1 GBP = 103.15 INR                       

BREAKING NEWS

പുട്ടിന് മുന്നറിയിപ്പുമായി ജോ ബൈഡന്‍ ബ്രിട്ടനില്‍; ഇന്ന് ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച; ഞായറാഴ്ച രാജ്ഞിയെ കാണും; ജി 7 യോഗത്തിനായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് കൊടുങ്കാറ്റുപോലെ അമേരിക്കയില്‍ തരംഗമാവുന്നു

Britishmalayali
kz´wteJI³

''പുട്ടിന് അറിയേണ്ടത് എന്താണെന്ന്, അറിയിച്ചുകൊടുക്കാന്‍ ഞാന്‍ അദ്ദേഹത്തെ കാണുന്നുണ്ട് ''. ജോ ബൈഡന്റെ വാക്കുകള്‍ ഹര്‍ഷാരവത്തെ സ്വീകരിച്ചുകൊണ്ട് അമേരിക്കന്‍ എയര്‍ഫോഴ്സ് അംഗങ്ങള്‍. ജി 7 ഉച്ചകൊടിക്കായി ബ്രിട്ടനിലെത്തിയ ജൊ ബൈഡന്‍ സഫോക്കിലെ റോയല്‍ എയര്‍ഫോഴ്സ് മൈല്‍ഡന്‍ഹാളില്‍, ബ്രിട്ടനിലുള്ള അമേരിക്കന്‍ വൈമാനികരോട് സംസാരിക്കുകയായിരുന്നു. ആഗോളതാപനമാണ് ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ജോ ബൈഡന്റെ ആദ്യ വിദേശയാത്രയാണിത്.

എട്ടു ദിവസത്തെ ഈ യാത്രയ്ക്കിടയില്‍ ജി 7 നേതാക്കള്‍, ബ്രിട്ടീഷ്ര് രാജ്ഞി, നാറ്റോ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച്ചകള്‍ നടത്തും. അവസാനം ജനീവയില്‍ വച്ച് ജൂണ്‍ 16 ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമര്‍ പുട്ടിനുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇന്ന് അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച്ച നടത്തും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റൂസ്വെല്‍റ്റും ചര്‍ച്ചിലും തമ്മില്‍ ഉണ്ടാക്കിയ അറ്റ്ലാന്റിക് ചാര്‍ട്ടര്‍ പോലൊരു കരാര്‍ ഉണ്ടാക്കുന്നതായിരിക്കും പ്രധാന വിഷയം. അതിനൊപ്പം അമേരിക്കയ്ക്കും ബ്രിട്ടനും മദ്ധ്യേയുള്ള യാത്ര പെട്ടെന്ന് തന്നെ പുനരാരംഭിക്കുന്നതും ചര്‍ച്ചാവിഷയമാകും.

പുട്ടിനെ, മനസാക്ഷിയില്ലാത്ത കൊലപാതകി എന്ന് വിശേഷിപ്പിച്ച ജോ ബൈഡന്‍, അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇടപെടലുകള്‍ നടത്തിയതിന് മോസ്‌കോയെ ഒരു പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. അതോടൊപ്പം തന്നെ റഷ്യന്‍ ഭരണകൂടം വിമതരേ കൈകാര്യം ചെയ്യുന്ന രീതിയും റഷ്യന്‍ ഹാക്കര്‍മാരുട്
ഏ സമീപകാല പ്രവര്‍ത്തനങ്ങളും സംസാരവിഷയമാക്കുമെന്നും ബൈഡന്‍ സൂചിപ്പിച്ചു.ഇന്നലെ വൈകിട്ടോടെ ബ്രിട്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വൈമാനികരുമായി സംവേദിക്കാന്‍ എത്തിയ പ്രസിഡണ്ട് നിരവധി അവസരങ്ങളില്‍ മരിച്ചുപോയ തന്റെ മകനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

അതിനുശേഷം സെയിന്റ് ഐവ്സിനു സമീപമുള്ള കാര്‍ബിസ് ബേയിലേക്കാണ് ബൈഡന്‍ പോയത്. ഇവിടെയാണ് ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ മൂന്ന് ദിവസത്തേക്ക് ഒത്തുചേരുന്നത്. കോവിഡ് പ്രതിസന്ധിയും, കാലാവസ്ഥ വ്യതിയാനവും പ്രധാന ചര്‍ച്ചാ വിഷയങ്ങളാകുന്ന യോഗത്തില്‍ ലോകത്തെനേരിട്ടും അല്ലാതെയും ബാധിക്കുന്ന നിര്‍വധി മറ്റു വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടും. സമ്മേളനം അവസാനിക്കുന്ന ഞായറാഴ്ച്ചയാണ് ബൈഡനും പത്നിയും എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കുക.

അതിനുശേഷം നാറ്റോ ഉച്ചകോടിയുംതുടര്‍ന്ന് ഒരു യൂറോ- അമേരിക്കന്‍ ഉച്ചകോടിയിലും പങ്കെടുക്കാന്‍ ബൈഡന്‍ ബ്രസ്സല്‍സിലേക്ക് പറക്കും. അതിനു ശേഷമായിരിക്കും പുട്ടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ജനീവയിലെത്തുക. അമേരിക്കയുടെ സുഹൃത്തുക്കള്‍ക്കും സഖ്യകക്ഷികള്‍ക്കും അമേരിക്കയുടെ പുതിയ നയം പരിചയപ്പെടുത്തുക എന്നതാണ് യാത്രയുടെ ഉദ്ദേശമെന്ന് നേരത്തെ ബൈഡന്‍ പ്രസ്താവിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ജര്‍മ്മനിയുമായി പ്രത്യേകിച്ചും യൂറോപ്യന്‍ യൂണിയനുമായി പൊതുവേയും ചില ഉരസലുകള്‍ നടന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category