1 GBP = 102.00 INR                       

BREAKING NEWS

നൂറിനോടടുത്ത് വീണ്ടും മരണം; രോഗികളുടെ എണ്ണം 50,000 അടുത്തു; സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം കോവിഡ് വ്യാപ്തി കുറയാതെ ബ്രിട്ടന്‍

Britishmalayali
kz´wteJI³

ബ്രിട്ടന്‍ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയതോടെ കോവിഡ് വ്യാപനത്തിനും ശക്തി വര്‍ദ്ധിക്കുകയാണ്. മരണനിരക്കിലും വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 96 കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ 96 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 46,558 പേര്‍ക്ക് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ചികിത്സതെടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

ഏറ്റവും അവസാനം ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ജൂലായ് 14 ന് 745 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സതേടി എത്തിയത്. തൊട്ടു മുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും പ്രത്യാശയുടെ ഒരുനുറുങ്ങുവെട്ടമായി, ഗോഗവ്യാപനത്തിലുള്ള വര്‍ദ്ധനവിന്റെ വേഗത കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 27 ശതമാനം മാത്രമാണ് രോഗവ്യാപനതോതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളു.

അതേസമയം, പബ്ബുകളിലും മറ്റും പ്രവേശനം അനുവദിക്കുന്നതിന് കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കിയേക്കും എന്ന വാര്‍ത്ത നിഷേധിക്കാന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരത്തിലൊരു നീക്കമുണ്ടായാല്‍ അതിനെ ചെറുക്കുമെന്ന് ടോറി വിമതരും സിവില്‍ ലിബര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍, സെപ്റ്റംബര്‍ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഉറപ്പിച്ചിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍.

അതെസമയം വളരെയധികം സെന്‍സിറ്റീവ് ആയ എന്‍ എച്ച് എസ് കോവിഡ്-19 കൂടുതല്‍ ആളുകള്‍ക്ക് സെല്‍ഫ് ഐസൊലേഷനുള്ള നിര്‍ദ്ദേശം നല്‍കാന്‍ തുടങ്ങിയതോടെ ബ്രിട്ടനിലാകെ ആശങ്ക പടര്‍ന്നിരിക്കുകയാണ്. വേനല്‍ക്കാലമാകുമ്പോഴേക്കും ഇന്ധനക്ഷാമത്തിനും ഭക്ഷ്യക്ഷാമത്തിനും ഇത് വഴിതെളിച്ചേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. മാത്രമല്ല, റെയില്‍ ഗതാഗതം ഉള്‍പ്പടെ പലതിന്റെയും പ്രവര്‍ത്തനം താറുമാറായേക്കും. നിരവധി സ്‌കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടതായും വന്നേക്കാം. ഇപ്പോള്‍ തന്നെ പലയിടങ്ങളിലും ജീവനക്കാര്‍ക്ക് ക്ഷാമം നേരിടുകയാണ്.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം കൂടുതല്‍ കരുതലോടെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് നിരവധി ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. ഇല്ലായെങ്കില്‍ ഒരുപക്ഷെ വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് രാജ്യം തിരിച്ചുപോയേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ കോവിഡ് മരണനിരക്കും വര്‍ദ്ധിച്ചേക്കുമെന്ന് സര്‍ക്കാരിന്റെ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലസ് മുന്നറിയിപ്പ് നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category