1 GBP = 94.90 INR                       

BREAKING NEWS

രണ്ടടി നാലിഞ്ച് പൊക്കം മാത്രമുണ്ടായിട്ടും സ്റ്റേസി വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുടെ അമ്മയാവുകയും ചെയ്തു; ലോകത്തെ ഏറ്റവും വലുപ്പം കുറഞ്ഞ അമ്മയുടെ മരണത്തില്‍ തേങ്ങി ലോകം

Britishmalayali
kz´wteJI³

ലോകത്തേറ്റവും പൊക്കം കുറഞ്ഞ അമ്മയെന്ന പെരുമ അലങ്കരിച്ചിരുന്ന സ്റ്റേസി ഹെറാള്‍ഡിന്റെ നിര്യാണത്തില്‍ തേങ്ങുകയാണ് ഉറ്റവരും ഉടയവരും. രണ്ടടി നാലിഞ്ച് ഉയരം മാത്രമുണ്ടായിരുന്ന സ്റ്റേസി മൂന്ന് കുട്ടികളുടെ മാതാവായിരുന്നു. ഭര്‍ത്താവ് വില്ലിക്കും പെണ്‍മക്കളായ കറ്റേരി (11) മഖ്യ (10) മകന്‍ മലാച്ചി (8) എന്നിവര്‍ക്കുമൊപ്പം കെന്റുക്കിയില്‍ താമസിച്ചിരുന്ന സ്റ്റേസി 44-ാം വയസ്സിലാണ് ലോകത്തോട് വിടപറഞ്ഞത്.

അപൂര്‍വ ജനിതക രോഗമായ ഒസ്‌റ്റോജെനിസിസ് ഇംപെര്‍ഫെക്ട എന്ന രോഗമാണ് സ്‌റ്റേസിയുടെ വളര്‍ച്ച മുരടിപ്പിച്ചത്. വലിപ്പമില്ലാത്ത ശ്വാസകോശവും ഉറപ്പില്ലാത്ത എല്ലുകളുമായിരുന്നു സ്റ്റേസിയുടേത്. ഗര്‍ഭിണിയാകരുതെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. ഗര്‍ഭിണിയായാല്‍ വയറ്റിലുള്ള കുഞ്ഞ് വലുതാകും തോറും സ്‌റ്റേസിക്ക് താങ്ങാനാകില്ലെന്നും അത് സ്‌റ്റേസിയുടെ ശ്വാസകോശത്തെയും ഹൃദയത്തെയും തകര്‍ക്കാനിടയുണ്ടെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍, സ്റ്റേസി മൂന്നുവട്ടം ഗര്‍ഭിണിയായി. മൂന്നുകുട്ടികളെയും പ്രസവിച്ച് വളര്‍ത്തുകയും ചെയ്തു.

മൂന്നുകുട്ടികളില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കും സ്റ്റേസിയെപ്പോലെ വളര്‍ച്ചാ മുരടിപ്പുണ്ട്. മൂന്നാമത്തെ കുട്ടിയായ മലാച്ചിക്ക് കുഴപ്പമൊന്നുമില്ല. സിസേറിയനിലൂടെയാണ് മലാച്ചിയെ 2010 നവംബര്‍ 28-ന് സ്റ്റേസി പ്രസപിച്ചത്. ഇതിന്റെ ഭാഗമായി സ്റ്റേസിയുടെ വയറില്‍ 34-ഓളം സ്റ്റിച്ചുകളിടേണ്ടിവന്നു. സാധാരണ ഇത്തരം ജനിതക വൈകല്യമുള്ള കുട്ടികള്‍ ജനിക്കുമ്പോള്‍തന്നെ അവരുടെ എല്ലുകള്‍ ഒടിയാനിടയുണ്ട്. മലാച്ചിക്ക് അത്തരം കുഴപ്പമൊന്നുമില്ലാതെ ജനിച്ചത് സ്റ്റേസിയെ ഏറെ സന്തോഷവതിയാക്കിയിരുന്നു.

 2000-ല്‍ സ്‌റ്റേസി ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുമ്പോഴാണ് വില്ലിയുമായി പരിചയത്തിലാകുന്നത്. 2004-ല്‍ അവര്‍ വിവാഹിതരായി. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് വില്ലിയെ സ്റ്റേസി വിശേഷിപ്പിക്കുന്നത്. വീല്‍ച്ചെയറിലാണ് സഞ്ചരിച്ചിരുന്നതെങ്കിലും കുട്ടികളെ വളര്‍ത്തുന്നതില്‍ സ്റ്റേസി സദാ ശ്രദ്ധാലുവായിരുന്നുവെന്ന് വില്‍ പറയുന്നു. കുട്ടികളെ പരിചരിക്കുന്നതായി പ്രത്യേക സൗകര്യങ്ങള്‍ സ്റ്റേസിക്കായി ഏര്‍പ്പെടുത്തിയിരുന്നു. 
  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category