1 GBP = 94.60 INR                       

BREAKING NEWS

എഡിന്‍ബറോ സെന്റ് മേരീസ് കോണ്‍ഗ്രിഗേഷനില്‍ എട്ടുനോമ്പ് പെരുന്നാളിന് അനുഗ്രഹീത സമാപനം

Britishmalayali
tPm¬ F{_lmw

എഡിന്‍ബറോ: പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പ് പെരുന്നാളും കഴിഞ്ഞ ശനിയാഴ്ച വികാരി ഫാ: എബിന്‍ മര്‍ക്കോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും വി. ദൈവമാതാവിന്റെ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയോടും കൂടി നടന്നു. ഹോളി ക്രോസ് ചര്‍ച്ച് വികാരി ഫാ: ഡഹ്ലസ് സന്നിഹിതനായിരുന്നു. വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുത്തുക്കുട, കൊടി, മരക്കുരിശ്, പൊന്‍കുരിശ് മുതലായവ എടുത്ത് പുരോഹിതന്‍ ഭക്ത ജനങ്ങളെ ആശിര്‍വദിച്ചു കൊണ്ടുള്ള ഭക്തി നിര്‍ഭരമായ റാസ (പ്രദക്ഷിണം) ദേവാലയത്തിന് ചുറ്റും നടന്നു.

ആശിര്‍വാദത്തിന് ശേഷം പാച്ചോര്‍ നേര്‍ച്ച വിതരണം ചെയ്തു. വി. കുര്‍ബാനയ്ക്ക് ശേഷം ഇടവകയില്‍ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി തലത്തില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. തുടര്‍ന്ന് സ്‌നേഹ വിരുന്നിന് ശേഷം വികാരി ഫാ: എബിന്‍ മര്‍ക്കോസ് പ്രാര്‍ത്ഥിച്ച് കൊടി താഴ്ത്തി. 2019 വര്‍ഷത്തെ എട്ടുനോമ്പ് പെരുന്നാള്‍ വഴിപാടായി ഏറ്റെടുത്ത് നടത്തുന്ന കുടുംബങ്ങളായ അനില്‍ തോമസിനും ഗീവര്‍ഗ്ഗീസിനും കൈമാറി. പെരുന്നാള്‍ സമാപിച്ചു.

തലേ ദിവസം വെള്ളിയാഴ്ച വൈകുന്നേരം 7. 30 ന് വികാരി കൊടി ഉയര്‍ത്തി. എട്ടു മണിക്ക് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് വികാരി ഫാ: എബിന്‍ മര്‍ക്കോസ് വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം നേര്‍ച്ച കഞ്ഞി നല്‍കി. വിശ്വാസികള്‍ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ നോമ്പാചരണത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹീതരായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category