1 GBP = 102.00 INR                       

BREAKING NEWS

കടന്നല്‍ക്കൂട്: ഭാഗം അഞ്ച്

Britishmalayali
സജി കുമാര്‍

നി ജീവിച്ചിരുന്നിട്ട് അര്‍ത്ഥമില്ല ആര്‍ക്കുവേണ്ടിയാണോ വീട്ടുകാരെ ഉപേക്ഷിച്ചു കൂടെ ഇറങ്ങിയത്, ഇന്ന് അയാള്‍ക്കും എന്നെ വേണ്ടാതെയായി. ആറുമാസം മുന്‍പു വീട്ടിലേക്കു പോകാന്‍ പറഞ്ഞു, എല്ലാം മതിയായത്രേ?

സ്‌നേഹപൂര്‍വമൊരു വാക്ക് സംസാരിച്ചിട്ട് മാസങ്ങളായി..

ഇന്നൊരു സമ്മാനം കൊടുക്കണം, ഒരിക്കലും മറക്കാനാവാത്ത സമ്മാനം...

അര്‍ത്ഥമില്ലാതെ കടന്നു പോയ മാസങ്ങള്‍ . ഇനി വയ്യ. ഈ കുരുക്കില്‍ നിന്നുമുള്ള മോചനം മാത്രമാണ് വേണ്ടത്. ഒരു നിമിഷം അച്ഛനും, അമ്മയെയും അനിയത്തിയേയും ഓര്‍മ്മിച്ചു.. അവരൊക്കെ എന്നെ ഓര്‍ക്കുന്നുണ്ടാവുമോ? ഒരിക്കല്‍ കൂടി അവരെയൊക്കെ കാണാന്‍ കഴിഞ്ഞിരുന്ന്‌നെങ്കില്‍... കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഞാന്‍ നടുമുറിയിലേക്ക് സ്റ്റൂള്‍ കൊണ്ടിട്ടു ചുരിദാറിന്റെ ഷോള്‍ എടുത്തു, അതും എനിക്കേറ്റവും ഇഷ്ടപെട്ട ചുവന്ന ചൂരിധാറിന്റെ... സ്റ്റൂളില്‍ കയറിനിന്ന് ഫാനിലേക്ക് ഷോള്‍ വലിച്ചിട്ടു...

കോളിംഗ് ബെല്ലിന്റെ ശബ്ദം... കൂടാതെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ പൊട്ടിച്ചിരിയും.

ഇതാരാ...? ഈ പാതിരക്ക് ?

ഞാന്‍ താഴെയിറങ്ങി ... പെട്ടെന്ന് ഷാളും, സ്റ്റൂളും മാറ്റിവച്ചു ,,ഫാന്‍ ഓണ്‍ ചെയ്തു .

മുഖം തുടച്ചു, തലമുടി കൈകൊണ്ടു കോതിയൊതുക്കി പുറകിലേക്കിട്ടു .

മുന്‍വശത്തെ വാതില്‍ തുറന്നു.

അത്ഭുതമായി...

ഒരു സുന്ദരമായി ചിരിച്ചുകൊണ്ട് ഒരു ചേച്ചിയും കയ്യില്‍ ഒരു പെണ്‍കുട്ടിയും.

ഞാന്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.

ആരാ? ഞാന്‍ ചോദിച്ചു,

തിളക്കമുള്ള കണ്ണുകള്‍ , സന്തോഷം നിറഞ്ഞ മുഖം. മുട്ടോളം എത്തുന്ന മുടി ആഴക് ... തികച്ചും കരിനാഗങ്ങളെ പോലെ ....

ഞങ്ങള്‍ അടുത്ത വീട്ടിലെയാണ് കുറച്ചുനാളുകളായി പുതിയ താമസക്കാരെ കാണുന്നുണ്ട് ഇപ്പോഴാണ് പരിചയപ്പെടാന്‍ സമയം കിട്ടിയത്

ആ ചേച്ചി പുഞ്ചിരിയോടെ പറഞ്ഞു, ഞങ്ങള്‍ വന്നത് അസമയത്തായോ?

ഒരിക്കലുമില്ല ചേച്ചി... എന്താ പേര്?

ഓമനത്തമുള്ള കുട്ടി, ഞാന്‍ ആ മോളുടെ കവിളില്‍ തലോടാന്‍ ശ്രമിച്ചു, പക്ഷെ അവള്‍ ഒഴിഞ്ഞുമാറി.

ചേച്ചി വീണ്ടും ചിരിച്ചുഇവള്‍ ഇങ്ങനയാ, ആരുടെ അടുത്തും പോകാറില്ല

എന്റെ പേര് ലത,ചേട്ടന്റെ പേര് ഹരി ... മോളെ ഇപ്പോള്‍ വിളിക്കുന്നത് അമ്മു എന്നാണ് സ്‌കൂളില്‍ ആകുമ്പോള്‍ വേറെ പേര് ഇടണം

ചേച്ചി വീണ്ടും ചിരിച്ചു.ഈ... ചേച്ചി ഒരുപാട് ചിരിക്കുന്നുണ്ട്. കണ്ണുകള്‍ക്ക് ആസാദാരണ തിളക്കം . എവിടെയോ കണ്ടു മറന്ന മുഖം. ഇവര്‍ ആരാണ് ?

വരൂ ചായകുടിക്കാം, രാത്രി ചായ പതിവുണ്ടോ? മോള്‍ക്ക് സ്വീറ്റ്സ് എടുക്കാം'' ... എനിക്ക് അതിഥികളെ സത്കരിക്കാനായി തിടുക്കമായി.

