1 GBP = 102.00 INR                       

BREAKING NEWS

ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മുഖത്തു ടേപ്പ് ഒട്ടിച്ചു; വീടിനുള്ളിലെ ജലസംഭരണിയില്‍ മുക്കിക്കൊന്ന ശേഷം മൃതശരീരങ്ങള്‍ മുറിക്കുള്ളില്‍ മറവു ചെയ്തു: മാതാപിതാക്കളെ അടക്കം നാലു പേരെ കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

മാള്‍ഡ: മാതാപിതാക്കളെ അടക്കം നാലു കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍. ആസിഫ് മുഹമ്മദാണു പിടിയിലായത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും നാലു മാസം മുന്‍പു കൊലപ്പെടുത്തി വീടിനോട് ചെര്‍ന്ന് നിര്‍മ്മിച്ചു കൊണ്ടിരുന്ന ഗോഡൗണില്‍ മറവു ചെ്ത യുവാവ് സംഭവം പുറം ലോകം അറിയാതെ സൂക്ഷിക്കുക ആയിരുന്നു.

ഫെബ്രുവരി 28ന് ഇവര്‍ക്ക് ഉറക്കഗുളിക കലര്‍ത്തിയ പാനീയം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മുഖത്തു ടേപ്പ് ഒട്ടിച്ചു. തുടര്‍ന്ന് വീടിനുള്ളിലെ ജലസംഭരണിയില്‍ മുക്കിക്കൊന്ന ശേഷം മൃതശരീരങ്ങള്‍ മുറിക്കുള്ളില്‍ മറവു ചെയ്യുകയായിരുന്നു. കൊലപാതക ശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട ആസിഫിന്റെ സഹോദരനാണു പൊലീസിനു വിവരം നല്‍കിയത്.

കുടുംബാംഗങ്ങളോട് ആസിഫ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ കൊല്‍ക്കത്തയിലെ ഫ്ളാറ്റിലാണെന്നാണ് അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നത്. സഹോദരന്റെ മൊഴിയെ തുടര്‍ന്ന് പൊലീസ് ഒരു മജിസ്ട്രേറ്റുമായി എത്തിയാണ് മൃതദേഹങ്ങള്‍ എല്ലാം പുറത്തെടുത്തത്. ഗോഡൗണില്‍ രണ്ട് മീറ്റര്‍ താഴ്ചിയിലാണ് മൃതദേഹങ്ങള്‍ എല്ലാം കുഴിച്ചിട്ടത്. മൃതദേഹം പുറത്തെടുത്ത പൊലീസ് അവ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

അറസ്റ്റിലായ 19കാരന്റെ മൂത്ത സഹോദരനും കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നും പൊലീസിനു സംശയം ഉണ്ട്. 19കാരന്റെ അടുത്ത് നിന്നും രക്ഷപ്പെട്ട 21കാരനായ സഹോദരന്‍ ആരിഫ് മുഹമ്മദ് പൊലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. ആരിഫിനെയും കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും എങ്ങനെയോ രക്ഷപ്പെട്ട ഇയാള്‍ കൊല്‍ക്കത്ത അടക്കം പല സ്ഥലങ്ങളിലും ഈ നാലു മാസം അലഞ്ഞ ശേഷമാണ് പൊലീസില്‍ എ്തതി പരാതി നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category