1 GBP = 91.30 INR                       

BREAKING NEWS

തെലുങ്കാനയില്‍ ഉണ്ടായത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അധികം ആളുകള്‍ മരിച്ച ബസ് അപകടം; മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ ബസിലെ 88 യാത്രക്കാരില്‍ 57 പേരും മരിച്ചു; അപകടമുണ്ടാക്കിയത് ജീവന്‍ കാക്കാന്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍; അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമറിഞ്ഞു: പലവട്ടം കരണം മറിഞ്ഞ് എല്ലാവരുടേയും ജീവന്‍ പൊലിഞ്ഞത് അതിദാരുണമായി

Britishmalayali
kz´wteJI³

ഹൈദരാബാദ്: തെലുങ്കാനയിലെ കൊണ്ടഗട്ടില്‍ സംഭവിച്ചത് ഇന്ത്യ കണ്ട ഏറ്റവും വലിയ ബസ് ദുരന്തം. ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 57 ആയി. രാജ്യത്തെ ഏറ്റവും കൂടുതല്‍ മരണസംഖ്യ ഉണ്ടായ ബസ് അപകടമാണിത്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സന്നിവാരംപേട്ടില്‍ ഡ്രൈവറുടെ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് മുപ്പതടി താഴ്ചയില്‍ മലയടിവാരത്തിലേക്കു മറിയുകയായിരുന്നു.

കൊണ്ടഗാട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 88 യാത്രക്കാരാണ് തെലങ്കാന സര്‍ക്കാരിന്റെ (ടിഎസ്ആര്‍ടിസി) ജഗത്യാല്‍ ഡിപ്പോയുടെ ബസില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്. പലരും അപകട സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ ഏറെയും നാല്‍പതിനു മേല്‍ പ്രായമുള്ളവരാണ്.

വേഗത്തില്‍ വന്ന ബസിന്റെ ഡ്രൈവര്‍ ശ്രീനിവാസ് റോഡിലെ സ്പീഡ് ബ്രേക്കര്‍ കാണാതെ പോയതാണ് ബസ് നിയന്ത്രണം വിടാന്‍ ഇടയാക്കിയതെന്നാണ് സൂചന. സ്പീഡ് ബ്രേക്കറില്‍ കയറി നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. കശ്മീരില്‍ 51 പേര്‍ മരിച്ച അപകടമാണ് രാജ്യത്ത് ഇതിനു മുന്‍പ് ബസ് ഉള്‍പ്പെട്ട അപകടത്തിലെ വലിയ മരണസംഖ്യ. തെലങ്കാനയിലെ മെഹ്ബൂബ്‌നഗര്‍ ജില്ലയില്‍ മുന്‍പ് ഒരു സ്വകാര്യ ബസിന് തീപിടിച്ച് 45 പേര്‍ മരിച്ചിട്ടുണ്ട്.

മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. ശനിവര്‍പേട്ട് ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് താഴ്വരയിലേക്ക് മറിയുകയായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വക ബസാണ് അപകടത്തില്‍ പെട്ടത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. 28 യാത്രക്കാര്‍ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടത്തില്‍ ബസിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. ഇതിന് പുറമേ പുറമേ ടിഎന്‍ആര്‍ടിസി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചു. മുനിസിപ്പല്‍ ഐടി മന്ത്രി കെ.ടി.രാമ റാവു സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗുരുതരമായി പരുക്കേറ്റവരെ ഹൈദരാബാദിലും കരിംനഗറിലുമുള്ള ആശുപത്രികളിലേക്കു മാറ്റി.

അപകടത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി. ജഗത്യാല്‍ ജില്ലാ എസ്പി സിന്ധു ശര്‍മ, ജില്ലാ കലക്ടര്‍ ശരത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരുടെ വിവരം ലഭ്യമാക്കാന്‍ ജില്ലാ അധികൃതര്‍ 8004254247 എന്ന താല്‍ക്കാലിക ഹെല്‍പ്ലൈന്‍ നമ്പര്‍ ആരംഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category