1 GBP = 102.00 INR                       

BREAKING NEWS

50,000 രൂപ നല്‍കി ഒപ്പിട്ടു വാങ്ങിയത് 50 ലക്ഷത്തിന്റെ രേഖകള്‍; പാവം സിഐടിയുക്കാരെ ചതിച്ചത് സഖാക്കള്‍; ഈടു വച്ച ഭൂമി ബാങ്ക് അറിയാതെ വിറ്റു; വാങ്ങിയ ആളും അതേ ഭൂമിയില്‍ നേടിയത് 3 കോടിയുടെ വായ്പ; സഹകരണ കേരളത്തിന്റെ കാണാപ്പുറങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തൃശൂര്‍: സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെ പാര്‍ട്ടി അംഗങ്ങളുടെ പേരില്‍ അവരറിയാതെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു കോടികള്‍ കടമെടുത്തു എന്ന കണ്ടെത്തല്‍ തളര്‍ത്തുന്നത് സഹകരണ പ്രസ്ഥാനങ്ങളെ. സിഐടിയു അംഗങ്ങളായ തൊഴിലാളികള്‍ അടക്കമുള്ള പലരും ഇപ്പോള്‍ കടക്കെണിയിലാണ് എന്നാണ് സൂചന. ഇടതുപക്ഷം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ നിക്ഷേപത്തട്ടിപ്പുകളുടെ വ്യാപ്തി 300 കോടി രൂപയ്ക്കു മുകളിലെന്നു നിഗമനം. എന്നാല്‍ വായ്പ എടുത്തത് സിഐടിയുകാരുടെ അറിവോടെയാണെന്നും സൂചനകളുണ്ട്. അതുകൊണ്ട് പൊലീസ് അന്വേഷണത്തില്‍ ഇവരുടെ ഇടപാടുകളും പരിശോധിക്കപ്പെടും.

50,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നല്‍കിയ ശേഷമാണ് രേഖകളില്‍ ഒപ്പുവാങ്ങി 50 ലക്ഷം വീതം അവരറിയാതെ വായ്പയെടുത്തത്. ഇതില്‍ 6 പേര്‍ സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികളും ഓട്ടോക്കാരുമാണ്. ഇവരില്‍ ഒരാളാണ് പരാതിക്കാരന്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലെ നേതാക്കളാണ് എല്ലാം നിയന്ത്രിച്ചിരുന്നത്. പരാതി കിട്ടിയിട്ടും പ്രാദേശിക നേതൃത്വം വിഷയം ചര്‍ച്ച ചെയ്തില്ല. പിന്നീട് വിവരമറിഞ്ഞ ജില്ലാ നേതൃത്വം പ്രശ്നം അവിടെ തീര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. പാര്‍ട്ടിക്കു വിവരം കിട്ടിയ ശേഷവും 100 കോടിയിലേറെ രൂപ വായ്പയെടുത്തുവെന്നതാണ് വസ്തുത.

അന്വേഷണം അട്ടിമറിക്കാനും സിപിഎം ഇടപെടലുണ്ടായി. ഓഡിറ്റിനു പാര്‍ട്ടി സഖാക്കളെ മാത്രം നിയോഗിച്ചു. തട്ടിപ്പു കണ്ടെത്താന്‍ ഉത്തരവാദിത്തപ്പെട്ട സഹകരണ രജിസ്റ്റ്രാര്‍ ഓഫിസുകളിലെ പ്രധാന കസേരകളിലും പാര്‍ട്ടിക്കാര്‍ തന്നെ എത്തി. ഇതോടെ ഒരേ പേരില്‍ തുടര്‍ച്ചയായി വായ്പകള്‍ കൊടുത്തതും വലിയ സംഖ്യ മതിയായ ഈടില്ലാതെ നല്‍കിയതും ആരും പിടിച്ചില്ല. നിക്ഷേപ വായ്പ അനുപാതം തെറ്റിയതും റിസര്‍വ് മണി ഇല്ലാതായതും ആരും കണ്ടെത്തിയില്ല.

23 ലക്ഷം രൂപ കടത്തിലായി ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ ആധാരത്തിന്റെ പകര്‍പ്പുകളുപയോഗിച്ചു വരെ വായ്പ എടുത്തു. ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ മുന്‍ ഉടമയുടെ പേരില്‍ കെഎസ്എഫ്ഇയില്‍ 2 കുറികളിലായി 23 ലക്ഷം രൂപ കടം വന്നിരുന്നു. ചാലക്കുടി താലൂക്ക് അധികൃതര്‍ ഭൂമി ജപ്തി ചെയ്ത് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ഇതേ ഭൂമി ഈടുവച്ചു സഹകരണ ബാങ്ക് വായ്പ അനുവദിച്ചത്.

50 ലക്ഷം വീതമുള്ള 5 വായ്പകള്‍ക്ക് ഈടായി വച്ച ഭൂമിയും ബാങ്ക് 'അറിയാതെ' വിറ്റു. കൊറ്റനെല്ലൂര്‍, ഇരിങ്ങാലക്കുട, ഗുരുവായൂര്‍ സ്വദേശികളായ 5 പേരാണ് ഭൂമിയുടെ ആധാരം പണയം വച്ച് 50 ലക്ഷം രൂപ വീതം വായ്പയെടുത്തത്. ഇവരാരും ഒരു രൂപ പോലും തിരിച്ചടച്ചില്ല. ഇതിനൊപ്പം ഈടുവച്ച ഭൂരേഖകള്‍ ഉപയോഗിച്ചു സ്ഥലം വില്‍പന നടത്തി. ഇതിലൊരാളുടെ ഭൂമി വിലയ്ക്കു വാങ്ങിയയാള്‍ പുതിയ ആധാരം ഉപയോഗിച്ച് ഇതേ ബാങ്കില്‍ നിന്നു തന്നെ 3 കോടിയുടെ രൂപ വായ്പയും എടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category