമാനം ബ്രിട്ടീഷുകാരെങ്കിലും സ്ഥിരമായി മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട ഔഷധങ്ങള്‍ ഉപയോഗിക്കുകയാണ്.

മാനസികാരോഗ്യത്തെ സംബന്ധിച്ച പൊതു ചര്‍ച്ചകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് തെര്‍ച്ചയായും നല്ലൊരു കാര്യമാണെങ്കില്‍ കൂടി ഈ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഇത് മതിയാകില്ല. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നയപരിപാടികള്‍ രൂപീകരിക്കാനായി ഉണ്ടാക്കിയ എന്‍ എച്ച് എസിന്റെ സ്വതന്ത്ര ബോഡിയായ മെന്റല്‍ ഹെല്‍ത്ത് ടാസ്‌ക്ഫോഴ്സ് പറയുന്നത് മാനസിക ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത കുറഞ്ഞുവരുന്നു എന്നാണ്. മാത്രമല്ല, ആത്മഹത്യ നിര്‍ക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിനുപുറമേ, 1980 നു ശേഷം മാനസിക പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല എന്നും പറയുന്നു.

ഇതിന് ഏറ്റവും പ്രധാന കാരണം മാനസിക രോഗചികിത്സയ്ക്കുള്ള മരുന്നുകളുടെ അമിത ഉപയോഗമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. കുടുംബ പ്രശ്നങ്ങളും, ലൈംഗിക പ്രശ്നങ്ങളും, തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അസംതൃപ്തിയുമെല്ലാം മാനസിക രോഗങ്ങളായി പരിഗണിച്ച് മരുന്നുകള്‍ കുറിക്കുന്ന രീതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. അതായത്, പ്രശ്നങ്ങള്‍ തത്ക്കാലത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നു എന്നല്ലാതെ അതിന്റെ അടിവേര് ചികഞ്ഞ് കണ്ടുപിടിച്ച് ചികിത്സിക്കാന്‍ ആരും തയ്യാറാകുന്നില്ല.

നിരവധി രസവസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ മസ്തിഷ്‌ക്കത്തിന്റെ സ്വാഭാവിക കഴിവുകളെ ദുര്‍ബലപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ദീര്‍ഘകാലമായി ഇത്തരം മരുന്നു കഴിക്കുന്നവര്‍ കൂടുതല്‍ മാനസിക പ്രശ്നങ്ങളിലേക്ക് വീഴുകയല്ലാതെ അതില്‍ നിന്നും ശാശ്വതമായ ഒരു മോചനം നേടുന്നില്ല. മാത്രമല്ല, ഡിപ്രഷന്‍, ബൈപോളാര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ആന്റിഡിപ്രസന്റുകള്‍ പ്രശ്നം വഷളാക്കുമെന്ന് ഈയിടെ സൂറിച്ച് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിയുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category