1 GBP = 103.15 INR                       

BREAKING NEWS

ഹമ്മദ് മന്‍സൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്ക്കെതിരെ കൂടുതല്‍ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസല്‍ ഫരീദിനെ കൂടി കിട്ടിയാല്‍ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വര്‍ണ്ണ കടത്തില്‍ എന്‍ഐഎ സജീവമാകുന്നു

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ വീണ്ടും എന്‍ഐഎ അന്വേഷണം. കുറച്ചു കാലം എന്‍ഐഎ ഈ കേസില്‍ ഇടപെടല്‍ ഒന്നും നടത്തിയിരുന്നില്ല. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കൊടുവള്ളി മാഫിയയുമായി മുഹമ്മദ് മന്‍സൂറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.

കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി.റമീസിന്റെ കൂട്ടാളിയാണു മന്‍സൂര്‍. കള്ളക്കടത്തിനുള്ള സ്വര്‍ണം ദുബായില്‍ കണ്ടെത്താനും അത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലുള്ള പാഴ്സലില്‍ ഒളിപ്പിക്കാനും മന്‍സൂര്‍ സഹായിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ കേസ്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണു മന്‍സൂറിനെ ഇന്നലെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫൈസല്‍ ഫരീദിനെ അറസ്റ്റ് ചെയ്യാനും ഇനി നീക്കമുണ്ടാകും. ഇതോടെ അന്വേഷണം പുതിയ തലത്തിലെത്തും.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ മ്രുഹമ്മദ് മന്‍സൂറിനെ കസ്റ്റഡിയിലെടുത്തു. എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ 14 വരെ കൂടുതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. മന്‍സൂറിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണു പ്രതിയെ ചോദ്യം ചെയ്യുന്നത്.

കള്ളക്കടത്തു സ്വര്‍ണം ഉരുക്കി ആകൃതി മാറ്റി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിക്കുന്നതില്‍ മന്‍സൂര്‍ വിദഗ്ധനാണ്. 2018 ല്‍ കൊടുവള്ളി കുളപ്പൊയിലില്‍ കസ്റ്റംസ് പിടികൂടിയ സ്വര്‍ണക്കടത്ത് കേസിലും മന്‍സൂര്‍ ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുമായ ബന്ധപ്പെട്ട ഭീകരബന്ധം അന്വേഷിക്കുന്നത് എന്‍.ഐ.എയാണ്. മുന്‍പ് പല തവണ സ്വര്‍ണം കടത്തിയിട്ടുള്ള ഇയാള്‍ കസ്റ്റംസിന്റെ നോട്ടപുള്ളിയുമാണ്.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സ്വര്‍ണം കടത്തുന്നതിന് ഒത്താശ ചെയ്തിരുന്ന ഇയാള്‍ക്ക്‌േെ ഫെസല്‍ ഫരീദ് അടക്കമുള്ളവരുമായി അടുത്തബന്ധമുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. കൊടുവള്ളി മാഫിയയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് മന്‍സൂറിനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമം തുടരുകയായിരുന്നു.

ദുബായില്‍ ചെക്ക് കേസില്‍ പിടിയിലായ മന്‍സൂര്‍ അഹമ്മദിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്‍സൂറിനെ എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തു. ഇതിനുശേഷം കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇന്നുതന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണക്കടത്തില്‍ ഫൈസല്‍ ഫരീദിന് എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് മന്‍സൂര്‍ അഹമ്മദാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്നാണ് ഇയാളെയും കേസില്‍ പ്രതിചേര്‍ത്തത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദ് ഇപ്പോഴും ദുബായിയിലാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ ഇതുവരെ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിട്ടില്ല.

നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ്. ദുബായ് പൊലീസിന്റെ പിടിയിലാണ് ഇയാളെന്നാണ് സൂചന. എന്നാല്‍ സ്ഥിരീകരിക്കാന്‍ എന്‍ഐഎ തയ്യാറായിട്ടില്ല. വ്യാജ രേഖകളുടെ നിര്‍മ്മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.

ഫൈസലിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവച്ച കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍ഐഎ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസല്‍.

അതിനിടെ കോഫെപോസ നിയമപ്രകാരം തടവില്‍ കഴിയുന്ന, റമീസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സഹോദരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമവിരുദ്ധമായാണു കെ.ടി. റമീസിനെ തടവിലാക്കിയിരിക്കുന്നതെന്ന് ആരോപിച്ച് കെ.ടി.റൈഷാദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

2017 ജൂലൈ 15 മുതല്‍ 2020 ജൂണ്‍ 27 വരെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയതിലും ഗൂഢാലോചനയിലും റമീസിനു മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നു കോഫെപോസ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 19 ന് കേന്ദ്ര ധനമന്ത്രാലയം റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണു കെ.ടി.റമീസിനെ കരുതല്‍ തടവിലാക്കിയത്.

ഉത്തരവ് വൈകിയെന്നും നിരപരാധിത്വം തെളിയിക്കാനായി വേണമെന്ന് ആവശ്യപ്പെട്ട നിര്‍ണായക രേഖകളും മറ്റു നല്‍കിയില്ലെന്ന ഹര്‍ജിക്കാരന്റെ വാദം ഉള്‍പ്പെടെ ഹൈക്കോടതി തള്ളി.കസ്റ്റംസ് നിയമം 108 പ്രകാരം രേഖപ്പെടുത്തിയ മൊഴികള്‍ തെളിവുകളാണെന്നു വ്യക്തമാക്കിയ കോടതി മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണു കരുതല്‍ തടവിനുള്ള ഉത്തരവിട്ടതെന്നത് അടക്കമുള്ള വാദങ്ങളും തള്ളി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category