1 GBP = 102.80 INR                       

BREAKING NEWS

ലോകകപ്പ് യോഗ്യതാ പോരാട്ടം: ജയം തുടര്‍ന്ന് ബ്രസീല്‍; പാരഗ്വായെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്; അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ

Britishmalayali
kz´wteJI³

ബാരാന്‍ക്വില്ല (കൊളംബിയ): ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ. മത്സരത്തില്‍ ആദ്യ എട്ടു മിനിറ്റിനുള്ളില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ വഴങ്ങി അര്‍ജന്റീന സമനിലയില്‍ കുരുങ്ങിയത്.

ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ മിഗ്വല്‍ ബോര്‍ഹയാണ് കൊളബിയയുടെ സമനില ഗോള്‍ കണ്ടെത്തിയത്.

ചിലിക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയ ടീമില്‍ നിന്ന് അഞ്ചു മാറ്റങ്ങളോടെയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ ഇറക്കിയത്.

മൂന്നാം മിനിറ്റില്‍ തന്നെ ക്രിസ്റ്റിയന്‍ റൊമേറോ ഹെഡറിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. താരത്തിന്റെ രണ്ടാമത്തെ മാത്രം രാജ്യാന്തര മത്സരമായിരുന്നു ഇത്.

അഞ്ചു മിനിറ്റിന് ശേഷം മികച്ച ഡ്രിബിളിങ് പുറത്തെടുത്ത ലിയാന്‍ഡ്രോ പരെഡെസ് അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയിലുടനീളം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീനയ്ക്ക് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് തിരിച്ചടിയേറ്റു. ബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ തലയ്ക്ക് പരിക്കേറ്റ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ അവര്‍ക്ക് നഷ്ടമായി. സ്‌ട്രെക്ചറിലാണ് താരത്തെ കളത്തിന് പുറത്തേക്ക് കൊണ്ടുപോയത്.

രണ്ടാം പകുതിയില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയുടെ ഫൗളിന് കൊളംബിയക്ക് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. 51-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലീയിസ് മുറിയെല്‍ കൊളംബിയയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

മത്സരം അര്‍ജന്റീന സ്വന്തമാക്കിയെന്ന ഘട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ മിഗ്വല്‍ ബോര്‍ഹയുടെ ഹെഡര്‍ അവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. മറ്റൊരു യോഗ്യതാ മത്സരത്തില്‍ പരാഗ്വയ്ക്കെതിരെ ബ്രസീല്‍ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

സൂപ്പര്‍ താരം നെയ്മര്‍ തിളങ്ങിയ മത്സരത്തില്‍ പാരഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ഇതോടെ ബ്രസീലിന് ആറു മത്സരങ്ങളില്‍ നിന്ന് ആറു ജയങ്ങളായി. 18 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീല്‍.

നാലാം മിനിറ്റില്‍ ബ്രസീലിനെ മുന്നിലെത്തിച്ച നെയ്മര്‍ ലൂക്കാസ് പക്വേറ്റയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.നാലാം മിറ്റില്‍ ഗബ്രിയേല്‍ ജെസ്യുസിന്റെ പാസില്‍ നിന്നായിരുന്നു നെയ്മറിന്റെ ഗോള്‍. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് പക്വേറ്റ സ്‌കോര്‍ ചെയ്തത്.

ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ ആറും ജയിച്ച ബ്രസീല്‍ 18 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന് ലോകകപ്പിലേക്ക് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് നേരിട്ട് യോഗ്യത നേടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category