1 GBP = 94.90 INR                       

BREAKING NEWS

മധ്യപ്രദേശും രാജസ്ഥാനും അടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 15നു മുമ്പ് തീര്‍ക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍; മിനി ലോക്സഭാ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പിന് ഒരുങ്ങി പാര്‍ട്ടികള്‍; യുപിഎയ്ക്കും എന്‍ഡിഎയ്ക്കും നിലനില്‍പ്പിനിടയിലുള്ള പോരാട്ടത്തിന് ഇനി ആഴ്ചകള്‍ മാത്രം ബാക്കി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മധ്യപ്രദേശ്, മിസോറം, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 15നു പൂര്‍ത്തിയാകും വിധം ഒരുമിച്ചു നടത്തും. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ നീട്ടില്ലെന്നും ഉറപ്പായി. ആഴ്ചകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങും. ഛത്തീസ്ഗഡില്‍ രണ്ടുഘട്ടമായും മറ്റിടങ്ങളില്‍ ഒരു ഘട്ടമായും വോട്ടെടുപ്പു നടത്താനാണ് നീക്കം. ഇതു മനസ്സിലാക്കി ബിജെപിയും കോണ്‍ഗ്രസും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ അഞ്ചു സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ എട്ടിനു പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടി നിര്‍ത്തിവച്ച് പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈമാസം 10നു പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ 25 വരെ തിരുത്തല്‍ വരുത്താം. ഒക്ടോബര്‍ എട്ടിന് അന്തിമപട്ടിക പ്രസിദ്ധീകരിച്ചാല്‍ വോട്ടെടുപ്പ് ക്രമപ്രഖ്യാപനം വൈകില്ല. തെലങ്കാന നിയമസഭയുടെ കാലാവധി തീരുന്നത് അടുത്തവര്‍ഷം ജൂണിലാണ്. മിസോറാമിന്റേത് ഡിസംബര്‍ 15. ഛത്തീസ്ഗഡ് ജനുവരി അഞ്ച്, മധ്യപ്രദേശ് ജനുവരി ഏഴ്, രാജസ്ഥാന്‍ ജനുവരി 20. അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിനാല്‍ മിസോറമിന്റെ കാലാവധി പരിഗണിച്ച് ഡിസംബര്‍ 15നു മുന്‍പു തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കാനാണു നീക്കം.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി ഭരണമാണ്. ഇത് ബിജെപിക്ക് നിലനിര്‍ത്താനാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത് നിലനിര്‍ത്താനായില്ലെങ്കില്‍ മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലെത്തും. ഉത്തരേന്ത്യയിലെ ബിജെപി മേല്‍ക്കോയ്മയും തകരും. അതുകൊണ്ട് തന്നെ ഈ മൂന്നിടത്തും ബിജെപിയെ തകര്‍ക്കുകയെന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നോര്‍ത്ത് ഈസ്റ്റില്‍ പിടിമുറുക്കിയതിനാല്‍ മിസോറാമിലും പോര് കടുക്കും. തെലുങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസ്-ടിഡിപി സഖ്യവുമാണ് പ്രധാന എതിരാളികള്‍.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നതിന്റെ സൂചന ഈ തെരഞ്ഞെടുപ്പില്‍ കിട്ടും. അതുകൊണ്ട് തന്നെ കരുതലോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. യുപിഎയെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്‍ഡിഎയുടെ കരുത്ത് ചോരാതെ അഞ്ചിടത്തും പിടി മുറുക്കുകയാണ് ബിജെപിയുടേയും ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category