1 GBP = 94.50 INR                       

BREAKING NEWS

തൃശൂര്‍ ആര്യസമാജത്തില്‍ വച്ച് ഹിന്ദു ആചാര പ്രകാരം സിമോണ തുളസിയെന്ന പേര് സ്വീകരിച്ചു; പിന്നെ ബ്രാഹ്മണ കുടുംബത്തിന്റെ ദത്തെടുക്കല്‍; അതിനു ശേഷം ലളിതമായ വിവാഹം; സ്ലൊവാക്യന്‍ പെണ്‍കുട്ടിയെ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മകന്‍ വേളിയാക്കിയത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവല്ല: തന്ത്രിയും അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെയും ആശയുടെയും മകന്‍ അഗ്നിശര്‍മന് ഇനി സ്ലൊവേക്യന്‍ യുവതി ജീവിത പങ്കാളി. ബിഡിജെഎസ് ഉപാധ്യക്ഷനുമായ തറയില്‍ കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മകന്റെ വിവാഹം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വിദേശ യുവതിയെ മതം മാറ്റി സമുദായ ദത്തെടുത്തു. അതിന് ശേഷം താലികെട്ടും പുടവ കൊടുക്കലും.

കോട്ടയം കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്ത് വി എസ്. മണികുട്ടന്‍ നമ്പൂതിരിയുടെയും ടി.എം. ഗംഗയുടെയും ദത്തുപുത്രിയായിട്ടാണ് തുളസിയയെന്ന പേര് സ്വീകരിച്ചുള്ള സ്ലോവേക്യന്‍ യുവതി വധുവായി മാറിയത്. തൃശൂര്‍ ആര്യസമാജത്തില്‍ വച്ച് ഹിന്ദു ആചാരം സ്വീകരിച്ച സ്ലൊവേക്യന്‍ യുവതി സിമോണയെ തുളസിയെന്ന പേരു നല്‍കി ബ്രാഹ്മണ കുടുംബം ദത്തെടുക്കുകയായിരുന്നു. പ്രളയംമൂലം മാറ്റിവച്ച വിവാഹം ലളിതമായാണ് നടന്നത്. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയും ചടങ്ങില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category