1 GBP = 102.00 INR                       

BREAKING NEWS

അടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം: പ്രതി സ്ഥാനത്തുള്ള ജോസ് ബാബുവിനെ വീണ്ടും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫാക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് കത്തു നല്‍കി; ജോയലിന്റെ പിതാവിന്റെ കത്തിനെ തുടര്‍ന്ന് ഒഴിവാക്കി; ജോലി തട്ടിപ്പുകാരി ജയസൂര്യയെ കുറിച്ച് ജോയലിന് അറിയാമായിരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങളെന്നും വെളിപ്പെടുത്തല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അടൂര്‍ മേഖലാ ആക്ടിങ് സെക്രട്ടറിയും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഏരിയാ സെക്രട്ടറിയും അടക്കമുള്ളവരുടെ സന്തത സഹചാരിയുമായിരുന്ന എംജെ ജോയലിന്റെ ദുരൂഹ മരണത്തില്‍ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതിസ്ഥാനത്തുള്ള മുന്മന്ത്രി എസി മൊയ്തീന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോസ് ബാബുവിനെ ഇക്കുറിയും ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫ് ആക്കണമെന്ന് നിര്‍ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശിപാര്‍ശ കത്ത് നല്‍കിയിരുന്നു. ഇതിനോടകം തന്നെ ജോയലിന്റെ പിതാവ് ജോയിക്കുട്ടിയുടെ മകന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ചുള്ള കത്ത് കിട്ടിയിരുന്നതിനാല്‍ ജോസ് ബാബുവിനെ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 22 നുണ്ടായ ജോയലിന്റെ ദൂരൂഹമരണം കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും പരാതി ഉയര്‍ത്തിയപ്പോള്‍ ജോയല്‍ പാര്‍ട്ടി അംഗമായിരുന്നില്ലെന്ന് സിപിഎമ്മിന്റെ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം മെയ് 22 ന് ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് കമ്മറ്റി ജോയല്‍ അനുസ്മരണ ദിനം ആചരിച്ചു. ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റുകളില്‍ ജോയല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്ന് പ്രത്യേകം പ്രസ്താവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ പോസ്റ്റ്. പാര്‍ട്ടിക്കാരനല്ലെന്ന് സിപിഎം ജില്ലാ നേതാക്കള്‍ അടക്കം പറഞ്ഞ ജോയലിന്റെ ചരമദിനം ആചരിക്കാന്‍ ഡിവൈഎഫ്‌ഐ തയാറായത് ഇത്തരമൊരു അട്ടിമറിക്ക് വേണ്ടിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ജോയലിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറച്ചു വിശ്വസിക്കുന്നു. ഇതിന് കാരണം കെടിഡിസി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലി തട്ടിപ്പ് നടത്തിയ ജയസൂര്യയുടെ വിശ്വസ്തനായി നടന്നതാണെന്നും അവര്‍ പറയുന്നു. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് ജയസൂര്യ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അടൂരിന് സമീപം മുണ്ടപ്പള്ളിയില്‍ മൂന്നു പേരില്‍ നിന്ന് മാത്രമായി ഒരു കോടിയോളം രൂപ തട്ടിയെടുത്തു.

ചിലര്‍ക്ക് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കിയിരുന്നു. അവര്‍ക്ക് മാത്രം കുറച്ച് പണം തിരികെ കൊടുത്തു. ശേഷിച്ചത് ജയസൂര്യയുടെ കൈവശമുണ്ട്. സിപിഎമ്മിന്റെ അടൂരിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ജയസൂര്യ. സിപിഎമ്മിന്റെ രണ്ടു ജില്ലാ നേതാക്കള്‍ക്കും ഒരു ഏരിയാ നേതാവിനും ജയസൂര്യയുടെ തട്ടിപ്പില്‍ പങ്കുണ്ടായിരുന്നു. ഇതില്‍ ഏരിയാ നേതാവ് വച്ച വീടിന് കോടികള്‍ വില മതിക്കുമെന്ന് അടൂരിലെ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. ഇത്രയും വലിയ വീട് വയ്ക്കുന്നതിന് ഇയാള്‍ക്കുള്ള പണത്തിന്റെ ഉറവിടം അറിയാതെ അന്തം വിടുകയാണ് സമീപ വാസികളും പാര്‍ട്ടി പ്രവര്‍ത്തകരും.

ജയസൂര്യ തട്ടിയെടുത്ത പണത്തില്‍ വലിയൊരു തുക മൂന്നു നേതാക്കള്‍ക്കായി വീതിച്ചു നല്‍കിയിരുന്നുവെന്ന ആരോപണവും ശക്തമാണ്. മരിക്കുന്നതിന് മുന്‍പ് ജയസൂര്യയുടെ ഡ്രൈവറായിരുന്നു ജോയല്‍. ഒരു ദിവസം രാത്രി ജയസൂര്യയും ജോയലുമായി വരുന്നതിനിടെ എംസി റോഡില്‍ വച്ച് സമീപത്തെ പറമ്പിലേക്ക് കാര്‍ മറിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് നോട്ടുകെട്ടും വ്യാജവിസയും സര്‍ട്ടിഫിക്കറ്റുകളുമെടുത്ത് ഇരുവരും രക്ഷപ്പെട്ടു.

പിറ്റേന്ന് ക്രെയിന്‍ കൊണ്ടു വന്നാണ് വാഹനം ഉയര്‍ത്തിയെടുത്തത്. വ്യാജ നിയമന ഉത്തരവ് നല്‍കി ജോലി തട്ടിപ്പ് നടത്തിയതിന് 2018 ഓഗസ്റ്റില്‍ പന്തളത്ത് വച്ച് ജയസൂര്യയും സഹായി പ്രശാന്ത് പ്ലാത്തോട്ടവും പിടിയിലാകുമ്പോഴും ജോയല്‍ ഒപ്പമുണ്ടായിരുന്നു. ഈ കേസില്‍ നിന്ന് ജോയലിനെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് ജോയല്‍ ജയസൂര്യയുമായി അകന്നത്. താന്‍ വെറുതേ കേസില്‍ കുടുങ്ങുമെന്ന് മനസിലാക്കിയായിരുന്നു പിന്മാറ്റം. ഇതിനോടകം ജയസൂര്യയുടെ തട്ടിപ്പുകള്‍ മുഴുവനും അവര്‍ക്ക് സിപിഎമ്മിന്റെ നേതാക്കളുമായുള്ള ബന്ധവും ജോയല്‍ നന്നായി മനസിലാക്കുകയും ചെയ്തിരുന്നു. ഈ വിവരം അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ജോയല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്ര വലിയ രഹസ്യം പേറുന്ന തന്നെ കൊന്നു കളയാനും സിപിഎം നേതാക്കള്‍ മടിക്കില്ലെന്നും ജോയല്‍ പറഞ്ഞിരുന്നു. തട്ടിപ്പുകാരി ജയസൂര്യയെ പൊലീസ് അറസ്്റ്റ് ചെയ്‌തെങ്കിലും തനിക്ക് ഗുരുതരമായ രോഗമാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജാമ്യം നേടുകയായിരുന്നു. അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടതോടെ പൊലീസിനും കൂച്ചുവിലങ്ങ് വീണു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ അറസ്റ്റിലാകുന്ന അവസ്ഥയുണ്ടായി. ഇതോടെ പരാതിക്കാരെ കണ്ട് കുറച്ചു വീതം പണം മടക്കി നല്‍കി തലയൂരുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category