1 GBP = 102.00 INR                       

BREAKING NEWS

യൂറോപ്പിന്റെ കാല്‍പന്ത് മത്സരാവേശത്തില്‍ ബിലാത്തി കൂട്ടുകാരോടൊപ്പം ചേരാം; ഭാഗ്യവന്മാര്‍ക്ക് 22 മില്യണ്‍ പൗണ്ട് വരെ സ്വന്തമാക്കാം

Britishmalayali
വില്‍സണ്‍ പുന്നോലി

എക്‌സിറ്റര്‍:  ജന്മം നല്കിയവരെ പോലെ പരിപാലിച്ചവരെയും മാതാപിതാക്കളെ പോലെ കാണുന്നവര്‍ ആണ് നമ്മള്‍. ഏതു ദേശത്തു വസിച്ചാലും അന്നം തരുന്ന ആ നാടിനെയും ജന്മനാടു  പോലെ സ്‌നേഹിക്കുന്നവരാണ് നമ്മള്‍ പ്രവാസികള്‍.  അത് ആ രാജ്യത്തിന്റെ ഭാക്ഷയായാലും സംസ്‌കാരമായാലും ആഘോഷങ്ങളാലായാലും വിജയമായാലും പരാജയമായാലും ആ ദേശവാസികള്‍ക്കൊപ്പം  നമ്മളും പങ്കു ചേരും.

യുകെ മലയാളികളും അവര്‍ വസിക്കുന്ന ദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാവുന്ന വലിയൊരു നേട്ടത്തിനു സാക്ഷ്യം വഹിക്കാന്‍ ഞാറാഴ്ചത്തെ രാവിനായ് കാത്തിരിക്കുകയാണ്. 1966 ജര്‍മ്മനിയെ തോല്പിച്ച് ലേകകപ്പ് ഫുഡ് ബോളില്‍ മുത്തമിട്ടതിനു ശേഷം ആദ്യമായി, നമുക്ക് അന്നം തരുന്ന ആ നാട്,  ഒരു പ്രധാന മത്സരത്തില്‍ ഞാറാഴ്ച ഇറ്റലിയുമായി യുറോപ്പിന്റെ കാല്‍പന്ത് രാജാവിനെ തീരുമാനിക്കാന്‍ നമ്മുടെ സ്വന്തം വെംബ്ലി സ്റ്റേഡിയത്തില്‍ അങ്കത്തിനിറങ്ങുകയാണ്. നാടു മുഴുവന്‍ അത്യാവേശത്തോട് ആ കിരീട നേട്ടത്തിനായ് പ്രാര്‍ത്ഥനയോട് ഏകമനസ്സോടെ കാത്തിരിക്കുന്ന വേളയില്‍, ആ ആവേശം യുകെ മലയാളികളോടൊപ്പം ബിലാത്തിയിലെ കൂട്ടുകാര്‍ എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയും ഏറ്റെടുത്തു കഴിഞ്ഞു. 

നാട് ഒരു ആവേശ കൊടുമുടിയില്‍ നില്ക്കുമ്പോള്‍ ബിലാത്തിയിലെ കൂട്ടുകാര്‍ക്കും മാറി നില്ക്കുവാന്‍ സാധിക്കില്ല. അടുത്ത് നാലു വര്‍ഷത്തെ യൂറോപ്പിന്റെ ഫുഡ്‌ബോള്‍ രാജാക്കന്മാര്‍ ആര്.. നമ്മുടെ സ്വന്തം ഇംഗ്ലണ്ടോ... യൂറോപ്പിന്റെ സ്വന്തം നീലപ്പടയോ..?ബിലാത്തിയിലെ കൂട്ടുകാര്‍ക്കും പ്രവചിക്കാം.

ഇവിടെ സമ്മാനമല്ല, മറിച്ച് ഈ ആവേശ മാമാങ്കത്തില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. എങ്കിലും വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വിത്യസ്തമായ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ബിലാത്തി കൂട്ടായ്മ യൂറോപ്പിന്റെ കാല്‍പന്ത് രാജാക്കന്മാരുടെ തെരെഞ്ഞടുപ്പില്‍ പങ്കു ചേരുന്നത്.

സമ്മാനമായി നല്കുന്നത് 13.07.2021 ചൊവ്വാഴ്ച നറുക്കെടുക്കുന്ന '25 യൂറോ മില്ലണ്‍' ടിക്കറ്റുകള്‍. ആ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിക്കുന്നുവെങ്കില്‍, കിട്ടുന്ന തുകയുടെ 50% പങ്കെടുക്കുന്ന എല്ലാ അംഗങ്ങക്കും ബാക്കി 50% കൃത്യമായി ഫലം പ്രഖ്യാപിക്കുന്നവര്‍ക്കം വീതിച്ചു നല്കുന്നതാണ്. പങ്കെടുക്കുന്ന ഒരോരുത്തര്‍ക്കും 20 പൗണ്ട് വീതം നല്കുവാന്‍ കഴിയാത്ത ചെറിയ തുകയാണെങ്കില്‍ മുഴുവന്‍ തുകയും കൃത്യമായി പ്രവച്ചിച്ച് അംഗങ്ങള്‍ക്ക് നല്കുന്നതാണ്.

ഫലപ്രവചനം നടത്തേണ്ട വിധം ഈ പ്രകാരം ആണ്. 
രണ്ടും ടീമുകളും വിജയിയെ നിശ്ചയിക്കുന്ന സമയത്തെ ഗോളുകളാണ് മത്സര പോസ്റ്ററില്‍ കമന്റായ് എഴുതേണ്ടത്.  അതായത് പെനാല്‍റ്റിയില്‍ ആണ് വിജയിയെ തീരുമാനിക്കുന്നതെങ്കില്‍ പെനാല്‍റ്റിയില്‍ അടിച്ച ഗോളുകള്‍ മാത്രം കമന്റായി എഴുതിയാല്‍ മതി. അവിടെ നിശ്ചിത സമയത്തും അധിക സമയത്തും അടിച്ച ഗോളുകള്‍ പരിഗണിക്കുകയില്ല.

ഉദാഹരണത്തിന്,
നിശ്ചിത സമയത്ത് 3-3 ഉം
അധിക സമയത്തേത് 1-1 ഉം
പെനാല്‍റ്റിയില്‍ 3-2 വീതവും ആണ് ഗോളുകളെങ്കില്‍ രാജ്യത്തോടൊപ്പം
3 -2  എന്ന് എഴുതിയ അംഗത്തെ കൃത്യമായി പ്രവചനം നടത്തിയ ആള്‍ ആയി കണക്കാക്കുന്നതാണ്.

മത്സരം അവസാനിക്കുന്ന സമയം ഇന്ന് ( 11.07.2021) രാത്രി എട്ടുമണിയാണ്.വിജയകരമായി ഐപിഎല്‍ പ്രവചന മത്സരങ്ങള്‍ നടത്തി നേടിയ അനുഭവം യൂറോ കപ്പ് പ്രവചന മത്സരത്തിനു കരുത്താകും എന്ന് ബിലാത്തി ഗ്രൂപ്പിന്റെ അഡ്മിന്‍ പാനല്‍ ഉറപ്പായി വിശ്വസിക്കുന്നു.

പ്രവചന മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.facebook.com/groups/bilathiyilekootukar/permalink/3043535605889748/

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category