1 GBP = 91.30 INR                       

BREAKING NEWS

വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുന്‍ കാമുകനൊപ്പം; ചോദ്യം ചെയ്യലില്‍ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞു യുവതി; ഭര്‍ത്താവ് ഉപേക്ഷിച്ച ഭാര്യമാര്‍ മാത്രമല്ല പെണ്ണൊരുമ്പെട്ടാല്‍ തകരുന്ന ആണ്‍ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയില്‍പെട്ട് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരന്‍ ലുക്കു

Britishmalayali
kz´wteJI³

കൊച്ചി: സ്ത്രീപീഡനത്തിന്റെ ഗാര്‍ഹിക പീഡനത്തിന്റെയും വാര്‍ത്തകള്‍കൊണ്ട് നമ്മുടെ പത്രങ്ങളും സോഷ്യല്‍ മീഡിയയും നിറയുന്ന കാലമാണിത്. നമ്മുടെ കോടതികളും ഭരണകൂടങ്ങളുമൊക്കെ എപ്പോഴും വില കല്‍പ്പിക്കുന്നതും സ്ത്രീയുടെ മൊഴി തന്നെ. പക്ഷേ മറിച്ചൊരു വാര്‍ത്തയാണ് മട്ടാഞ്ചേരിക്കാരന്‍ ലുക്ക്മനുള്‍ ഹക്കീം എന്ന ലുക്കുവിന്റെ ജീവിതം. സ്വന്തം ഭാര്യ വിവാഹമോചനത്തിനുപോലും മുതിരാതെ പൂര്‍വ കാമുകനോടൊപ്പം ജീവിക്കുന്നതിന്റെയും, കുഞ്ഞിന്റെ പിതാവ് പോലും താനല്ലെന്ന വെളിപ്പെടുത്തലിന്റെയും നടുക്കം അയാളില്‍നിന്ന് ഇപ്പോഴും മാറിയിട്ടില്ല.

എന്നാല്‍ താന്‍ അടക്കം പലരെയും ചതിച്ച ഭാര്യയുടെ പൊയ്മുഖം സമൂഹത്തിന് മുന്നില്‍ അറിയിക്കണം എന്ന തീരുമാനത്തില്‍ കേസ് കൊടുത്ത് കാത്തിരിക്കുകയാണ് ഇയാള്‍. താനുമായി ഉള്ള വിവാഹ ഉടമ്പനി നിലനില്‍ക്കുമ്പോള്‍ തന്നെ വിവാഹമോചനം വാങ്ങാതെ കുഞ്ഞുമൊത്ത് മുന്‍കാമുകനായ യുവാവിനൊപ്പം താമസിക്കുകയാണ് ഭാര്യ എന്നാണ് ലുക്കു പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞ് ഈ യുവാവിന്റെയാണെന്നാണ് ഭാര്യ ലുക്കുവിനോട് പറഞ്ഞത്. മറ്റ് പലരോടും യുവതി ഇക്കാര്യം പറയുകയും ചെയ്തു. ഇതൊടെ തന്നെ സാമ്പത്തികമായും സാമൂഹികമായും തകര്‍ത്ത ഭാര്യയുടെ തനിനിറം നാട്ടുകാര്‍ മനസിലാക്കണെന്നാണ് ലുക്കുവിന്റെ ആഗ്രഹം.

2013ലാണ് സമീപവാസിയായ ഫര്‍സാന എന്ന യുവതിയെ, നിശ്ചയം കഴിഞ്ഞ് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ലുക്കു കല്യാണം കഴിക്കുന്നത്. കല്യാണത്തിന് മുമ്പ് തന്നെ പ്രതിശ്രുത വധുവിന്റെ സ്വഭാവം മോശമാണെന്ന രീതിയില്‍ ചില കഥകള്‍ ലുക്കുവിന്റെ കാതിലെത്തിയിരുന്നു. എന്നാല്‍ ഫര്‍സാനയോട് ചോദിച്ചപ്പോള്‍ അതൊക്കെ നിഷേധിച്ചതോടെ തെറ്റ് ചെയ്തുകാണില്ലെന്ന ഉറപ്പിലാണ് കല്യാണം നടന്നത്. എന്നാല്‍ മധുവിധു നാളുകള്‍ മായും മുമ്പേ ലുക്കുവിന്റെ ജീവിതത്തില്‍ പൊട്ടിത്തെറികള്‍ തുടങ്ങി. ഭാര്യയുടെ അനിയന്ത്രിതമായ ഫോണ്‍ വിളികളായിരുന്നു തുടക്കം.

