1 GBP = 102.00 INR                       

BREAKING NEWS

സെഹിയോന്‍ യുകെ അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ 26 മുതല്‍ 29 വരെ; രജിസ്‌ട്രേഷന്‍ തുടരുന്നു

Britishmalayali
ബാബു ജോസഫ്

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സ്‌കൂള്‍ അവധിക്കാലത്ത് നടത്തുന്ന ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ഈമാസം 26 മുതല്‍ 29 വരെ (തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍)  ഓണ്‍ലൈനില്‍ ZOOM  പ്ലാറ്റ്‌ഫോമില്‍ രണ്ട് ധ്യാനങ്ങള്‍ നടത്തുന്നു.

www.sehionuk.org/registerഎന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികളുടെ ധ്യാനം. വൈകിട്ട് 4 മുതല്‍ രാത്രി 7 വരെയാണ് 13 വയസു മുതലുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ, മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
തോമസ്: 07877508926

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category