1 GBP = 102.80 INR                       

BREAKING NEWS

'ബ്രോഡിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍ ഞാന്‍ ഇന്നാണ് കാണുന്നത്; പതിനഞ്ചു വയസ്സുള്ള ലെസ്ബിയനേപ്പോലെയുണ്ട്'; വിവാദം ഭയന്ന് സഹതാരത്തെക്കുറിച്ചുള്ള പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ആന്‍ഡേഴ്സന്‍; വ്യക്തിപരമായി താന്‍ ഏറെ മാറിക്കഴിഞ്ഞെന്നും വിശദീകരണം

Britishmalayali
kz´wteJI³

ലണ്ടന്‍: യുവതാരം ഒലി റോബിന്‍സനുമായി ബന്ധപ്പെട്ട ട്വിറ്റര്‍ വിവാദം കത്തുന്നതിനിടെ ഇംഗ്ലിഷ് ടീമില്‍ തന്റെ സഹതാരമായ സ്റ്റുവാര്‍ട്ട് ബ്രോഡിന്റെ പുതിയ ഹെയര്‍ സ്റ്റൈലിനെ പരിഹസിച്ചുള്ള പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വെറ്ററന്‍ താരം ജയിംസ് ആന്‍ഡേഴ്സന്‍. ഇംഗ്ലിഷ് താരങ്ങളുടെ 'വഴിവിട്ട' ട്വീറ്റുകളെക്കുറിച്ച് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അന്വേഷിക്കുന്നതിനിടെയാണ് ആന്‍ഡേഴ്സന്‍ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

റോബിന്‍സനെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് ഇസിബി വിലക്കിയതിനു പിന്നാലെ, ഇംഗ്ലിഷ് താരങ്ങളുടെ ഒട്ടേറെ പഴയകാല ട്വീറ്റുകള്‍ ആരാധകര്‍ 'കുത്തിപ്പൊക്കിയിരുന്നു'. ഏകദിന ടീം നായകന്‍ ഒയിന്‍ മോര്‍ഗന്‍, വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ എന്നിവരെല്ലാം ആരോപണ നിഴലിലുണ്ട്. ഇതിനിടെയാണ് വിവാദം ഭയന്ന് പഴയ ട്വീറ്റ് ആന്‍ഡേഴ്സന്‍ ഡിലീറ്റ് ചെയ്തത്.

മുപ്പത്തിയെട്ടാം വയസ്സിലേക്കു കടക്കുന്ന ആന്‍ഡേഴ്സന്‍ 2010ല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തൊരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇംഗ്ലിഷ് ടീമില്‍ തന്റെ സഹതാരമായ സ്റ്റുവാര്‍ട്ട് ബ്രോഡിന്റെ പുതിയ ഹെയര്‍ സ്റ്റൈലിനെ പരിഹസിച്ച് '15 വയസ്സുള്ള ലെസ്ബിയനേപ്പോലുണ്ട്' എന്ന് ആന്‍ഡേഴ്സന്‍ കമന്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

'ബ്രോഡിയുടെ (സ്റ്റുവാര്‍ട്ട് ബ്രോഡ്) പുതിയ ഹെയര്‍ സ്റ്റൈല്‍ ഞാന്‍ ഇന്നാണ് കാണുന്നത്. പതിനഞ്ചു വയസ്സുള്ള ലെസ്ബിയനേപ്പോലെയുണ്ട്' ഇതായിരുന്നു ആന്‍ഡേഴ്സന്റെ ട്വീറ്റ്.

ട്വീറ്റ് ഡിലീറ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ച ആന്‍ഡേഴ്സന്‍, താനൊരു മാറിയ മനുഷ്യനാണെന്ന് അവകാശപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ കളിക്കാര്‍ക്ക് ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'എന്റെ പേരില്‍ വിവാദമായ ട്വീറ്റിന് 10 11 വര്‍ഷത്തെ പഴക്കമുണ്ട്. അതിനുശേഷം വ്യക്തിപരമായി ഞാന്‍ ഏറെ മാറിക്കഴിഞ്ഞു' ആന്‍ഡേഴ്സന്‍ പറഞ്ഞു

'വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതാണെങ്കിലും ഇത്തരം ട്വീറ്റുകളെക്കുറിച്ച് വിശദമായി പരിശോധിക്കണം. പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്തി മുന്നോട്ടു പോകണം. ഇത്തരം പ്രയോഗങ്ങളും ഭാഷയും ഉപയോഗിക്കാതിരിക്കാനുള്ള ശ്രദ്ധയും അത്യാവശ്യമാണ്' ആന്‍ഡേഴ്സന്‍ പറഞ്ഞു.

'ഇത് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ്. ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഈ പിഴവുകളില്‍നിന്ന് പഠിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇത്തരം വിഷയങ്ങളില്‍ കുറച്ചുകൂടി ബോധവല്‍ക്കരണം വേണമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഇസിബിയുമായും കളിക്കാരുടെ സംഘടനയുമായും ബന്ധപ്പെട്ട് അതിനു വേണ്ടത് ചെയ്യും' ആന്‍ഡേഴ്സന്‍ പറഞ്ഞു.

ഇതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഇംഗ്ലിഷിലുള്ള അറിവില്ലായ്മയെ പരിഹസിച്ച ഇംഗ്ലിഷ് താരങ്ങളായ ജോസ് ബട്ലര്‍, ഒയിന്‍ മോര്‍ഗന്‍ എന്നിവരും ആരോപണ നിഴലിലുണ്ട്. 201718 കാലഘട്ടത്തില്‍ തമാശരൂപേണ നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ മോര്‍ഗനെയും ബട്ലറിനെയും തിരിച്ചടിക്കുന്നത്. റോബിന്‍സനെ ഇംഗ്ലിഷ് ബോര്‍ഡ് വിലക്കിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഇംഗ്ലിഷ് ഭാഷയെ കളിയാക്കി ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലിഷ് ഭാഷയെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകളില്‍ ഇസിബി അന്വേഷണം നടത്തുന്നതായി ഒരു ഇംഗ്ലിഷ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ, 201213 കാലത്ത് റോബിന്‍സന്‍ ട്വിറ്ററിലിട്ട വര്‍ണവെറിയുണ്ടാക്കുന്നതും ലിംഗനീതിക്കെതിരായതുമായ പോസ്റ്റുകളുടെ പേരില്‍ താരത്തിനു രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിലക്കേര്‍പ്പെടുത്താന്‍ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ന്യൂസീലന്‍ഡിനെതിരെ കഴിഞ്ഞ ദിവസം സമനിലയില്‍ അവസാനിച്ച ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച റോബിന്‍സന്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയും ഒന്നാം ഇന്നിങ്സില്‍ 42 റണ്‍സടിച്ചും തിളങ്ങിയതിനു പിന്നാലെയാണു വിലക്കു വീണത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category