1 GBP = 102.00 INR                       

BREAKING NEWS

രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം; ട്രസ്റ്റ് അംഗത്തിനെതിരെ പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്; കേസ് തനിക്കെതിരെ ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് ബന്‍സല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍; പ്രാഥമിക അന്വേഷണത്തില്‍ റായിയും ബന്‍സലും നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ്

Britishmalayali
kz´wteJI³

ലക്നൗ: ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിമ്മാണ ട്രസ്റ്റ് അംഗവും വി എച്ച് പി നേതാവുമായ ചമ്പത് രാജ് സ്ഥലം കൈയേറിയെന്ന ആരോപണം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ വിനീത് നരൈനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചമ്പത് രാജിന്റെ സഹോദരന്‍ സഞ്ജയ് ബന്‍സാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. വിനീത് നരൈനെ കൂടാതെ അല്‍ക്കാ ലഹോട്ടി, രജ്നീഷ് എന്നീ രണ്ടു പേരെയും എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സ്ഥലം കൈയേറിയെന്ന ആരോപണത്തില്‍ ചമ്പത് രാജ് നിരപരാധിയാണെന്ന് സ്ഥലം എസ് ഐ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ്അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചുവെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. മാധ്യമപ്രവര്‍ത്തകന്റെ നടപടി കോടിക്കണക്കിനു വരുന്ന ഹിന്ദുക്കളുടെ വികാരങ്ങളെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.

വിനീത് നരൈനൊപ്പം പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള അല്‍ക്കാ ലഹോട്ടിയുടെ 20,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന സ്ഥലം അനധികൃതമായി കൈയേറി തന്റെ സഹോദരങ്ങള്‍ക്ക് കൈവശപ്പെടുത്താനുള്ള സഹായങ്ങള്‍ ചമ്പത് രാജ് ചെയ്തുകൊടുത്തുവെന്ന് കഴിഞ്ഞ ദിവസം വിനീത് നരൈന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് താന്‍ വിനീതിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ എടുത്ത രജ്നീഷ് എന്ന വ്യക്തി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സഞ്ജയ് ബന്‍സാല്‍ പരാതിയില്‍ പറയുന്നു.

മൂന്നുദിവസം മുന്‍പാണ് ചമ്പത് റായിയും സഹോദരനും ബിജ്‌നോര്‍ ജില്ലയില്‍ ഭൂമി കൈക്കലാക്കിയെന്ന് വിനീത് നരേന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. അല്‍ക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഗോസംരക്ഷണ കേന്ദ്രത്തിന്റെ ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ ഭൂമി തട്ടിയെടുക്കാന്‍ ചമ്പത് റായി സഹോദരന്മാരെ സഹായിച്ചുവെന്നായിരുന്നു വിനീത് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചത്. കയ്യേറ്റക്കാരെ പുറത്താക്കാന്‍ 2018 മുതല്‍ അല്‍ക ശ്രമിച്ചുവരികയാണെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നതായും വിനീത് പറഞ്ഞിരുന്നു.

അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ റായിയും ബന്‍സലും നിരപരാധിയാണെന്നു കണ്ടെത്തിയതായി ബിജ്‌നോര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category