1 GBP = 90.90 INR                       

BREAKING NEWS

സിപിഎം നേതാക്കളുടെ ജോലി തട്ടിപ്പ് സോളാറിന് സമാനം തന്നെ! നേതാക്കള്‍ അടക്കമുള്ളവര്‍ അകത്തു പോകുമെന്നായപ്പോള്‍ പണം തിരികെ നല്‍കി പരാതി പിന്‍വലിപ്പിച്ചു; അടൂരിലെ കേസുകള്‍ ഒതുക്കാന്‍ മുന്നിട്ടിറങ്ങിയത് ഏരിയാ നേതാവ്; പണം പിരിച്ചെടുത്തത് മണ്ണ്-ക്വാറി മാഫിയയില്‍ നിന്ന്: പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ജയസൂര്യയും പ്രശാന്തും ഉടന്‍ പുറത്തിറങ്ങിയേക്കും

Britishmalayali
ആര്‍ കനകന്‍

കൊല്ലം: കെടിഡിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുകയും വിശ്വാസ്യത ഉറപ്പു വരുത്താന്‍ നിയമന ഉത്തരവ് അതാത് സ്ഥാപനങ്ങളുടെ ലെറ്റര്‍ പാഡില്‍ അടിച്ചു നല്‍കി കോടികള്‍ തട്ടിയെടുക്കുകയും ചെയ്ത സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ഒടുവില്‍ പാര്‍ട്ടി തന്നെ രംഗത്ത്. സോളാര്‍ മോഡല്‍ തട്ടിപ്പില്‍ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ പ്രതിക്കൂട്ടിലാകുമെന്ന് വന്നതോടെ വാങ്ങിയ പണം തിരികെ നല്‍കി പരാതികള്‍ ഓരോന്നായി പിന്‍വലിപ്പിക്കുന്നു. ഇതിനായി പാര്‍ട്ടി ഏരിയാ നേതാവിന്റെ നേതൃത്വത്തില്‍ വന്‍ പണപ്പിരിവ്. മണ്ണെടുപ്പുകാരുടെ മിനിഗള്‍ഫായ അടൂരിലെ ക്വാറി-മണ്ണു മാഫിയകളില്‍ നിന്നും വന്‍തുക പിരിവെടുത്താണ് ഇതിനുള്ള മൂലധനം കണ്ടെത്തിയിരിക്കുന്നത്.

അടൂര്‍ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗവും ഡിവൈഎഫ്‌ഐ നേതാവും സിപിഎം സൈബര്‍ സഖാവുമായ ജയസൂര്യ പ്രകാശ്, തുവയൂര്‍ തെക്ക് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടവും ചേര്‍ന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. മൂന്നു കോടിയുടെ തട്ടിപ്പാണ് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഇവര്‍ നടത്തിയത്. ഇതിന് പുറമേയാണ് വിസാ തട്ടിപ്പും. പൊതുമേഖലാ സ്ഥാപനമായ കെടിഡിസിയിലേക്ക് നിയമന ഉത്തരവ് നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ലെറ്റര്‍ പാഡ്, ചെയര്‍മാന്റെ സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചാണ് ഇവര്‍ നിയമന ഉത്തരവ് തയാറാക്കിയത്. ജോലി കിട്ടിയവര്‍ നിയമന ഉത്തരവുമായി കെടിഡിസിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ശരിക്കും പണിയാണ് കിട്ടിയത് എന്നു മനസിലായത്. തുടര്‍ന്ന് കെടിഡിസി അധികൃതരും പണം നഷ്ടമായ ഉദ്യോഗാര്‍ഥികളും കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ പഴുതടച്ച് ആരംഭിച്ച അന്വേഷണത്തില്‍ ആദ്യം പുറത്തു വന്നത് പ്രതികളുടെ സിപിഎം ബന്ധമാണ്.

ഇവരുടെ ഗോഡ്ഫാദര്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, സെക്രട്ടറിയേറ്റ് അംഗം പിബി ഹര്‍ഷകുമാര്‍, അടൂര്‍ ഏരിയ സെക്രട്ടറി എസ് മനോജ്. ആദ്യം പിടിയിലായത് പ്രശാന്ത് ആണ്. ഇതോടെ നേതാക്കള്‍ നെട്ടോട്ടമായി. പിറ്റേന്ന് ജയസൂര്യയും പിടിയിലായതോടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് മറയ്ക്കാനുള്ള ശ്രമം തുടങ്ങി. മണിക്കൂറിനകം പ്രതികളെ റിമാന്‍ഡ് ചെയ്തു. വിവരമറിഞ്ഞ് മാധ്യമങ്ങള്‍ ഇടപെട്ടതോടെ പൊലീസ് ഉരുണ്ടു കളി തുടങ്ങി. സത്യം എങ്ങനെയും പുറത്തു വരമെന്ന് ആഗ്രഹിച്ച ചില പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്ത ചോര്‍ത്തിയതോടെ സിപിഎം പ്രതിരോധത്തിലായി.

പിന്നാലെ, കോണ്‍ഗ്രസുകാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങി. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയസൂര്യയുമായി നിശാസല്ലാപം നടത്താറുണ്ടെന്ന വിവരം പുറത്തായതോടെ അവര്‍ പതുക്കെ കട്ടയും പടവും മടക്കി. പിന്നെ സിപിഎമ്മിനെ കാത്തിരുന്ന പേടി സ്വപ്നം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയുള്ള തെളിവെടുപ്പായിരുന്നു. ഇതിനിടെ അടൂരില്‍ നിന്ന് നാലു പരാതിക്കാര്‍ വന്നു. ആദ്യം അവര്‍ അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. അവിടെ സ്വീകരിച്ചില്ല. കൊല്ലം ഈസ്റ്റിലേക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ സംഭവം നടന്നത് അടൂരായതിനാല്‍ അങ്ങോട്ട് തള്ളി വിട്ടു. നാലു കേസുകളിലായി 20 ലക്ഷമാണ് ഇവിടെ നിന്ന് തട്ടിയത്. ഈ കേസില്‍ അടൂര്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കാന്‍ ഇരിക്കുമ്പോഴാണ് പ്രളയം ഉണ്ടാകുന്നത്. ഈ കേസും അതില്‍ മുങ്ങി.

പ്രളയശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അടൂരില്‍ എത്തിക്കുമെന്ന് മനസിലായതോടെയാണ് പുറത്ത് ഒത്തു തീര്‍പ്പ് ചര്‍ച്ച നടന്നത്. അങ്ങനെയാണ് പണം തിരിച്ചു നല്‍കി ഒത്തു തീര്‍പ്പിന് സാധ്യത തെളിഞ്ഞത്. അടൂരില്‍ വന്ന പരാതികള്‍ മാത്രമാണ് ഒത്തു തീര്‍ക്കുന്നത്. അതിന് ഇടപെട്ടിരിക്കുന്നത് സിപിഎം നേതൃത്വമാണ്. പാര്‍ട്ടി ഫണ്ട് എടുത്ത് വിനിയോഗിക്കാന്‍ കഴിയാത്തതിനാലാണ് മാഫിയകളില്‍ നിന്ന് പിരിവ് നടത്തിയിരിക്കുന്നത്. അടൂര്‍ സ്റ്റേഷനിലെ നാലു കേസളുകളും ഉടന്‍ പിന്‍വലിക്കുമെന്നാണ് വിവരം. ഇതോടെ മൂന്നു സിപിഎം നേതാക്കള്‍ക്കും ആശ്വാസമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category