1 GBP = 91.30 INR                       

BREAKING NEWS

ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കേ മാര്‍ച്ച് രണ്ടിന് 12 പെട്ടികളുമായി വിജയ് മല്യ ഡല്‍ഹിയില്‍ നിന്നും ജെറ്റ് എയര്‍വേസില്‍ കയറി; തടയാനുള്ള നിര്‍ദ്ദേശം വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ നിന്നും അപ്രത്യക്ഷമായത് എങ്ങനെ? മദ്യ വ്യവസായിക്ക് നാടുവിടാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് കേന്ദ്രത്തിലെ ഉന്നതരെന്ന് വ്യക്തം; ജെയ്റ്റ്‌ലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തലില്‍ കുരുക്കു മുറുകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആരോപിച്ച് ബിജെപി

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: വായ്പ്പ നല്‍കിയ ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് നാടുവിട്ട വ്യവസായി വിജയ് മല്യക്ക് എല്ലാ ഒത്താശയും നല്‍കിയത് കേന്ദ്രസര്‍ക്കാറാണെന്ന ആരോപണത്തിന് കരുത്തു പകരുന്ന വെളിപ്പെടുത്തലാണ് ഇന്നലെ മല്യ നടത്തിയത്. രാജ്യം വിടുന്നതിന് മുമ്പ് ജെയ്റ്റ്ലിയെ കണ്ടെന്ന മല്യയുടെ ആരോപണം ഇന്ദ്രപ്രസ്ഥത്തെ പിടിച്ചു കുലുക്കുന്ന രാഷ്ട്രീയ ബോംബായി മാറുകയാണ്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്ക് ബിജെപിയുമായും കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി.

കേന്ദ്രത്തിലെ ഉന്നതനെ തന്നെ വെട്ടിലാക്കുന്ന ആരോപണമാണ് മല്യ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് മല്യയെ നാടുവിടാന്‍ സഹായിച്ചതിനെ സാധൂകരിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. മല്യയ്‌ക്കെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായത് എങ്ങനെയെന്ന ചോദ്യാണ് ശക്തമായിരിക്കുന്നത്. മല്യ നാടു വിടുമ്പോള്‍ രാജ്യസഭാ എംപിയായിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരേ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടിസ് നിലവിലുണ്ടായിരുന്നു. ഇങ്ങനെ ലുക്കൗട്ട് നോട്ടീസുള്ള മല്യ എല്ലാ സാധന സാമഗ്രികളുമായി ജെറ്റ് എയര്‍വേസില്‍ നാടുവിടുകയായിരുന്നു. യാതൊരു തടസവും അദ്ദേഹത്തിന് നേരിടേണ്ടി വന്നില്ല.

2016 മാര്‍ച്ച് രണ്ടിനു ഡല്‍ഹി വിമാനത്താവളത്തില്‍ 12 പെട്ടികളുമായി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിന്‍) എന്ന അറിയിപ്പും കംപ്യൂട്ടറില്‍നിന്ന് മാറിയിരുന്നു. ഇങ്ങനെ മാറണമെങ്കില്‍ അതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന് തന്നെയാണ് ആരോപണം. ഇത് എങ്ങനെ നടന്നു എന്ന കാര്യത്തില്‍ പോലും അന്വേഷണം നടന്നില്ലെന്നത് കേന്ദ്ര ഇടപെടലിന്റെ തെളിവുകളായി വ്യാഖ്യാനിക്കപ്പെടുന്നു.

2016 ജൂണില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നു എന്നും ഒരു നടപടിയും ഉണ്ടായില്ലാ എന്നുമുള്ള റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതും മല്യയുടെ വെളിപ്പെടുത്തലും പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുകയാണ്.

നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ അന്ന് തയാറായിരുന്നില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇപ്പോള്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തിപകരുകയാണ് മല്യയുടെ വെളിപ്പെടുത്തല്‍.

അതിനിടെ ആരോപണം ദേശീയ തലത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായതോടെ രാഹുലിന് മേല്‍ വെച്ച് തടിയൂരാനാണ് ബിജെപിയുടെ ശ്രമം. മല്യയുടെ വെളിപ്പെടുത്തലിന് പിന്നില്‍ കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനു പിന്നാലെയാണ് മല്യയുടെ വെളിപ്പെടുത്തലെന്നു പറഞ്ഞാണ് കേന്ദ്ര നിയമമ്ത്രി രവിശങ്കര്‍ പ്രസാദ് ആരോപണത്തില്‍ നിന്നും തടിയൂരാന്‍ ശ്രമിച്ചത്.

ആഗസ്റ്റിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ ഔദ്യോഗിക യു.കെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയും എംപിമാരെയും ഇന്ത്യന്‍ സമൂഹത്തേയും അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ലണ്ടനിലേക്ക് നാടുവിടുന്നതിനു മുമ്പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന് മല്യ വെളിപ്പെടുത്തിയത്. ജെയ്റ്റ്‌ലി ആരോപണം തള്ളിയെങ്കിലും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയടക്കമുള്ളവര്‍ ജെയ്റ്റ്‌ലിക്കെതിരായ ആരോപണം ശരിവെച്ചു മുന്നോട്ടുവന്നിട്ടുണ്ട്.

വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയുണ്ടാിയ. വിജയ് മല്യ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണം. മന്ത്രി പദം ഒഴിഞ്ഞുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

വിജയ്മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്‌ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category