1 GBP = 102.00 INR                       

BREAKING NEWS

തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോയിരുന്നതെല്ലാം ഇനി പഴയകഥ! ബിജെപിയുടെ വളര്‍ച്ച തടയാന്‍ ക്ഷേത്ര ഭരണങ്ങള്‍ പിടിക്കണമെന്ന നിലപാടില്‍ സിപിഎം; തലശ്ശേരി ജഗന്നാഥക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ നേരിട്ട് പോരിനിറങ്ങി സിപിഎമ്മും ബിജെപിയും; കോവിഡ് കാലത്തും നഗരസഭാ തെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയും

Britishmalayali
അനീഷ് കുമാര്‍

തലശ്ശേരി: തലയില്‍ മുണ്ടിട്ട് ക്ഷേത്രങ്ങളില്‍ പോയിരുന്ന സഖാക്കളുടെ കഥകള്‍ ഒരുകാലത്ത് ശ്രീനിവാസന്‍ സിനിമകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ കഥമാറി. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ ക്ഷേത്രഭരണങ്ങളും പിടിക്കണമെന്ന നിലപാടിലാണ് സിപിഎം. കണ്ണൂരില്‍ അടക്കം ബിജെപി വളരുന്നത് ക്ഷേത്രങ്ങള്‍ ചുറ്റിപ്പറ്റിയാണെന്ന വാസ്തവം മുന്നില്‍ കണ്ട് അവരെ തടുക്കാന്‍ വേണ്ടിയാണ് സിപിഎം ക്ഷേത്രഭരണങ്ങള്‍ പിടിക്കാനും രംഗത്തുള്ളത്.

തദ്ദേശതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കീഴ്ഘടകങ്ങളില്‍ നടക്കുന്ന റിപ്പോര്‍ട്ടിങ്ങില്‍ തന്നെ ക്ഷേത്രഭരണം പിടിക്കണമെന്ന നിര്‍ദ്ദേശം മുകള്‍ ഘടകങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ പ്രകാരം കണ്ണൂരിലും ക്ഷേത്രഭരണ സമിതി തെരഞ്ഞെടുപ്പില്‍ വീറും വാശിയും നിറഞ്ഞിരിക്കയാണ്. ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27 ന് തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്നുണ്ട്.

സിപിഎം അനുഭാവികളായ നിലവിലെ ഭരണ സമിതിക്കെതിരെ ബിജെപി നേരിട്ട് നേതൃത്വം നല്‍കുന്ന ക്ഷേത്ര സംരക്ഷണ സമിതിയും മല്‍സര രംഗത്തിറങ്ങിയിട്ടുണ്ട്. അതിനാല്‍ ഇക്കുറി മത്സരം കടുക്കുന്നൊണ് പ്രതീക്ഷ. കഴിഞ്ഞ തലശേരിനഗരസഭാ തെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയും തെരഞ്ഞെടുപ്പിലുണ്ടാകും.അക്രമ സംഭവങ്ങളൊഴിവാക്കാന്‍ കനത്ത പൊലിസ് സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഇരു വിഭാഗവും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നിലവിലുള്ള ഭരണസമിതിയിലെ 11 ല്‍ എട്ടു പേര്‍ വീണ്ടും മത്സര രംഗത്തുണ്ട്: മൂന്ന് പേരെ പുതുതായി ഉള്‍പെടുത്തിയിട്ടുണ്ട്. ബി.ജെ. പി പാനലില്‍ പതിനൊന്ന് പേര്‍ പത്രിക നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി കലക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അഡ്വ.രൂപേഷാണ് വരണാധികാരി.എന്നാല്‍ കലക്ടര്‍ സമ്മതിച്ചാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. സിപിഎം - ബിജെപി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരിയില്‍ ജഗന്നാഥ ക്ഷേത്രം തെരഞ്ഞെടുപ്പുമായി നേരത്തെ ഇരു വിഭാഗങ്ങളും അസ്വാരസ്യമുണ്ടായിരുന്നു.ബിജെപി സ്വാധീന കേന്ദ്രങ്ങളിലൊന്നാണ് ടെമ്പിള്‍ ഗേറ്റ്.

ബിജെപിക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ല എന്നാണ് സിപിഎം നേതാക്കള്‍ പരസ്യമായി പറയുന്നതെങ്കിലും പാര്‍ട്ടിയിലെ ചര്‍ച്ച ബിജെപിയുടെ വളര്‍ച്ച തടയുന്നതിനായി ക്ഷ്രേഭരണങ്ങള്‍ പിടിക്കണമെന്നതാണ് നിര്‍ദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25000ല്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ 35 മണ്ഡലങ്ങളുണ്ടെന്നാണ് സിപിഎം കണക്ക്. തിരുവനന്തപുരത്ത് 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. ചിറയിന്‍കീഴ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപിയുടെ വളര്‍ച്ച അപകടസൂചനയാണ്.

ക്ഷേത്രങ്ങളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രവര്‍ത്തിക്കണം. ക്ഷേത്രം ഭരണസമിതികളില്‍ അംഗങ്ങളാകുകയും വേണം. നേരത്തെ തന്നെ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ച കാര്യമാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category