1 GBP = 102.00 INR                       

BREAKING NEWS

പെയിന്ററുടെ പേരില്‍ 50 ലക്ഷം ലോണ്‍; സഹകരണ ചട്ടങ്ങള്‍ പ്രകാരം ഒരാള്‍ക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപ; കരുവന്നൂര്‍ ഭാഗത്തെ മിക്ക ആളുകള്‍ക്കും ലോണ്‍ കിട്ടി! ഇഡി അന്വേഷണ സാധ്യത തേടി അമിത് ഷാ; എല്ലാം സിപിഎമ്മിനും അറിയാം

Britishmalayali
kz´wteJI³

തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കിലെ 125 കോടിയിലേറെ രൂപയുടെ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് സാധ്യത തേടും. നിയമപരമായി ഇഡിക്ക് ഈ കേസ് അന്വേഷിക്കാന്‍ കഴിയുമോ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നത്. സഹകരണ ബാങ്കുകളിലെ ഇത്തരം തട്ടിപ്പുകളില്‍ പരിശോധനയ്ക്ക് കേന്ദ്ര സര്‍ക്കാരിന് അവസരമൊരുക്കുന്ന തരത്തില്‍ ഇടപെടലുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സഹകരണ വകുപ്പിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകും.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസില്‍ പൊലീസ് പ്രതിചേര്‍ത്ത മുന്‍ മാനേജര്‍ ക്രമവിരുദ്ധമായി അനുവദിച്ചത് 26 കോടി രൂപയുടെ വായ്പകളെന്നു വിവരം. 50 ലക്ഷം വീതം 52 പേര്‍ക്കു വായ്പ നല്‍കിയ കൂട്ടത്തില്‍ മാനേജറുടെ മാതാപിതാക്കള്‍, ഭാര്യ, ഭാര്യാപിതാവ് തുടങ്ങിയവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും വായ്പ എടുത്തത് അറിഞ്ഞിട്ടില്ല. അതായത് ഇവരുടെ പേരിലേക്ക് എത്തി പണം മറ്റാരോ കൊണ്ടു പോയെന്നാണ് സംശയം. ഇതെല്ലാം വലിയ ഗൂഢാലോചനയുടെ സാധ്യതകളാണ് തുറന്നിടുന്നത്.

ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് 125 കോടിയാണെന്നാണ് പ്രഥമിക വിലയിരുത്തല്‍. എന്നാല്‍ ഇത് 300 കോടി കവിയും. സിപിഎം പാര്‍ട്ടി നേതാക്കള്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്. സിപിഎം അന്വേഷണം സംഘവും കണ്ടെത്തിയതായി സൂചനയുണ്ട്. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായാണു പാര്‍ട്ടി ഇത് അന്വേഷിച്ചത്. എന്നാല്‍ 6 വര്‍ഷം മുന്‍പു ഇതേക്കുറിച്ചു വിവരം കിട്ടിയിട്ടും പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഇക്കാര്യം മറച്ചു വച്ചുവെന്ന വസ്തുതയും ഉണ്ട്. ഇത് സിപിഎം പ്രാദേശിക നേതാക്കളെ വെട്ടിലാക്കും.

സംസ്ഥാനത്ത് സിപിഎം നയിക്കുന്നൊരു ബാങ്കില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ഷാജനും മുന്‍ എംപി പി.കെ.ബിജുവാണ് അന്വേഷണം നടത്തിയത്. ക്രമക്കേടുകള്‍ അവരും കണ്ടെത്തി. ഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഒരു പാര്‍ട്ടി അംഗം നല്‍കിയ പരാതിയെത്തുടര്‍ന്നാണു ജില്ലാ കമ്മിറ്റി അന്വേഷിച്ചത്. ഏതായാലും ഈ വിഷയത്തില്‍ പാര്‍ട്ടി നടപടി എടുക്കും. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനും ഭാര്യയ്ക്കും ജില്ലാ പഞ്ചായത്ത് മുന്‍ അംഗത്തിനും ഇതേക്കുറിച്ചു വിവരുമുണ്ടായിരുന്നുവെന്നാണു പാര്‍ട്ടിക്കു ലഭിച്ച വിവരം.

സിപിഎം നേതാക്കളില്‍ പലരും ഗുണഭോക്താക്കളായിരുന്നുവെന്നു വ്യക്തമായ സൂചനയുണ്ട്. ഇക്കാര്യം പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ സഹകരണ സംഘത്തിന്റെ ചുമതലയുള്ള പാര്‍ട്ടി നേതാവും രണ്ടു ലോക്കല്‍ സെക്രട്ടറിമാരും ഒരു ഏരിയ കമ്മിറ്റി മുന്‍ അംഗത്തിനും പങ്കുണ്ടെന്നാണു സൂചന. വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ തട്ടിപ്പെന്നാണ് പ്രാഥമിക സൂചനകള്‍. അതിനിടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്ന സംശയവും സജീവമാണ്.

സഹകരണ ബാങ്ക് വായ്പാ ചട്ടങ്ങള്‍ പ്രകാരം ഒരാള്‍ക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപയാണ്. ഈ വായ്പാ പരിധി മറികടന്നാല്‍ അന്വേഷണം ഉണ്ടായേക്കുമെന്നതിനാല്‍ കൃത്യം 50 ലക്ഷം രൂപ വീതം ഒട്ടേറെപ്പേര്‍ക്കു വായ്പ നല്‍കിയാണു പ്രതികള്‍ തട്ടിപ്പു നടത്തിയത്. മുന്‍ മാനേജര്‍ 52 പേര്‍ക്കായി 26 കോടി രൂപ വായ്പയായി നല്‍കിയപ്പോള്‍, പ്രതിപ്പട്ടികയിലുള്ള ഇടനിലക്കാരന്‍ വഴി 48 പേര്‍ക്ക് 24 കോടി രൂപയും വായ്പ അനുവദിച്ചു. കമ്മിഷന്‍ ഏജന്റ് വഴിക്കും 26 കോടി രൂപ വായ്പയായി അനുവദിച്ചു. 3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ. ഇതൊന്നും ആരും തിരിച്ചടചചില്ല.

ഇരിങ്ങാലക്കുട മൂര്‍ക്കനാട് ഭാഗത്തെ പെയിന്റിങ് തൊഴിലാളിയുടെ പേരിലും 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. പലിശ സഹിതം വായ്പ 78 ലക്ഷം രൂപയുടെ കുടിശികയായി ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളിയുടെ പേരില്‍ വായ്പ എടുത്തതു വ്യാജരേഖ ചമച്ചാണോ എന്ന കാര്യം അന്വേഷണത്തിന്റെ പരിധിയില്‍ വരും. ദിവസക്കൂലിക്കാരായ മറ്റു 2 പേരുടെ കൂടി പേരില്‍ 50 ലക്ഷം വീതം വായ്പ അനുവദിച്ചെന്നും വിവരമുണ്ട്. ഇവരെല്ലാം നിയമപരമായി ഇപ്പോള്‍ കടക്കാരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category