1 GBP = 103.15 INR                       

BREAKING NEWS

കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത ചിലരുടെ ശരീരത്തില്‍ കറുത്ത പാടുകള്‍ വരുന്നു; രക്തം കട്ടപിടിക്കുന്നതിനു പുറമേ മറ്റൊരു പാര്‍ശ്വഫലം കൂടി കണ്ടെത്തിയതോടെ ഓക്സ്ഫോര്‍ഡ് വാക്സിനെതിരെ പ്രചാരണം ശക്തം

Britishmalayali
kz´wteJI³

ന്ത്യയില്‍ കൊവിഷീല്‍ഡ് എന്നപേരില്‍ നിര്‍മ്മിക്കപ്പെടുന്ന അസ്ട്രസെനെക വാക്സിന്‍ വീണ്ടും വിവാദങ്ങള്‍ക്ക് നടുവിലെത്തുകയാണ്. നേരത്തേ രക്തം കട്ടപിടിക്കുന്ന പാര്‍ശ്വഫലം കണ്ടെത്തിയത്തിനെ തുടര്‍ന്ന് വിവാദത്തിലായി ഈ വാക്സിന്‍ ഇപ്പോള്‍ വിവാദത്തിലാകുന്നതും പുതിയൊരു പാര്‍ശ്വഫലം കണ്ടെത്തിയതോടെയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോറലുകളും അതുപോലെ ചുവന്ന പരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഇഡീയോപാത്തിക് ത്രോംബോസൈറ്റോപെനിക് പ്യുര്‍പുര (ഐ ടി പി) എന്ന രോഗാവസ്ഥയാണ് ഇപ്പോള്‍ ഈ വാക്സിന്‍ മൂലമുണ്ടാകുന്നതായി കണ്ടെത്തിയത്.

ക്രമേണം പരുക്കള്‍ കരിഞ്ഞ് ശരീരത്തില്‍ കറുത്ത പാടുകള്‍ അവശേഷിപ്പിക്കുന്ന ഈ രോഗാവസ്ഥ വാക്സിന്‍ എടുത്ത 1 ലക്ഷം പേരില്‍ ഒരാള്‍ക്ക് വീതമായാണ് കാണപ്പെടുന്നത്. അതുപോലെ ഏകദേശം 350 പേരില്‍ പ്രത്യേകതരത്തിലുള്ള രക്തം കട്ടപിടിക്കളും കണ്ടെത്തി. രക്തത്തിലെ പ്ലേറ്റ്ലെറ്റ് അളവ് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയായിരുന്നു 40 വയസ്സിനു താഴെയുള്ളവര്‍ക്ക് ഈ വാക്സിന്‍ നല്‍കരുതെന്ന ഉപദേശം നല്‍കിയത്. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് വാക്സിനും ഐ ടി പി എന്ന രോഗാവസ്ഥയുമായുള്ള ബന്ധം സ്ഥിരീകരിച്ചത്. എന്നാല്‍, ഇതുവരെ എത്രപേര്‍ക്ക് ഈ രോഗവസ്ഥ ഉണ്ടായി എന്നകാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഡിസംബര്‍ 8 നും ഏപ്രില്‍ 14 നും ഇടയില്‍ സ്‌കോട്ട്ലാന്‍ഡില്‍ 5.4 മില്ല്യണ്‍ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ഈ പഠനം നടത്തിയത്. അപ്പോഴേക്കും 1.7 മില്ല്യണ്‍ ആളുകള്‍ അസ്ട്രാസെനെകയുടെ ആദ്യ ഡോസും 8 ലക്ഷം പേര്‍ ഫൈസറിന്റെ ആദ്യ ഡോസും സ്വീകരിച്ചുകഴിഞ്ഞിരുന്നു. വാക്സിനേഷന്‍ ലഭിച്ചവരുടെ മെഡിക്കല്‍ ഹിസ്റ്ററിയും വാക്സിനു ശേഷമുള്ള സംഭവ പരിണാമങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കുകയായിരുന്നു. ഫൈസറുമായി ബന്ധപ്പെട്ട് ഇതുവരെ ഐ ടി പിയുടെ ഒരു കേസുപോലും കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അസ്ട്രസെനെക വാക്സിന്‍ എടുത്തതിനുശേഷം നാലാഴ്ച്ചയ്ക്കുള്ളിലാണ് ഐ ടി പിയുടെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നത്. എന്നാല്‍, രക്തം കട്ടപിടിക്കുന്നത് പൂര്‍ണ്ണമായും വാക്സിന്‍ കാരണമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മത്രമല്ല, ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വളരെ ചെറിയൊരു എണ്ണം ആളുകളില്‍ മാത്രമാണ്. വാക്സിന്റെ ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ പാര്‍ശ്വഫലങ്ങളെ അവഗണിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category