ഇത് ലുക്കുവിന്റെ ഉമ്മ ചോദ്യം ചെയ്തതോടെ വഴക്ക് ആരംഭിച്ചു. തുടര്‍ന്ന് കുടുംബവീട്ടില്‍ നിന്നും പണവും സ്വര്‍ണവുമെല്ലാം കാണാതെ പോയി. ഇതിനെതിരെ ലുക്കുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി കൊടുത്തെങ്കിലും ഉമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി അത് പിന്‍വലിച്ചു. പ്രശന്ങ്ങള്‍ കൂടിവന്നതോടെ ഇരുവരും വീടുമാറി താമസിച്ചു. ഇതിനിടയില്‍ അടുത്ത വര്‍ഷം മേയില്‍ ഇവര്‍ക്കൊരു കുഞ്ഞും ജനിച്ചു. എന്നാല്‍ അവിടെയും പ്രശ്നങ്ങള്‍ തുടങ്ങി. പലവട്ടം മണിക്കൂറുകള്‍ ഫോണില്‍ ഫര്‍സാന സംസാരിച്ചു. മുറിയില്‍നിന്നും പല മൊബൈലും ചാര്‍ജറും ലുക്കു കണ്ടെത്തി. ഒടുവില്‍ ഭാര്യ വീട്ടില്‍ ലുക്കു ഈ പ്രശ്നം അവതരിപ്പിച്ചു. വീട്ടുകാര്‍ വന്ന് ശാസിച്ചപ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഭാര്യ മാപ്പിരന്നു.

ഇതിനിടയില്‍ സമീപവാസിയായ ഒരാളില്‍നിന്നും ഫര്‍സാന 25000 രൂപ കടം വാങ്ങിയിരുന്നു. ഇത് മടക്കി കിട്ടാത്ത സാഹചര്യത്തില്‍ ഇയാള്‍ ലുക്കുവിന്റെ കുടുംബവീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ചോദിച്ചപ്പോള്‍ ഭാര്യ ഇത് നിഷേധിച്ചു. എന്നാല്‍ കടം നല്‍കിയയാള്‍ പൊലീസില്‍ പരാതി കൊടുത്തു. എങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് തള്ളി. പക്ഷേ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ അയാള്‍ ലുക്കുവിനോട് എവിടെ വച്ചാണ് പണം നല്‍കിയെന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞു.

'25000 പോയെങ്കിലും നിന്നെ ഞാന്‍ മുതലാക്കിയില്ലേടീ' എന്ന് അയാള്‍ ലുക്കുവിന്റെ മുന്നില്‍വച്ച് ഭാര്യയോട് വിളിച്ചുപറഞ്ഞപ്പോള്‍ ലുക്കു ആകെ തകര്‍ന്നുപോയി. അപ്പോഴും ഭാര്യ അത്തരക്കാരിയാണെന്ന് ലുക്കു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ താന്‍ വീട്ടിലില്ലാത്ത സമയത്ത് ഒരു ചെറുപ്പക്കാരന്‍ വീട്ടില്‍ വന്നു പോകുന്നുവെന്ന് അയല്‍ക്കാര്‍ ലുക്കുവിനെ അറിയിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഫര്‍സാന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അയല്‍ക്കാര്‍ തെറ്റിധാരണയുടെ പുറത്താകും പറഞ്ഞതെന്ന് കരുതി തെളിവുകള്‍ ഇല്ലാത്തതിനാല്‍ ലുക്കു ഭാര്യയെ വിശ്വസിച്ച് അതെല്ലാം മറന്നു.

പിന്നീടും പലവട്ടം ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. പലരും ഇക്കാര്യം ലുക്കുവിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിക്ക് പലരോടും ബന്ധമുണ്ടെന്ന് മനസിലായി. ഇതിന് പുറമെ ലുക്കുവിന്റെ പേരില്‍ പലയിടത്തുനിന്നായി വലിയ തുകയും വാങ്ങിയെടുത്തിട്ടുണ്ടത്രേ. തുടര്‍ന്ന് ലുക്കു ഫര്‍സാനയെ വീട്ടില്‍ കൊണ്ടാക്കി. ഇതേതുടര്‍ന്ന് രണ്ടുമാസത്തിന് ശേഷം ചെലവിന് തരുന്നില്ലെന്ന പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചു.

