1 GBP = 103.15 INR                       

BREAKING NEWS

കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം കൈക്കലാക്കി വിഡി സതീശന്‍ കെ സുധാകരന്‍ കെ സി വേണുഗോപാല്‍ അച്ചുതണ്ട്; വര്‍ക്കിങ്ങ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോലും ഗ്രൂപ്പ് പ്രതിനിധിയെ പരിഗണിക്കാത്തതില്‍ അമര്‍ഷം; ഫ്രെയ്മിന് പുറത്തായ മുതിര്‍ന്ന നേതാക്കള്‍ക്ക് കലിപ്പ് തീരുന്നില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: എന്നും ഗ്രൂപ്പിന്റെ പേരില്‍ പഴികേള്‍ക്കേണ്ടി വന്ന കോണ്‍ഗ്രസ്സിന് സമീപകാലത്തെ ഗ്രൂപ്പ് കളികള്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചെറുതല്ല.കളികള്‍ അതിന്റെ പൂര്‍ണ്ണതയിലെത്തി അത് ഒടുവില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും എന്ന ഘട്ടമെത്തിയപ്പോഴാണ് അണികള്‍ ഉള്‍പ്പടെ അമര്‍ഷവുമായി രംഗത്തെത്തിയത്. പ്രതിഷേധം കടുത്തപ്പോള്‍ തലമുറ മാറ്റം എന്ന സിദ്ധാന്തത്തിലുടെ ആദ്യം പ്രതിപക്ഷനേതാവിലും ഇപ്പോള്‍ കെപിസിസി പ്രസിഡന്റിലും പുനര്‍ചിന്തനം നടത്തുകയായിരുന്നു.ഇരു മാറ്റങ്ങളെയും അണികളിലും സര്‍വ്വോപരി പാര്‍ട്ടിയിലും ഉണ്ടാക്കിയ ആവേശം ചെറുതല്ല.

പക്ഷെ മാറ്റത്തിലേക്ക് കുതിക്കുമ്പോഴും പഠിച്ച പല്ലവി മറക്കില്ല എന്നതുപോലെ ഗ്രൂപ്പ് കളി അത്രപെട്ടെന്ന് മറക്കാന്‍ കോണ്‍ഗ്രസ്സിനെക്കൊണ്ടാവില്ല എന്നത് തന്നെയാണ് നിലവിലെ പാര്‍ട്ടിക്കുള്ളിലെ സംഭവ വികാസങ്ങളും സൂചിപ്പിക്കുന്നത്. കാരണം പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അമര്‍ഷമാണ് പുകയുന്നത്. കെപിസിസി. പ്രസിഡന്റിനൊപ്പം മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിലാണ് ഇവര്‍ ഹൈക്കമാന്‍ഡിനുനേരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. പാര്‍ട്ടിയില്‍ പ്രബലമായ രണ്ടു വിഭാഗങ്ങളെയും പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരമാണ് ഗ്രൂപ്പ് നേതൃത്വം ഉയര്‍ത്തുന്നത്.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ നിശ്ചയമായും പേരുകള്‍ നിര്‍ദ്ദേശിക്കുമായിരുന്നുവെന്നാണ് ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കുന്നത്. ഗ്രൂപ്പുകള്‍ക്കതീതമായാണ് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. ടി. സിദ്ദിഖ് എ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും പ്രതിപക്ഷനേതാവിന്റെ നിയമനത്തില്‍ അദ്ദേഹം സ്വതന്ത്ര നിലപാടെടുത്തു. പി.ടി. തോമസും കൊടിക്കുന്നില്‍ സുരേഷും എ ഗ്രൂപ്പില്‍നിന്ന് നേരത്തേ അകന്നിരുന്നു.

പ്രസിഡന്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് താത്പര്യമനുസരിച്ച് നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചത്. കെ. സുധാകരനെ പ്രസിഡന്റാക്കാന്‍ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഹൈക്കമാന്‍ഡ് തലത്തില്‍ ഏകദേശധാരണയായെന്നിരിക്കെ, മറ്റുപേരുകള്‍ ഉയര്‍ത്തുന്നതില്‍ കാര്യമില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്.

ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. മാറ്റങ്ങളെക്കുറിച്ച് സോണിയയോ രാഹുലോ സംസാരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അത്തരം ചര്‍ച്ചകളുണ്ടായാലേ പ്രശ്നം പരിഹരിക്കപ്പെടൂവെന്ന സൂചനയും ഗ്രൂപ്പ് നേതൃത്വം പങ്കുവെക്കുന്നു.

ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തോട് എതിര്‍പ്പില്ല. എന്നാല്‍, അതാണ് കാഴ്ചപ്പാടെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ മൂന്ന് എന്തിനാണെന്ന് ഗ്രൂപ്പുകള്‍ ചോദിക്കുന്നു. ഗ്രൂപ്പുകള്‍ക്കതീതമെന്ന വിശേഷണം നല്‍കി പുതിയ ഗ്രൂപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പക്ഷം.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന വിശ്വാസമാണ് ഗ്രൂപ്പുകള്‍ പങ്കുവെക്കുന്നത്. ഉടനടി പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ പരസ്പരം ആശയവിനിമയത്തിലാണ്.

അതേസമയം പ്രതിഷേധമുണ്ടെങ്കിലും കെപിസിസി., ഡി.സി.സി. പുനഃസംഘടനയില്‍ അഭിപ്രായം പറയുമെന്ന പൊതു നിലപാടിലാണ് ഗ്രൂപ്പുകള്‍. ഉടനടി സംഘടനാ തിരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നിരിക്കെ, നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന. ഇതില്‍നിന്ന് വിട്ടുനിന്നാല്‍ ഒപ്പംനില്‍ക്കുന്നവരെ സംരക്ഷിക്കാനാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category