1 GBP = 102.00 INR                       

BREAKING NEWS

ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തും; ശനിയാഴ്ച കീഴൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍ സംസ്‌കാരം

Britishmalayali
kz´wteJI³

ര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി പൂഴിക്കോല്‍ മുടക്കാംപുറം നിതിക ബെന്നിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ശനി രാവിലെ 11ന് കീഴൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍ സംസ്‌കാരം നടത്തും. കോട്ടയം കടുത്തുരുത്തി അപ്പാച്ചിറ സ്വദേശിനിയാണ് നിതിക. 22 വയസ് മാത്രമായിരുന്നു പ്രായം.

ബെന്നി - ട്രീസ ദമ്പതികളുടെ മകളായ നിതികയെ ഈ മാസം ഒന്നിനാണ് ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കീല്‍ സര്‍വകലാശാലയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു നിതിക. നികിതയെ കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

നികിത ഇന്ത്യക്കാരുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവര്‍ പഠനത്തിനായുള്ള ഉള്ള പരിശീലനത്തിന്റെ ഭാഗമായി കുറേ നാളായി നിതികയ്ക്കൊപ്പം അല്ലായിരുന്നു താമസിച്ചിരുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. നിതിക ജര്‍മനിയില്‍ പഠനത്തിനായി എത്തിയിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ. നിതിക കീല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിസിന്‍ ലൈഫ് സയന്‍സ് ആയിരുന്നു പഠിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category