1 GBP = 94.90 INR                       

BREAKING NEWS

സുല്‍ത്താന സുമയ്യക്ക് നഷ്ടമായത് പഠിച്ച് നേടിയ സീറ്റ്; നല്ല മാര്‍ക്കോടെ നീറ്റ് പാസായ സുമയ്യ അഡ്മിഷന്‍ നേടിയത് വീട്ടുകാരുടെ സ്ഥിതിയറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു പിരിച്ച പണം കൊണ്ട്: ഡോക്ടറാകാനുള്ള സമുയ്യയുടെ മോഹത്തിനൊപ്പം പൊലിയുന്നത് മതിയായ യോഗ്യതയുണ്ടായിരുന്ന 42 വിദ്യാര്‍ത്ഥികളുടെ കൂടി ജീവിതം

Britishmalayali
kz´wteJI³

കണ്ണൂര്‍: അര്‍ഹതയുള്ള എംബിബിഎസ് സീറ്റായിരുന്നു സുല്‍ത്താന സുമയ്യയുടേത്. രോഗിയായ അച്ഛന്റേയും കൂലിപ്പണിക്കാരിയായ അമ്മയുടേയും ജീവിതത്തിന്റെ സ്വപ്നമായിരുന്നു അവളുടെ എംബിബിഎസ് പഠനം. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലോടെ തകര്‍ന്നത് സുമയ്യയുടേത് മാത്രമല്ല മതിയായ യോഗ്യതയുണ്ടായിരുന്ന 42 വിദ്യാര്‍ത്ഥികളുടെ കൂടി ജീവിതമാണ്.


സുമയ്യയ്ക്കു ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് 1200ല്‍ 1156 മമാര്‍ക്ക് ഉണ്ടായിരുന്നു. വര്‍ഷം 'നീറ്റ്' പ്രവേശന പരീക്ഷയില്‍ ലഭിച്ചത് 720ല്‍ 453 മാര്‍ക്ക്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 2016ല്‍ ഒന്നാം റാങ്കുകാരിയായി എംബിബിഎസ് പ്രവേശനം നേടിയെങ്കിലും പഠനം മുടങ്ങി. അടച്ച ഫീസും സര്‍ട്ടിഫിക്കറ്റുകളും പോലും തിരികെ ലഭിച്ചത് ഏതാനും ദിവസം മുന്‍പു മാത്രമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ബിഫാമിനു പഠിച്ചുകൊണ്ടിരിക്കെയാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. ഇതോടെ ബിഫാം പഠനം ഉപേക്ഷിച്ചാണ് സമയ്യ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്. തിരുവനന്തപുരം വക്കം നദീര്‍ മന്‍സിലില്‍ ഫാറൂഖിന്റെ മകളാണ് സുമയ്യ. രോഗിയായ പിതാവിന്റെയും ദിവസവേതനക്കാരിയായിരുന്ന മാതാവിന്റെയും സ്ഥിതിയറിഞ്ഞ് അവസാന നിമിഷം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു പിരിച്ചാണു സ്പെഷ്യല്‍ ഫീസ് അടക്കം 11.65 ലക്ഷം രൂപ അടച്ചത്. 

സര്‍ക്കാരുമായി കരാറുണ്ടാക്കിയ മറ്റു മെഡിക്കല്‍ കോളജുകളില്‍ 10 ലക്ഷം രൂപ ഫീസ് നിശ്ചയിച്ചപ്പോള്‍ കണ്ണൂര്‍, കരുണ കോളജുകളില്‍ 4.40 ലക്ഷം രൂപ മാത്രമായിരുന്നു ആദ്യം ഫീസ് നിശ്ചയിച്ചിരുന്നത്. ഇതുകൊണ്ടാണു മറ്റു സ്വാശ്രയ കോളജുകള്‍ ഒഴിവാക്കി കണ്ണൂരില്‍ ചേര്‍ന്നത്.

എന്നാല്‍, ഹൈക്കോടതി വിധി വന്നതോടെ എല്ലാ സ്വാശ്രയ കോളജുകളിലും ഫീസ് 10 ലക്ഷമായി. ഏതാനും മാസം കഴിഞ്ഞപ്പോള്‍ മാനേജ്മെന്റിന്റെ പ്രവേശന ക്രമക്കേടുമൂലം ബാച്ചിലെ 150 വിദ്യാര്‍ത്ഥികളെയും സുപ്രീം കോടതി പുറത്താക്കി. ഇതോടെ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ എംബിബഎസ് മോഹം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് ഈ കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category