1 GBP = 103.15 INR                       

BREAKING NEWS

മുസ്ലിം വിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊന്നൊടുക്കി 20കാരന്‍; ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ ചിരിച്ചു കൊണ്ട് കൈ നീട്ടിക്കൊടുത്തു കൊലയാളിയായ ക്രിസ്ത്യന്‍ യുവാവ്

Britishmalayali
kz´wteJI³

ഒന്റാരിയോ: മുസ്ലിംമത വിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാലു പേരെ വണ്ടികയറ്റി കൊലപ്പെടുത്തിയത് 20കാരന്‍. ഗുരുതരാവസ്ഥയിലായ ഒമ്പതു വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്റാരിയോ സ്വദേശിയായ നഥാനിയല്‍ വെല്‍റ്റ്മാനാണ് മുസ്ലിം മതവിശ്വാസികളായ ഒരു കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ചിരിച്ചു കൊണ്ട് ഇയാള്‍ ഇരു കൈയ്കളും നീട്ടിയാണ് അറസ്റ്റ് വരിച്ചത്. ഞയറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.

നാലു കൊലപാതകങ്ങള്‍ക്കും ഒരു കൊലപാതക ശ്രമത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. യുവാവ് ഈ കുടുംബത്തെ കരുതിക്കൂട്ടി ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്യുമ്പോള്‍ ശരീരത്തില്‍ സ്വസ്തിക ധരിച്ചിരുന്നു. ഇരകളുടെ മതവിശ്വാസത്തോടുള്ള ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെറുപ്പില്‍ നിന്നുണ്ടായ തീവ്രവാദ ആക്രമണമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇതിനെ വിശേഷിപ്പിച്ചത്.

ശരീരത്തില്‍ കവചം ധരിച്ചും മിലിട്ടറി സ്‌റ്റൈല്‍ ഹെല്‍മറ്റും സ്വസ്തിക പതിച്ച വസ്ത്രവും ധരിച്ചെത്തിയ യുവാവ് ഈ മുസ്ലിം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കൊലനടത്തിയ ശേഷം ദൃക്സാക്ഷിയായ ടാക്സി ഡ്രൈവറോട് പൊലീസിനെ വിളിക്കാനും പറഞ്ഞു. ശേഷം ഇയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. തന്നെ അറസ്റ്റ് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്താനും ഈ യുവാവ് ദൃക്സാക്ഷിയായ ടാക്സി ഡ്രൈവറോട് ആവശ്യപ്പെട്ടു.

46കാരനായ സല്‍മാന്‍ അഫ്സല്‍, ഭാര്യ മദീഹ. മകള്‍ യുംന,സല്‍മാന്‍ അഫ്സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ ഒമ്പതു വയസ്സുകാരനായ മകന്‍ ഫയാസ് ആണ് ആശുപത്രിയിലുള്ളത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയതാണ് സല്‍മാന്‍ അഫ്സലും കുടുംബവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category