1 GBP = 102.00 INR                       

BREAKING NEWS

ജന്മദിനത്തില്‍ ഇഷാന്‍ കിഷന്‍ ഏകദിന അരങ്ങേറ്റം; സൂര്യകുമാര്‍ യാദവും അന്തിമ ഇലവനില്‍; ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ഏകദിന അരങ്ങേറ്റത്തിനായി സഞ്ജു ഇനിയും കാത്തിരിക്കണം

Britishmalayali
kz´wteJI³

കൊളംബൊ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ നിരയില്‍ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുവതാരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അരങ്ങേറ്റം കുറിച്ചു ജന്മദിനത്തില്‍ ഏകദിന അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് കിഷന്‍. 1990ല്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഹാമില്‍ട്ടനില്‍ അരങ്ങേറിയ ഗുര്‍ശരണ്‍ സിങ്ങാണ് ആദ്യ താരം. ശ്രീലങ്കയ്ക്കായി ഭാനുക രാജപക്സയും അരങ്ങേറും.

അതേസമയം മലയാളി ആരാധകര്‍ക്ക് നിരാശയായി സഞ്ജു സാംസണിന്റെ അരങ്ങേറ്റം ഇനിയും നീളും.വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് പരിമിത ഓവര്‍ പരമ്പരയ്ക്കായി മറ്റൊരു ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേസമയം രണ്ട് ടീമുകളെ കളിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് അതിവിശാലമായ ടാലന്റ്പൂള്‍ ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.

നീണ്ട നാലു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഏകദിനത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ നേര്‍ക്കുനേരെത്തുന്നത്. മാത്രമല്ല, വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകളെ ഉള്‍പ്പെടുത്തിയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഇതിനെതിരെ ശ്രീലങ്കയുടെ മുന്‍ നായകന്‍ അര്‍ജുന രണതുംഗ രംഗത്തെത്തിയത് പരമ്പരയ്ക്ക് വിവാദത്തിന്റെ നിറം നല്‍കി.

ഈ മാസം 13ന് ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ശ്രീലങ്കന്‍ ടീമില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category