1 GBP = 94.90 INR                       

BREAKING NEWS

എല്ലാവരും നല്ലതു മാത്രം പറയുന്നതു കേട്ടു ശീലിച്ച പോപ്പ് ഫ്രാന്‍സിസും വത്തിക്കാനും മലയാളികളുടെ പൊങ്കാല കണ്ടു ഞെട്ടി; 32 ലക്ഷം ലൈക്‌സ് ഉള്ള വത്തിക്കാന്‍ ന്യൂസിലെ ഓരോ പോസ്റ്റിനു കീഴേയും ഡൗണ്‍ ഫ്രാങ്കോ പോസ്റ്റുകള്‍ മാത്രം; പോപ്പിനെ വിവരം ധരിപ്പിക്കാതെ മെത്രാന്മാര്‍ ഫ്രാങ്കോയെ കാക്കുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരുത്ത് ഉപയോഗിച്ച് നേരിട്ട് വിശ്വാസികള്‍

Britishmalayali
kz´wteJI³

ഡബ്ലിന്‍: കത്തോലിക്ക സഭയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ലൈംഗികാതിക്രമങ്ങളില്‍ പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളില്‍ സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തത് വേദനജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് മാര്‍പ്പാപ്പ ആഞ്ഞടിച്ചിരുന്നു. അത്തരം വിവാദങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പോപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിവാദം മാത്രം വത്തിക്കാന്‍ അറിയുന്നില്ല. ഇതില്‍ പ്രതിഷേധം തനത് ശൈലിയില്‍ അറിയിക്കുകയാണ് മലയാളികള്‍. വത്തിക്കാന്‍ ഫെയ്സ് ബുക്ക് പേജില്‍ നിറയെ മലയാളികളുടെ പൊങ്കാലയാണ്. ഇനി വത്തിക്കാന്‍ ഈ സംഭവം അറിയില്ലെന്ന് പറയാനും കഴിയില്ല.

വത്തിക്കാന്‍ ന്യൂസിന്റെ പേജിലെ അവസാന അപ്ഡേറ്റിന്റെ അടിയില്‍ ഫ്രാങ്കോ ബിഷപ്പിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. ഡൗണ്‍ ഫ്രാങ്കോ... ഡൗണ്‍ ഫ്രാങ്കോ എന്ന് കൂട്ടമായി മലയാളികള്‍ കുറിച്ചപ്പോള്‍ ജന വികാരം അക്ഷരാര്‍ഥത്തില്‍ വത്തിക്കാനിലേക്ക് എത്തുകയായിരുന്നു. ഇനി വത്തിക്കാന് കണ്ണടച്ച് ഇരുട്ടാക്കാന്‍ ആകില്ല. നല്ല ആള്‍ എന്ന് എല്ലാവരും വിശ്വസിക്കുന്ന പാപ്പ ഒരു തീരുമാനം എടുക്കേണ്ടിവരും- ഇങ്ങനെയൊക്കെയാണ് പോ്സ്റ്റുകള്‍. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാമാണ് കമന്റുകള്‍. ഡൗണ്‍ ഡൗണ്‍ ഫ്രാങ്കോ എന്ന മുദ്രാവക്യമാണ് ഉയരുന്നത്.

കൂട്ടമായി പ്രതികരിക്കുക. വൈദീകരുടേയും ബിഷപ്പ് മാരുടേയും ഇന്ത്യയിലേ ലൈംഗിക പീഡനം വത്തിക്കാനില്‍ മുഴങ്ങട്ടെ.. ജനവികാരം അലയടിക്കട്ടേ.. മലയാളികളുടെ 3.5 കോടി ജന ശക്തിയും ജനാധിപത്യ രീതിയും വത്തിക്കാന്‍ അറിയട്ടേ. ഫ്രാങ്കോയേ തിരികെ വിളിക്കൂ.. കുപ്പായവും തൊപ്പിയും, അംശവടിയും വാങ്ങി വീട്ടില്‍ അയക്കൂ.. കൈയിലേ പണം എടുത്ത് കേസ് നടത്തട്ടേ.. മലയാളികള്‍ എല്ലാവരും പ്രതികരിക്കുക.. നമ്മുടെ ശബ്ദം നേരിട്ട് റോമാ ഭരണാധികാരിയും കത്തോലിക്കാ സഭയുടെ ആഗോള തലവന്റെയും അടുത്ത് എത്താന്‍ ഇത് മാത്രമാണ് ഏക വഴി.. ഈ പൊങ്കാലയില്‍ അണി ചേരുക. ഈ ലിങ്ക് വഴി കയറി കമന്റ് എഴുതാം.. എന്നൊക്കെ കുറിക്കുന്നവരുണ്ട്.
ഓരോ പോസ്റ്റിന് താഴേയും ഇത്തരത്തിലുള്ള അനവധി കമന്റുകളാണ്. മുമ്പും ഇതേ രീതിയില്‍ പലവിഷയങ്ങളിലും സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഫ്രാങ്കോ വിഷയത്തിലെ പ്രശ്നങ്ങള്‍ വത്തിക്കാനേയും പോപ്പിനേയും അറിയിക്കാനാണ് ഈ ഇടപെടല്‍. പോപ്പിന് കന്യാസ്ത്രീയും പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് ചിലര്‍ മുക്കിയെന്നാണ് പുറത്തു വന്ന സൂചന. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് എല്ലാം വത്തിക്കാനെ അറിയിക്കാനുള്ള നീക്കം. ശക്തമായ നടപടിയാണ് ആവശ്യപ്പെടുന്നത്.
വിശ്വാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തു നിന്നുള്ള അപകീര്‍ത്തികരമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ലെന്ന് പോപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നേരിട്ട് പരാതിപ്പെട്ടിട്ട് ഒരു മാസങ്ങള്‍ ഏറെയായിട്ടും ഇതുവരെ സഭാ അധികാരികള്‍ പ്രതികരിക്കാന്‍ പോലും തയാറാകാത്ത സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. മാത്രമല്ല, കേസ് അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വത്തിക്കാന്‍ ന്യൂസിന്റെ ഫെയ്സ് ബുക്ക് പേജിലെ പൊങ്കാല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category