1 GBP = 94.90 INR                       

BREAKING NEWS

ബംഗളൂരുവില്‍ ബസ് കാറിലിടിച്ച് മരിച്ചത് മൂന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നാലു കൊല്ലം സ്വദേശികള്‍; അപകടമുണ്ടായത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങവേ

Britishmalayali
kz´wteJI³

ബെംഗളൂരു: ബെംഗളൂരുവിലെ മാറത്തഹള്ളിയില്‍ ബസ് കാറിലിടിച്ചു മരിച്ചതുകൊല്ലം സ്വദേശികള്‍. മൂന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നാലു കൊല്ലം സ്വദേശികളാണ് ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഒരാള്‍ക്കു പരുക്കേറ്റു. ചവറ കുളങ്ങരഭാഗം കുട്ടന്‍തറ (അപ്പക്കടയില്‍) മേഴ്സി ജോസഫ് മോറിസ് (48) മകന്‍ ലെവിന്‍ ജോസഫ് മോറിസ് (22), മേഴ്സിയുടെ ഭര്‍ത്താവ് ജോസഫിന്റെ സഹോദരി എല്‍സമ്മ (54), സഹോദരന്‍ മുംബൈയില്‍ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്കു പരുക്കേറ്റു.

ജോസഫിന്റെ സഹോദരന്‍ ബേബിയുടെ മരണാനന്തര ചടങ്ങ് കഴിഞ്ഞു മടങ്ങവേ ഇന്നലെ വൈകിട്ടു നാലിനു മാറത്തഹള്ളി ഔട്ടര്‍റിങ് റോഡില്‍ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം. ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (ബിഎംടിസി) ബസ് ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.

ലെവിനാണു വാഹനം ഓടിച്ചിരുന്നത്. വര്‍ഷങ്ങളായി ജോസഫും കുടുംബവും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരാണ്. ചികില്‍സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച ബേബിയുടെ സംസ്‌കാരവും ബെംഗളൂരുവിലാണു നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category