പൊലീസ് കേസ് അദാലത്തിന് വിട്ടു. ഭാര്യ നന്നായാല്‍ ചെലവിന് കൊടുക്കാമെന്ന് ലുക്കു അദാലത്തില്‍ പറഞ്ഞു. കേസ് കൗണ്‍സിലിങ്ങിന് എത്തിയപ്പോള്‍ ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും രണ്ടാമത്തെ സിറ്റിങ്ങില്‍ അവള്‍ തെറ്റുകള്‍ തുറന്നു സമ്മതിച്ചു. അദാലത്തില്‍ കേസ് നില്‍ക്കേ സ്വന്തം വീട്ടില്‍ നിന്നും വാടകവീട്ടിലേക്ക് മാറുന്നുവെന്ന് ഭാര്യ ലുക്കുവിനെ വിളിച്ചറിയിച്ചു. ആന്റിയോടൊപ്പം വീടെടുത്തു താമസിക്കുന്നു എന്നാണ് ഭാര്യ ലുക്കുവിനോട് പറഞ്ഞത്. കാരണമായി പറഞ്ഞതോ ആങ്ങള കയറിപ്പിടിക്കാന്‍ വന്നുവെന്ന്! ഇത് ലുക്കു മുഖവിലയ്ക്കെടുത്തില്ല.

ഭാര്യ ഇനി തോന്നും പോലെ ജീവിക്കട്ടെയെന്ന് കരുതിയെങ്കിലും മകനെ കാണാന്‍ ഇടയ്ക്കിടെ ലുക്കു ശ്രമിക്കുമായിരുന്നു. ഒരിക്കല്‍ സംസാരിച്ച കൂട്ടത്തില്‍ കുഞ്ഞ് ലുക്കുവിനൊടു പറഞ്ഞത് ഉമ്മയുടെ അടുക്കല്‍ രാത്രി മറ്റൊരാള്‍ വരുമെന്നാണ്. ഇത് വിശദമായി തിരക്കിയപ്പോഴാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ഇപ്പോഴും ഗാഢമായ ബന്ധം ഉണ്ടെന്ന് മനസിലായത്. ഷബിനെന്ന് പേരുള്ള ഇയാള്‍ക്കൊപ്പം ഒരിക്കല്‍ ഊട്ടിയില്‍ പോയെന്നും കുഞ്ഞ് ലുക്കുവിനോട് പറഞ്ഞു.

എന്നാല്‍ ഭാര്യയോട് ഇതിനെപറ്റി ചോദിച്ചപ്പോള്‍ കുഞ്ഞ് കള്ളം പറയുകയാണ്. കുഞ്ഞിന് ഭ്രാന്താണ് എന്നൊക്കെയാണ് പറഞ്ഞത്. ലുക്കുവുമായുള്ള കല്യാണത്തിന് മുമ്പേ തന്നെ ഷബിനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഷബിനൊടും മറ്റ് പലരൊടും ഇവള്‍ കുഞ്ഞ് ഷബിന്റെയാണ് എന്നാണ് പറഞ്ഞത്. കുഞ്ഞ് തന്നെ ഇയാളെ ഷബിവാപ്പി എന്നാണ് വിളിച്ചിരുന്നത്. മറ്റൊരു വട്ടം കുഞ്ഞിന്റെ പോക്കറ്റില്‍ നിന്നും ഗര്‍ഭനിരോധന ഉറ കണ്ടെത്തിയതോടെ ലുക്കുവിന് ഭാര്യ തന്നെ സമര്‍ഥമായി കബളിപ്പിച്ചെന്ന് ബോധ്യമായി. ഉമ്മയുടെ ബാഗില്‍ നിന്ന് കിട്ടിയെന്നാണ് ചോദിച്ചപ്പോള്‍ കുഞ്ഞ് ലുക്കുവിനോട് പറഞ്ഞത്.

