1 GBP = 102.00 INR                       

BREAKING NEWS

രാമനാട്ടുകര വാഹനാപകടം: മരിച്ച പാലക്കാട് സ്വദേശികള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനെന്ന് അവ്യക്തം; മൃതദേഹങ്ങള്‍ ഛിന്നിച്ചിതറി തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍; അപകടത്തില്‍ ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു

Britishmalayali
ജാസിം മൊയ്തീന്‍

കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചേട് വളവില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപത്തെ വീ്ട്ടുകാരാണ്. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞതിനാല്‍ തന്നെ സമീപത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വൈദ്യുതിയില്ലാത്തതിനാനും മഴ പെയ്യുന്നുണ്ടായിരുന്നതിനാലും കാഴ്ചകള്‍ വ്യക്തമായിരുന്നില്ല.

മൊബൈല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ഒരാള്‍ റോഡില്‍ തെറിച്ച് വീണ് കിടക്കുന്നതാണ് കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ മരിച്ചിരുന്നു എന്ന് വ്യക്തമായിരുന്നു. മറ്റു നാല് പേര്‍ കാറിനകത്ത് തന്നെയായിരുന്നു. ലോറി ഡ്രൈവറുടെ കാല് ലോറിക്കകത്ത് കുടങ്ങിക്കിടക്കുകയായിരുന്നു. അത് അയാള്‍ തന്നെ സ്വയം ഊരിയെടുക്കുകയും ചെയ്തു. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നതിനാല്‍ വാഹനത്തിന്റെ അടുത്തേക്ക് പോകാന്‍ ആദ്യം ഭയമായിരുന്നു. പിന്നീട് കെഎസ്ഇബിയില്‍ വിളിച്ച് വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചതിന് ശേഷമാണ് വാഹനത്തിന് അടുത്തേക്ക് പോയത്. ജീവന്‍ രക്ഷിക്കാനാകുമെന്ന് തോന്നിയ ഒരാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളുമെത്തിയിരുന്നു. ഈ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ പറ്റാവുന്ന അവസ്ഥയിലായിരുന്നില്ല മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. കാര്‍ റോഡില്‍ മറിഞ്ഞുകിടക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 4.30നാണ് പാലക്കോട് കോഴിക്കോട് പാതയില്‍ രാമനാട്ടുകര പുളിഞ്ചേട് വളവില്‍ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. പാലക്കാട് ചെര്‍പുളശ്ശേരി സ്വദേശികളാണ് മരിച്ചത്. ചെറുപ്പുളശ്ശേരി സ്വദേശികളായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളിലൊരാളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുന്നതിനായി എത്തിയതായിരുന്നു വാഹനം. എന്നാല്‍ പാലക്കാട് സ്വദേശികളായ അവര്‍ എന്തിനാണ് എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള വഴിയില്‍ എത്തിയത് എന്ന് ഇപ്പോഴും അവ്യക്തമാണ്. വാഹനത്തില്‍ ഉണ്ടായിരുന്ന ആരും തന്നെ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

അപകടത്തില്‍ തകര്‍ന്ന ഇലക്ട്രിക് പോസ്റ്റ് ശരായിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി ജോലി ആരംഭിച്ചിട്ടുണ്ട്. ഏറെ അപകട സാധ്യത നിറഞ്ഞ മേഖലയാണ് രാമനാട്ടുകര വൈദ്യരങ്ങാടിക്ക് സമീപത്ത് ഹൈവെയിലെ പുളിഞ്ചേട് വളവ് എന്ന പ്രദേശം. ലോറി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തില്‍ പെട്ട കാര്‍ അമിത വേഗതയിലായിരുന്നു എന്നാണ് ഇടിയില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറിന്റെ അവസ്ഥ സൂചിപ്പിക്കുന്നത്. വാഹനത്തിന് ചുറ്റും മിഠായികളും ഡ്രൈഫ്രൂട്‌സുകളും ചിതറിക്കിടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category