1 GBP = 94.40 INR                       

BREAKING NEWS

പൊതു താല്‍പ്പര്യ ഹര്‍ജി എത്തിയപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഇപ്പോഴും നടത്തുന്നത് കോടതിയെ പറ്റിക്കാനുള്ള നീക്കം; ഏറ്റുമാനൂര്‍ സ്റ്റേഷനിലേക്ക് ഫ്രാങ്കോയെ വിളിച്ചു വരുത്തുമെന്ന് പറയുന്നത് നാളെ കോടതിയെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം; അറസ്റ്റ് ചെയ്യാന്‍ ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞാല്‍ ഏത് പ്രതി വരുമെന്ന ചോദ്യം ഉയര്‍ത്തി വിമര്‍ശകര്‍; ഫ്രാങ്കോയെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്താനുള്ള തീരുമാനവും അട്ടിമറിയുടെ ഭാഗം തന്നെയെന്ന് സംശയിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കള്‍

Britishmalayali
kz´wteJI³

കോട്ടയം: ജലന്തര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കുന്നത് ഹൈക്കോടതിയെ പറ്റിക്കാനെന്ന് സംശയം. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇപ്പോഴത്തെ നിലയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരും. നിലവിലെ തെളിവുകള്‍ അറസ്റ്റ് അനിവാര്യമാക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പൊലീസ് നോട്ടീസ് നല്‍കിയാല്‍ ബിഷപ്പ് കേരളത്തിലെത്തുമോ എന്ന് സംശയിക്കുന്നുവരും ഉണ്ട്. ബിഷപ്പിനെതിരെ ബലാത്സംഗം പരാതി നല്‍കിയ കന്യാസ്ത്രീയും കുടുംബവും പൊലീസ് നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതോടെ രാജ്യമെങ്കും ഈ കേസ് ചര്‍ച്ചയാവുകയാണ്. ഇത് ബിഷപ്പിനും നാണക്കേടാവുകയാണ്.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍, ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ പൊലീസ് സംഘം ഇന്നു യോഗം ചേരും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവര്‍ പങ്കെടുക്കും. ഇതുവരെയുള്ള തെളിവുകള്‍ വിലയിരുത്തുന്ന സംഘം തുടര്‍നടപടിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം തേടും. ഇതും പൊലീസിന്റെ കരുതലോടെയുള്ള നീക്കമാണ്. ബിഷപ്പിനെതിരെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതി ഹൈക്കോടതിയില്‍ ഉണ്ട്. നേരത്തെ ഈ ഹര്‍ജി വന്നപ്പോള്‍ അന്വേഷണം തുടരുകയാണെന്നും ബിഷപ്പിനെതിരെ തെളിവുകള്‍ ഉണ്ടെന്നും കോടതിയെ പൊലീസ് ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത്രയും കാലമായിട്ടും അറസ്റ്റ് നടക്കാത്തത് കോടതിയുടെ വിമര്‍ശനത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് ചോദ്യം ചെയ്യാനെത്താന്‍ നോട്ടീസ് നല്‍കുന്നതെന്നും സൂചനയുണ്ട്.

ഒരാഴ്ചയ്ക്കകം അന്വേഷണോദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ആയിരിക്കും അയക്കുക. ഹൈക്കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം അറിയിക്കും. ഹാജരായാല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള ഹൈടെക് മുറിയില്‍ െവച്ച് ചോദ്യംചെയ്യുമെന്നും കോടതിയെ അറിയിക്കും. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനും അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാനും പൊലീസിനുമേല്‍ സമ്മര്‍ദമേറുകയാണ്. ഇതിനിടെയാണ് കന്യാസ്ത്രീകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പൊലീസിന് ഇടപെടലുകള്‍ നടത്തേണ്ടി വന്നു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരം തണുപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. അറസ്റ്റിനെതിരേ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് സൂചന. ഇതുവരെ പൊലീസിന് കിട്ടിയ തെളിവുകളും മൊഴികളും ബിഷപ്പിന് എതിരാണ്. ചോദ്യംചെയ്തപ്പോള്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ ചിലത് കള്ളമെന്നും കണ്ടെത്തിയതാണ്. ഇതിനെല്ലാം പുറമേയാണ് കോടതി മുമ്പാകെ കന്യാസ്ത്രീ നല്‍കിയ, ക്രിമിനല്‍നടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരമുള്ള മൊഴി. ഇതെല്ലാം അറസ്റ്റിന് പോന്ന തെളിവുകളാണ്.

നേരത്തെ ഫിഷപ്പ് ഫ്രാങ്കോ കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. വൈക്കം ഡി.വൈ.എസ്പിക്കായിരുന്നു നേരത്തെ അന്വേഷണ ചുമതല. കടുത്തുരുത്തി, വാകത്താനം സിഐമാരെയും ഒരു എസ്ഐയേയുമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണ നടപടികള്‍ വൈകുന്നതിനെതിരെ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതിയില്‍ എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ന് ആരാഞ്ഞ ഹൈക്കോടതി. നിയമം എല്ലാത്തിനും മേലെയാണ് നില്‍ക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം തനിക്കെതിരായ പീഡന പരാതി ഗൂഢാലോചനയാണെന്ന് ആരോപിച്ച് ബിഷപ്പ് ഫ്രാങ്കോ രംഗത്ത് വന്നു. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കും. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭയ്ക്ക് എതിരായ ശക്തികള്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ജലന്ധറില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇടപെടില്ലെന്ന് ജലന്ധ പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കേരള പൊലീസ് ഇവിടെ വന്നു. അവരുടെ അന്വേഷണത്തോട് തങ്ങള്‍ സഹകരിച്ചു. ഇതില്‍ ജലന്ധര്‍ പൊലീസിന് ഒരു പങ്കുമില്ല. അവരെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുക. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധര്‍ കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധറില്‍ ബിഷപ്പിനെ പിന്തുണച്ച് വലിയൊരു വിഭാഗം നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജലന്ധറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസിന് മടിയുള്ളതായാണ് സൂചന. പഞ്ചാബ് പൊലീസില്‍ ബിഷപ്പിന് ഉന്നത ബന്ധങ്ങളുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് ജലന്ധറില്‍ പോകാന്‍ പൊലീസ് മടിക്കുന്നത്. ഇതിനിടെയാണ് ജലന്ധര്‍ ബിഷപ്പ് വിശദീകരണവുമായെത്തിയത്.

പൊതുതാത്പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍, ഹൈക്കോടതിയില്‍ വ്യാഴാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. മൊഴികളിലെ വൈരുധ്യം തീര്‍ക്കാന്‍ വീണ്ടും മൊഴിയെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയെ അറിയിച്ചേക്കും. കോടതി നിര്‍ദ്ദേശംകൂടി കേട്ടിട്ടേ തുടര്‍നടപടികളുടെ അന്തിമരൂപമാകൂ. അതിനിടെ കോടതിയുടെ വിധി വരും വരെ കാത്തരിക്കാനാണ് കന്യാസ്ത്രീയുടെ ബന്ധുക്കളുടേയും തീരുമാനം. കോടതി വധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കോടതി വിധിക്ക ശേഷം പ്രതിഷേധം പുതയ തലത്തിലേക്ക് കൊണ്ട് പോവുകയും ചെയ്യും. അതേസമയം, പി.സി.ജോര്‍ജ് എംഎല്‍എ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരസ്യപ്രസ്താവന നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം മുന്നോട്ടുനീങ്ങിയില്ല. കടുത്തുരുത്തി സിഐ ജയന്‍ ഇന്നലെ കന്യാസ്ത്രീയുടെ മൊഴി എടുക്കാന്‍ നാടുകുന്ന് കോണ്‍വന്റില്‍ എത്തിയിരുന്നു. ജോര്‍ജിനെതിരെ പരാതിയുണ്ടെങ്കിലും ഇപ്പോള്‍ മൊഴി നല്‍കാന്‍ കഴിയില്ലെന്നു കന്യാസ്ത്രീ അറിയിച്ചു.

അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച് വീണ്ടും അവരുടെ സന്യാസ സമൂഹമായ മിഷണറീസ് ഓഫ് ജീസസ് രംഗത്തു വന്നു. ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുകയാണ്. ബിഷപ്പിനു വേണ്ടി കേസില്‍ കക്ഷിചേരാന്‍ ആലോചിക്കുന്നതായും ബിഷപ്പിനെ അനുകൂലിക്കുന്ന എം.ജെ സഭ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തി തന്റെ കുടുംബജീവിതം ഈ കന്യാസ്ത്രീ തകര്‍ക്കുവെന്ന് കാണിച്ച് ഇവരുടെ ബന്ധുനല്‍കിയ പരാതി അന്വേഷിക്കാന്‍ ബിഷപ്പ് ഫ്രാങ്കോ ഉപദേശം നല്‍കിയതിനാലാണ് ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുന്നത്. പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണ്. ഈ ഗൂഢാലോചനയ്‌ക്കെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ദൈവത്തിനു മുന്‍പില്‍ ഞങ്ങള്‍ കണക്കു പറയേണ്ടിവരും. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കള്‍ പ്രസ്താവന ഇറക്കുന്നത് സത്യമറിയാതെയാണെന്നും അവര്‍ പറയുന്നു.

ആ്വരോപണം നേരിടുന്ന പുരുഷന്‍ നാലു ദിവസം കുറവിലങ്ങാട് മഠത്തില്‍ രഹസ്യമായി താമസിച്ചുവെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അത് ഈ കന്യാസ്ത്രീയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു. കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീക്ക് ടൗണിലെ ഒരു ടാക്‌സി ഡ്രൈവറുമായി അമിതമായ അടുപ്പമുണ്ട്. ഈ ഡ്രൈവറെ അല്ലാതെ മറ്റാരേയും അവര്‍ വിളിക്കുകയില്ലായിരുന്നു. ഇക്കാര്യം അന്നത്തെ മദര്‍ മനസ്സിലാക്കിയതോടെ അവര്‍ക്കെതിരെ ഈ ഡ്രൈവറും ആരോപണം നേരിട്ട കന്യാസ്ത്രീയും വധഭീഷണി മുഴക്കി. മൂന്നു വര്‍ഷത്തേക്ക് കുറവിലങ്ങാട്ടേക്ക് മദര്‍ ആയി അയച്ച അവര്‍ ഒമ്പതുമാസം കൊണ്ട് ജലന്ധറില്‍ തിരിച്ചെത്തി. പിന്നീട് കുറവിലങ്ങാട് മഠത്തില്‍ ജീവന്‍ഭയന്ന് ഒരു സിസ്റ്ററും ധൈര്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

പീഡിപ്പിച്ചുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് ചിരിച്ചുല്ലസിച്ച് ആ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിരവധി കന്യാസ്ത്രീകള്‍ താമസിക്കുന്ന ഒരു മഠത്തില്‍ ആരും അറിയാതെ ഒരു മുറിയിലേക്ക് പോകുമെന്നത് അവിശ്വസനീയമാണ്. രണ്ടു പേര്‍ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദര്‍ശിക്കുന്നത് സഭാചട്ടപ്രകാരം വിലക്കിയിട്ടുമുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുന്നതായി കത്ത് നല്‍കുകയും നാലു ദിവസം കഴിഞ്ഞപ്പോള്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ മഠത്തില്‍ വന്നുപോയവര്‍ ആരൊക്കെ എന്ന് അന്വേഷിക്കണം. അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരന്‍ ഇവരേയും കൂട്ടത്തിലുള്ള കന്യാസ്ത്രീകളെയും വഴിവിട്ടു സഹായിക്കുന്നു. രഹസ്യമായി എടുക്കുന്ന മൊഴികള്‍ മാധ്യമങ്ങളില്‍ എത്തുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കര്‍ദ്ദിനാളിന്റെ വരെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് വിടാന്‍ കഴിവുള്ള ഇവരുടെ ഫോണ്‍ നഷ്ടപ്പെട്ടുപോയി എന്നു പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പൊലീസ് അത് കണ്ടെത്തിയാല്‍ പിന്നിലുള്ള ഗൂഢാലോചന വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റും.

ഇത് സഭയേയും എം.ജെ കോണ്‍ഗ്രിഗേഷനേയും തകര്‍ക്കുവാനുള്ള വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇവര്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന ചില സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും ഇതിലുള്ള പങ്കും അന്വേഷിക്കേണ്ടതാണെന്നും എം.ജെ സഭയ്ക്കു വേണ്ടി പി.ആര്‍.ഒ സി.അമല പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ആരോപണത്തിനു പിന്നില്‍ ബിഷപ്പ് ആണെന്നും ഇങ്ങനെയൊക്കെ വരുമെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമെന്നുമാണ് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ പ്രതികരിച്ചത്.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category