1 GBP = 94.60 INR                       

BREAKING NEWS

ലൈംഗികാവയവം ഇല്ലാതെ ജനിച്ചയാള്‍ക്ക് 44-ാം വയസ്സില്‍ അച്ഛനാകാനുള്ള ഭാഗ്യം തെളിഞ്ഞു; കൃത്രിമ ലൈംഗിക അവയവം നന്നായി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ച് കാമുകി; മൂന്നുമാസം മുമ്പത്തെ ഓപ്പറേഷന്‍ വിജയിച്ച സന്തോഷത്തില്‍ മെഡിക്കല്‍ സംഘം

Britishmalayali
kz´wteJI³

ലൈംഗികാവയവം ഇല്ലാതെയാണ് ആന്‍ഡ്രു വാര്‍ഡില്‍ 44-ാം വയസ്സുവരെ ജീവിച്ചത്. മൂന്നമാസംമുമ്പ് ആന്‍ഡ്രുവിന്റെ ത്വക്കില്‍നിന്നുതന്നെ സൃഷ്ടിച്ച കൃത്രിമ ലൈംഗികാവയവം ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു. ആറാഴ്ചയ്ക്കുശേഷം ആന്‍ഡ്രുവും കാമുകിയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. 50000 പൗണ്ട് മുടക്കി ലണ്ടന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നടത്തിയ ചികിത്സ ഫലിച്ചുവെന്നതിന് ആന്‍ഡ്രുവിന്റെ കാമുകി ഫെദ്ര ഫാബിയാന്റെ വാക്കുകള്‍ തന്നെ തെളിവ്.

നാഭിയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ബട്ടണ്‍ ഉപയോഗിച്ചാണ് ആന്‍ഡ്രുവിന്റെ ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കുക. ആന്‍ഡ്രുവിന്റെ ഇടതുകൈയില്‍നിന്നുമെടുത്ത ത്വക്കും പേശികളും ഉപയോഗിച്ചാണ് ലൈംഗികാവയവം നിര്‍മിച്ചത്. ഇതിലേക്ക് രക്തമെത്തിക്കുന്നതിനുള്ള രക്തക്കുഴലുകള്‍ വലതുകാലില്‍നിന്നും എടുത്തു. ഇതിനോടൊപ്പം അവയവത്തിന് ഉത്തേജനം നല്‍കാനാവശ്യമായ സലൈന്‍ റിസര്‍വോയറും സിലിന്‍ഡറും പമ്പും ശരീരത്തിനുള്ളില്‍ ഘടിപ്പിച്ചു.

നാഭിക്കടിയിലുള്ള ബട്ടണ്‍ ഞെക്കുന്നതോടെ റിസര്‍വോയറില്‍നിന്നുള്ള സിലിന്‍ഡറില്‍ നിറയുകയും ലൈംഗികാവയവം ഉദ്ധരിക്കുകയും ചെയ്യും. ആറുവര്‍ഷമായി ഒപ്പം ജീവിക്കുന്ന കാമുകിയുമായി ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ആന്‍ഡ്രു ഇപ്പോള്‍. വളരെ സ്വാഭാവികമായിത്തന്നെ അതാസ്വദിക്കാന്‍ കഴിഞ്ഞതായി ഫ്രെദയും പറഞ്ഞു. ആംസ്റ്റര്‍ഡാമില്‍പ്പോയി മധുവിധു ആഘോഷിക്കാനൊരുങ്ങുകയാണ് ആന്‍ഡ്രുവും ഫ്രെദയും.

ആന്‍ഡ്രുവിന്റെ ലൈംഗികാവയവത്തില്‍ കൃത്രിമത്വം തീരെ തോന്നുന്നില്ലെന്ന് ഫ്രെദ പറഞ്ഞു. പ്രായം ചെന്നാലും വയാഗ്രയെക്കുറിച്ചോ ഉദ്ധാരണക്കുറവിനെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നതാണ് ഇതിലേറ്റവും പ്രധാനമെന്ന് തമാശയായി ഫ്രെദ പറഞ്ഞു. യന്ത്രസഹായത്തോടെയുള്ള ഉദ്ധാരണമായതിനാല്‍, അടിച്ചുഫിറ്റായാലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാകുമെന്നും ഫ്രെദ പറഞ്ഞു.

ആന്‍ഡ്രുവിന്റെ വൃഷണങ്ങളുമായി ശസ്ത്രക്രിയയിലൂടെ ബന്ധിപ്പിച്ചിട്ടുള്ള ലൈംഗികാവയവം ബീജങ്ങള്‍ വഹിക്കാനും ശേഷിയുള്ളതാണ്. തനിക്ക് അച്ഛനാകാന്‍ സാധിക്കുമെന്ന ആഹ്ലാദവും ആന്‍ഡ്രുവിനെ കൂടുതല്‍ ആവേശഭരിതനാക്കുന്നു. വന്ധ്യതാ ചികിത്സയിലൂടെ ഫ്രെദയ്ക്ക് ഗര്‍ഭം ധരിക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് ആന്‍ഡ്രു പറഞ്ഞു. അല്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാനൊരുങ്ങുകയാണ് ഇവര്‍.

44 വയസ്സുവരെ ലൈംഗികാവയവമില്ലാതെ ജീവിച്ചതിനാല്‍ ഇത് തന്റെ രണ്ടാം ജന്മമാണെന്ന് ആന്‍ഡ്രു പറയുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജൂണിലാണ് ആന്‍ഡ്രുവിന് പുതിയ അവയവം വെച്ചുപിടിപ്പിച്ചത്. ചികിത്സ ശരിയായ ദിശയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരും.

ബ്ലാഡര്‍ എസ്‌ട്രോഫി എന്ന അപൂര്‍വ അവസ്ഥയുമായാണ് ആന്‍ഡ്രു ജനിച്ചത്. വൃഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലൈംഗികാവയവം ശരീരത്തിന് പുറത്തേക്ക് വന്നിരുന്നില്ല. ലോകത്ത് രണ്ടുകോടിയിലൊരാള്‍ക്കുമാത്രമേ ഇത്തരമൊരു അവസ്ഥ ഉണ്ടാകൂ എന്നാണ് കരുതുന്നത്. ജീവിത നൈരാശ്യം വര്‍ധിച്ച് 2012-ല്‍ ആന്‍ഡ്രു ആത്മഹത്യക്കുപോലും ശ്രമിച്ചിരുന്നു. ഫ്രെദയെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തില്‍ വീണ്ടും പ്രതീക്ഷകള്‍ തളിര്‍ത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category