1 GBP = 94.80 INR                       

BREAKING NEWS

വന്‍ ഭൂരിപക്ഷം ഉണ്ടായിട്ടും നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കി ഖജനാവിന് നഷ്ടം വരുത്തിയ ടിആര്‍എസിനെതിരെ ജനരോഷം സജീവം; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടണം എന്ന ആവശ്യത്തിന് കരുത്ത് കൂടുന്നു; കോണ്‍ഗ്രസും ടിഡിപിയും സിപിഐയും ചേര്‍ന്ന് സഖ്യം ഉണ്ടാക്കിയതോടെ മത്സരവും കടുക്കും; അമിത ആത്മവിശ്വാസം ചന്ദ്രശേഖര റാവുവിനെ കുഴിയില്‍ ചാടിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും വെന്നിക്കൊടി പാറിക്കാനായി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയ നീക്കം പാളുന്നു. അതിബുദ്ധി കാരണം നിയമസഭ പിരിച്ചു വിട്ടു. എന്നാല്‍ ഇത് ഖജനാവിന് അധിക ബാധ്യതയാകുമെന്ന് വിലയിരുത്തലാണ് പൊതു സമൂഹത്തിലുണ്ടാകുന്നത്. ഇതോടെ പ്രതിപക്ഷവും ഒരുമിക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും കോണ്‍ഗ്രസും സിപിഐയും ചേര്‍ന്ന് സഖ്യമുണ്ടാക്കി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു.


അതിനിടെ, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടന്നാല്‍ സംസ്ഥാനത്തെ റെഡ്ഡി വിഭാഗവും പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ടിഡിപിക്കുള്ള സ്വാധീനവും ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

പിരിച്ചുവിട്ട നിയമസഭയില്‍ 119ല്‍ 90 സീറ്റും ടിആര്‍എസ്സിനായിരുന്നു. എന്നാല്‍, പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകാതെ നോക്കിയാല്‍ തെലങ്കാനയില്‍ വിജയത്തിലെത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2019 മെയ് വരെ നിലവിലെ സര്‍ക്കാരിന് കാലാവധിയുണ്ടായിരുന്നു, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തേണ്ടെന്ന വിലയിരുത്തലില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചുവിടുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ തിരിച്ചടിയാകുമെന്ന ഭയമായിരുന്നു ഇതിന് കാരണം.

തന്റെ സര്‍ക്കാരിനെതിരെ ജനങ്ങളില്‍ അവിശ്വാസം ഇല്ലെന്നും ചന്ദ്രശേഖര റാവു കണക്കിലെടുത്തു. എന്നാല്‍ നിയമസഭ പിരിച്ചു വിട്ടത് ബിജെപിയുമായി ലോക്സഭയില്‍ അടുക്കാനുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെട്ടു. നിയമസഭയില്‍ ഒറ്റയ്ക്ക് ജയിച്ച ശേഷം ബിജെപിയുമായി വിലപേശാനാണ് ശ്രമമെന്നും വാദമെത്തി. ഇതിനിടെയാണ് പ്രതിപക്ഷം ഒന്നടങ്കം യോജിച്ചത്. ഇതോടെ ചന്ദ്രശേഖര റാവു പ്രതിസന്ധിയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category