വേണ്ട കുട്ടി, ഞങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടരുത്.... ആ ചേച്ചി പറഞ്ഞു ... കുപ്പിച്ചില്ലുകള്‍ ചിതറുന്നതുപോലെയുള്ള ശബ്ദം.

അങ്ങനെ പറയല്ലേ,,,, ചേച്ചിയും മോളുമാണ് എന്റെ ഇവിടെത്തെ പരിചയക്കാര്‍ ...വേറെ ആരെയും എനിക്ക് അറിയില്ല എനിക്ക് വിഷമമായി.

ശരി മോളെ.. അങ്ങനെയാകട്ടെ .. എന്താ മോളുടെ പേര്? എവിടെ വര്‍ക്ക് ചെയ്യുന്നു? വാത്സല്യത്തോടെ ചേച്ചി മറുപടി നല്ല്കി .

പറയാം ചേച്ചി. ഞാന്‍ ആ ചേച്ചിയുടെ കയ്യും പിടിച്ചു അടുക്കളയിലേക്ക് നടന്നു.

വിരലുകള്‍ തണുത്തിരുന്നു, പുതിയ സൗഹൃതത്തിന്റെ ആഹ്‌ളാദത്തില്‍ അതൊക്കെ ഞാന്‍ മറന്നു.

അടുക്കളയിലെത്തി സ്റ്റവ് കത്തിച്ചു, വെള്ളം തിളപ്പിച്ചു.

ചേച്ചി എന്റെ പേര് ഇന്ദു, ഞാനൊരു ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റ് ആണ്. ചേച്ചി കണ്ടുകാണും എന്റെ ഭര്‍ത്താവിനെ ... ടാക്‌സിഡ്രൈവറായി ജോലി ചെയ്യുന്നു

പേര് ജെയിംസ് ...

ആയിക്കോട്ടെ , കല്യാണം കഴിഞ്ഞിട്ട് എത്ര നാളുകളായി ?

ചേച്ചിയുടെ കൈയില്‍നിന്നും മോള്‍ വഴുതിയിറങ്ങി ...

'കഴിഞ്ഞ ജനുവരിയില്‍ , ഇപ്പോള്‍ ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു ... കോളേജില്‍ എന്റെ സീനിയര്‍ ആയിരിന്നു. ഒരേ നാട്ടുകാര്‍ ആയതിനാല്‍ ,കണ്ടു പരിചയമുണ്ട് , അതിനാല്‍ തന്നെ വളരെ വേഗതയില്‍ ഞങ്ങള്‍ സുഹൃത്തുക്കളായി , മനസ്സറിയാതെ പ്രേമത്തിലും വീണു ,കുറേനാള്‍ പ്രേമിച്ചു നടന്നു...രണ്ടുപേരുടെയും വീട്ടുകാര്‍ അറിഞ്ഞു , അവര്‍ സഹകരിച്ചില്ല മാത്രമല്ല ,എതിര്‍പ്പും ഉണ്ടായിരിന്നു .അങ്ങനെ
രജിസ്റ്റര്‍ ഓഫീസില്‍ കാര്യങ്ങള്‍ അവസാനിച്ചു '...ഞാന്‍ അല്പം ലജ്ജയോടെ ഭൂതകാലം വിവരിച്ചു .

'ഒന്നും അവസാനിച്ചിട്ടില്ല കുട്ടി , ഏതൊക്കെ തുടക്കം മാത്രമല്ലെ ?

''ചിരിച്ചുകൊണ്ട് വീണ്ടും ചേച്ചി പറഞ്ഞു . മോള്‍ ചേച്ചിയുടെ സാരിയില്‍ പിടിച്ചു തൂങ്ങി ...

'ഒരു മിശ്രവിവാഹം ആയതിനാല്‍.... ഞങ്ങള്‍ക്കിപ്പോള്‍ വീട്ടുകാരില്ല ,ബന്ധുക്കളുമില്ല, സുഹൃത്തുക്കളില്ല ..... സുഖം.'' എന്റെ മനസ്സ് വിങ്ങി , വാക്കുകള്‍ ഗദ്ഗദത്താല്‍ ഇടറി വീണു .

'സുഖം?''ചേച്ചി എന്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചു .

സുഖം..... ചേച്ചി എനിക്ക് മറ്റൊരു മറുപടിയിലായിരിന്നു.

'ചെറിയതോതില്‍ ഒന്നോ, രണ്ടോ കള്ളമൊക്കെ , ദാമ്പത്യത്തിന്റെ നിലനില്പിനായി പറയാം, കുട്ടി ? അനുകമ്പയോടെ ചേച്ചി എന്നെ നോക്കി നിന്നു. എന്തിനാ മോളെ എന്നും കരയുന്നത്?

ഞാനോ ? ഇല്ല ചേച്ചി ... എന്തിനാ ഞാന്‍ കരയുന്നത്? ഞാന്‍ ഉരുണ്ടു കളിച്ചു ... മനസ് വല്ലാതെ വേദനിച്ചു.

ചിലപ്പോള്‍ ഈ ഭാഗത്തു നിന്നും കരച്ചില്‍ കേള്‍ക്കാറുണ്ട്, അത് മോളാന്നെന്നു ഞാന്‍ കരുതി ..മോള്‍ ഹാപ്പി ആണെന്നല്ലോ അത് മതി  ചേച്ചി പറഞ്ഞു .

ഞാന്‍ ചിരിച്ചു... ഇവിടെ ഒരു പ്രശ്‌നവുമില്ല..
തുടരും...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam