1 GBP = 102.00 INR                       

BREAKING NEWS

പരിപാടികള്‍ കാണാന്‍ ആളില്ലാതെ കൈരളി ചാനല്‍ വില്‍പ്പനക്ക് വെച്ചോ? ബോര്‍ഡില്‍ ഇല്ലാത്ത മമ്മൂട്ടി എങ്ങനെ കൈരളി ചെയര്‍മാനായി? കൈരളി ചാനല്‍ മുംബൈ ഗ്രൂപ്പിന് വില്‍ക്കുന്നു എന്ന ജന്മഭൂമി വാര്‍ത്തകള്‍ക്ക് പിന്നിലെ യാഥര്‍ഥ്യം അറിയാം; വിവാദ വാര്‍ത്ത ബ്രിട്ടാസ് രാജ്യസഭാ എം പി ആയതിന് പിന്നാലെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൈരളി ചാനല്‍ വില്‍പ്പനയ്ക്കെന്ന ജന്മഭൂമി വാര്‍ത്ത അടിസ്ഥാന രഹിതം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനല്‍ വില്‍പനയ്ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ് എന്നതരത്തിലാണ് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.എന്നാല്‍ ചാനല്‍ റേറ്റിങ്ങ് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാണ്. കോവിഡ് കാലമായതിനാല്‍ തന്നെ ഭൂരിഭാഗം ചാനലുകളും നഷ്ടത്തിന്റെ പാതയിലാണ്.  ഈ സാഹചര്യത്തിലാണ് ദേശാഭിമാനിയെക്കാളും പാര്‍ട്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ള ഒരു ചാനല്‍ വില്‍പ്പനയ്ക്ക് വച്ചു എന്ന തരത്തിലുള്ള വാര്‍ത്തയുടെ ആധികാരികത പരിശോധിക്കപ്പെടേണ്ടത്.

നഷ്ടത്തിലാണ് ചാനല്‍ എ്ന്നു പറയുമ്പോള്‍ തെളിവുകള്‍ വ്യക്തമാക്കാത്തത്, ചാനല്‍ വില്‍പ്പനയാണോ അതോ പരിപാടിയുടെ ചുമതല മറ്റു എജന്‍സികളെ എല്‍പ്പിക്കുന്നതാണോ എന്നതിലെ അവ്യക്തത എന്നിവയില്‍ തുടങ്ങി സീകേരളയെപ്പോലും പിന്നിലാക്കിയുള്ള കൈരളി ചാനലിന്റെ റേറ്റിങ്ങും അമൃതയെപ്പോലും പിന്തള്ളിയുള്ള കൈരളി വിയുടെ റേറ്റിങ്ങും വരെ കണ്ടില്ലെന്നടിച്ചാണ് ചാനല്‍ നഷ്ടത്തിലാണെന്ന തരത്തില്‍ ഒരു വാര്‍ത്ത ബിജെപി പോലെയുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ മുഖപത്രമായാ ജന്മഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇതിനൊക്ക പുറമെ വാര്‍ത്തയുടെ മുഴുവന്‍ ആധികാരികതയെയും ചോദ്യം ചെയ്്ത് ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി ബോര്‍ഡംഗം പോലുമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേ റിപ്പോര്‍ട്ടില്‍ തന്നെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് പിഐ മുഹമ്മദ് കുട്ടിയാണ് ഒപ്പുവെച്ചതെന്നും പറയുന്നത്.പിഐ മുഹമ്മദ് കുട്ടിയാണ് സാക്ഷാല്‍ മമ്മൂട്ടിയെന്ന കാര്യവും ഇവിടെ അറിയാതെ പോയി.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനല്‍ വില്‍പനയ്ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ് എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം.രണ്ടു ലക്ഷത്തോളം പേരില്‍ നിന്ന് ഓഹരി എടുത്ത് സിപിഎം 2000ല്‍ ആരംഭിച്ച മലയാളം കമ്യൂണിക്കേഷന്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനല്‍. പിന്നീട് വാര്‍ത്തക്കും വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമായി പീപ്പിള്‍ ടി.വി. എന്നൊരു ചാനല്‍ തുടങ്ങികയും കൈരളി ന്യൂസ് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു.

യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും സംപ്രേഷണം തുടങ്ങി. എന്നാല്‍, ഈ ചാനലുകള്‍ കാണാന്‍ ആളില്ലാത്തതുമൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ചാനലിനെ നയിച്ച ജോണ്‍ ബ്രിട്ടാസ് രാജ്യസഭ അംഗമായി പോകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാലാണ് ചാനലുകള്‍ തന്നെ മറിച്ചു നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2017 ല്‍ സമാന നീക്കം ഉണ്ടായിരുന്നു. എംസിഎല്‍ മീഡിയ ലിമിറ്റഡ്, കൈരളി ടെലിവിഷന്‍ ലിമിറ്റഡ് എന്ന രണ്ടു കമ്പനികള്‍ ഇതിനായി രജിസ്ട്രര്‍ ചെയ്തു.

തിരുവനന്തപുരം പാളയത്തെ കൈരളി ചാനലിന്റെ വിലാസത്തില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന രണ്ടു കമ്പനികളിലും ഒരേ ഡയറക്ടര്‍മാരാണ് ഉള്ളത്. അതും രണ്ടു പേര്‍ മാത്രം. ജോണ്‍ ബ്രിട്ടാസും എ വിജയരാഘവനും. ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പാര്‍ട്ടി പിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടായിരുന്നിട്ടും തുടക്കം മുതല്‍ പ്രതിസന്ധിയിലാണ് ചാനല്‍ എന്നു പറഞ്ഞാണ് വാര്‍ത്ത അവസാനിപ്പിക്കുന്നത്.

എന്നാല്‍ വാര്‍ത്തയുടെ തുടക്കം മുതല്‍ തന്നെ റിപ്പോര്‍ട്ടില്‍ വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനല്‍ വില്‍പനയ്ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ് എന്നാണ് അത്.ഒരു ചാനല്‍ വില്‍പ്പന നടത്തുന്നതും ചാനലിന്റെ പരിപാടികളുടെ ചുമതല മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പരിപാടികളുടെ ചുമതല കമ്പനിയെ എല്‍പ്പിച്ചാല്‍ അത് ഒരിക്കലും വില്‍പ്പനയാവില്ല.ഔട്ട് സോഴ്സിങ്ങ് മാത്രമാണ്

കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണം.ഒരു കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അറിയാന്‍ കഴിയുന്നത് കമ്പനി സോഴ്സിലുടെയാണ്. അങ്ങിനെ പരിശോധിക്കുമ്പോള്‍ കൈരളി നഷ്ടത്തില്‍ പോകുന്ന ഒരു ചാനല്‍ അല്ല.അത്യാവശ്യം ചെറിയ ലാഭത്തില്‍ തന്നെ ഓടുന്ന ചാനലാണ് കൈരളി.മാത്രമല്ല കോവിഡ് കാലത്ത് ഒട്ടുമിക്ക ചാനലുകളും നഷ്ടത്തിലാണ്. ലാഭമെന്ന് പറയാന്‍ പറ്റുന്നത് ഏഷ്യാനെറ്റ് മാത്രമാണ്.അപ്പോള്‍ കൈരളി നഷ്ടത്തിലാണ് എന്നു പറയുന്നതില്‍ ഔചിത്യക്കുറവും ഉണ്ട്.വില്‍പ്പനയാണോ ചാനലിന്റെ പരിപാടിയുടെ ചുമതല വേറെ കമ്പനിയെ ഏല്‍പ്പിക്കുന്നതാണോ എന്ന് വ്യക്തമല്ല

രണ്ടാമത്തെ പോരായ്മ ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല എന്ന വാദമാണ്.കാരണം മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ മമ്മൂട്ടിയാണെന്ന് നമുക്കറിയാം. അങ്ങിനെ വരുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലാത്ത ഒരാള്‍ എങ്ങിനെയാണ് ചെയര്‍മാന്‍ അകുന്നത്.ഒരുസ്ഥാപനത്തിന്റെ എംഡിയോ ചെയര്‍മാനോ ആകണമെങ്കില്‍ അതിന്റെ അടിസ്ഥാന യോഗ്യത അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡ് അംഗം ആകണമെന്നതാണ്. അപ്പോള്‍ മമ്മൂട്ടിക്ക് ചെയര്‍മാന്‍ ആകണമെങ്കില്‍ മമ്മൂട്ടിക്ക് ഡയറക്ടര്‍ ബോര്‍ഡംഗം ആയേ മതിയാകു.

മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ആര്‍ഒസിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ ഒക്കെ പരിശോധിച്ചാല്‍ അതിലൊക്കെത്തന്നെയും ഒപ്പുവച്ചിരിക്കുന്നത് പി ഐ മുഹമ്മദ് കുട്ടി ചെയര്‍മാന്‍ എന്ന പേരിലാണ്.ഈ പി ഐ മുഹമ്മദ് കുട്ടിയാണ് സാക്ഷാല്‍ മമ്മൂട്ടി എന്നുപോലുമറിയാതെയാണ് ജന്മഭൂമി വാര്‍ത്ത എഴുതിയിരിക്കുന്നത്.ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുഖപത്രം തന്നെ ഇത്തരത്തില്‍ വീഴ്ച്ച വരുത്തുന്നത് തീര്‍ത്തും ലജ്ജാകരമാണ്. വാര്‍ത്തയുടെ ആകെ ആധികാരികതയെയും ചോദ്യം ചെയ്യുന്നതാണ് ഇ പ്രസ്താവന എന്നതും ഖേദകരമാണ്.

ഇതിനൊക്കപ്പുറമെ സിപിഎം എന്ന പാര്‍ട്ടിയുടെ പ്രധാന ആയുധങ്ങളിലൊന്നായ ഈ ചാനല്‍ ഒരു സുപ്രഭാതത്തിലൊന്നും വില്‍പ്പനയ്ക്ക് വെക്കാന്‍ പാര്‍ട്ടി തയ്യാറാവില്ല.ദേശാഭിമാനിയെക്കാള്‍ ഇടതുപക്ഷ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍ ഉള്‍പ്പടെ നിര്‍ണ്ണായക പങ്കാണ് ചാനല്‍ വഹിച്ചത്.ജോണ്‍ ബ്രിട്ടാസ് രാജ്യസഭ അംഗമായതുകൊണ്ട് ചാനലിന്റെ മേല്‍നോട്ടത്തില്‍ നിന്ന് മാറണം എന്നു പറയുന്നുണ്ടെങ്കില്‍ മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റെയും നടത്തിപ്പ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത് രാജ്യസഭ അംഗമായ ശ്രേയാംസ് കുമാറാണ് എന്ന വസ്തുതയും മറക്കരുത്.

പറഞ്ഞു പ്രചരിപ്പിക്കുന്ന അത്രയും നഷ്ടത്തിലല്ല ഈ ചാനല്‍ എന്നതും വ്യക്തമാണ്.ബാര്‍ക്കിന്റെ റേറ്റിങ്ങ് പ്രകാരം പ്രോഗ്രാം ചാനലിന്റെ റേറ്റിങ്ങില്‍ ആറാം സ്ഥാനത്തുണ്ട് കൈരളി ടിവി.182.29 പോയന്റോടെയാണ് കൈരളി ആറാം സ്ഥാനത്ത് നില്‍ക്കുന്നത്.635.48 പോയന്റുമായി ഏഷ്യാനെറ്റ്, 323.03 മായി മഴവില്‍ മനോരമ, 307.52 പോയന്റുമായി ഫ്ളവേഴ്സ് എന്നീ ചാനലുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്. സീകേരളയെപ്പോലും പിന്നിലാക്കിയാണ് കൈരളിയുള്ളത്.ഇനി വി ചാനലിന്റെ റേറ്റിങ്ങ് പരിശോധിച്ചാല്‍ 11 ാം സ്ഥാനത്ത് വീ യുമുണ്ട്. 80.79 പോയന്റുമായാണ് കൈരളി വി ഇ സ്ഥാനത്ത് നില്‍ക്കുന്നത്. അമൃതയുള്‍പ്പടെ പ്രമുഖ ചാനലുകള്‍ വീ ചാനലിന് പിന്നിലാണ്.

ഇതില്‍ നിന്നു തന്നെ വാര്‍ത്തയിലെ പോരായ്മകള്‍ വ്യക്തമാണ്. മാത്രമല്ല കൈരളി ടിവി വാര്‍ത്തയില്‍ സൂചിപ്പിച്ചത് പോലെ നഷ്ടത്തിലല്ല എന്നും വ്യക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category