മറ്റ് പലവഴിക്കും ഭാര്യയെ പറ്റി ലുക്കു തിരക്കി. ഇതൊടെ നാട്ടിലെ ഓട്ടോക്കാര്‍ ഉള്‍പെടെ പലരുമായി ഇവര്‍ക്ക് ബന്ധം ഉള്ളതായി ലുക്കു കണ്ടെത്തി. യുവതി എടുത്ത വാടകവീട്ടില്‍ ഷബിന്‍ നിത്യ സന്ദര്‍ശകനാണ്. യുവതിയുടെ ബാപ്പയ്ക്കും ഉമ്മയ്ക്കുമെല്ലാം ഈ ബന്ധം അറിയാം. ഷബിന്റെ ഒരു സുഹൃത്തും ഭാര്യയും ഇവര്‍ക്കൊപ്പം വാടകവീട്ടില്‍ താമസിച്ചിരുന്നു. ഇവരൊടും കുഞ്ഞ് ഷബിന്റേതാണ് എന്നാണ് ഫര്‍സാന പറഞ്ഞത്. ലുക്കുവുമായുള്ള ബന്ധം പിരിഞ്ഞിരുന്നു എന്നും ഇവര്‍ ഇവരെ ധരിപ്പിച്ചിരുന്നു. ഇവര്‍ നാലുപേരും കുഞ്ഞും കൂടി ഊട്ടിയിലും മറ്റും ടൂറും പോയിട്ടുണ്ട്.
എന്നാല്‍ വൈകാതെ സുഹൃത്തിന്റെ ഭാര്യ യുവതിക്ക് മറ്റു പലരുമായുള്ള ബന്ധം മനസിലാക്കി. ഇതൊടെ ആ യുവതി വീടുവിട്ടിറങ്ങി. ഈ യുവതി പിന്നീട് ലുക്കുവിന് ഷബിനും ഫര്‍സാനയും തമ്മിലുള്ള ബന്ധത്തിന്റെ ഫോട്ടോ ഉള്‍പെടെയുള്ള തെളിവുകള്‍ കൈമാറി. ഇതൊടെ ലുക്കുവിന് ഭാര്യയുടെ തനിനിറം മനസിലായി. ഊട്ടിയില്‍ വച്ച് എടുത്ത് ഫോട്ടോ കണ്ട ലുക്കു ഭാര്യയെ ചോദ്യം ചെയ്തു. ' ശരിയാടാ.. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്. ഇത് നിന്റെ മകനല്ല. ഞങ്ങള്‍ തമ്മില്‍ കല്യാണത്തിന് മുമ്പേ തന്നെ ബന്ധമുണ്ട്. കല്യാണത്തിന് മുമ്പുള്ള പല രാത്രികളിലും അവന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. നീ ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ' എന്നാണ് യുവതി പ്രതികരിച്ചത്. ഇതൊടെ ലുക്കു വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അപേക്ഷ നല്‍കി.

ഇതിനിടയില്‍ ഭാര്യയുടെ വീട്ടില്‍ പരാതി പറയാന്‍ പോയ ലുക്കുവിനെ അവരുടെ വീട്ടുകാര്‍ കൈയേറ്റം ചെയ്തു. ഇനി യുവതിയെ വേണ്ടെന്നാണ് ഇയാളുടെ നിലപാട്. കുട്ടി തന്റെതാണ് എന്ന് തെളിയിക്കാനുള്ള ലുക്കുവിന്റെ കേസും കോടതിയുടെ പരിഗണനയിലാണ്. പലരോടും തന്റെ പേരില്‍ പണവും സ്വര്‍ണവുമെല്ലാം ഇപ്പോഴും യുവതി വാങ്ങുന്നുണ്ടെന്നാണ് ലുക്കു ആരോപിക്കുന്നത്. ഇവരുടെ ചതിയില്‍ ഇനിയാരും പെടെരുതെന്നാണ് ലുക്കുവിന്റെ ആഗ്രഹം. ഫോട്ടോ ഉള്‍പ്പടെ പലതെളിവുകളും കൈവശം ഉള്ളപ്പോഴും തനിക്ക് തെളിവുകള്‍ നല്‍കിയ ഷബിന്റെ സുഹൃത്തിന്റെ ഭാര്യയെ ചേര്‍ത്ത് കഥകള്‍ മെനഞ്ഞും ഭാര്യ തന്നെ അപമാനിക്കുന്നുവെന്ന് ലുക്കു പറയുന്നു.
ഇപ്പോള്‍ ഷബിന്റെ വീട്ടിലാണ് അവരുടെ വീട്ടുകാരുടെ ഒത്താശയോടെ ലുക്കുവിന്റെ ഭാര്യ ജീവിക്കുന്നത്. ഷബിന്റെ വീട്ടില്‍വച്ച് ഫര്‍സാന കൈപറ്റിയ രജിസ്റ്റേര്‍ഡ് കത്ത് തെളിവായി ലുക്കുവിന്റെ കൈയിലുണ്ട്. നല്ല രീതിയില്‍ ജീവിച്ചുകൊണ്ടിരുന്ന ലുക്കു ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. സ്ഥിരമായി ചെല്ലാത്തതിനാല്‍ ജോലിയും നഷ്ടപെട്ടു, വാഹനങ്ങള്‍ ഉള്‍പെടെയുള്ള സമ്പാദ്യങ്ങളും.ഇനി ഒരാളും ഈ സ്ത്രീയുടെ പേരില്‍ കബളപ്പിക്കപ്പെടരുതെന്നും അതുെകാണ്ടാണ് താന്‍ ഇത് പുറത്തുപറയുന്നതെന്നും ഈ യുവാവ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category