1 GBP = 94.90 INR                       

BREAKING NEWS

ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഓഖി ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതു തുച്ഛമായ തുക; കേന്ദ്ര സര്‍വീസിലേക്കു പോയ ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 500 രൂപ മാത്രം; ഓഖി ഫണ്ടിലേക്ക് ആകെ ലഭിച്ചത് 113 കോടി: ചെലവിട്ടത് 39 കോടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഉന്നത ശമ്പളം വാങ്ങുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് തുച്ഛമായ തുക. ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ സിവില്‍ സര്‍വീസുകാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കണമെന്നാണ് അന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രണ്ടുദിവസത്തെ ശമ്പളമാണു പ്രതീക്ഷിക്കുന്നതെന്നും താല്‍പര്യമുള്ള തുക നല്‍കാമെന്നുമാണു ധാരണയിലെത്തിയത്.

തുക ശമ്പളത്തില്‍ കുറവു ചെയ്യാമെന്നും തീരുമാനിച്ചു. ജീവനക്കാര്‍ കയ്യയച്ചു സഹായിച്ചപ്പോള്‍ ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരില്‍ പലരും ന്യായമായ സംഭാവന പോലും നല്‍കിയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍വീസിലേക്കു പോയ ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 500 രൂപയാണ്.

ഐപിഎസുകാര്‍ നല്‍കിയ സംഭാവനയെക്കുറിച്ചു വിവരാവകാശനിയമപ്രകാരം ആരാഞ്ഞപ്പോള്‍ ശമ്പളത്തില്‍ കുറവുചെയ്തു ലഭിച്ചതു 12,401 രൂപയെന്നാണു മറുപടി ലഭിച്ചത്. ഫാറസ്റ്റ് സര്‍വീസുകാരില്‍ ഒന്‍പതുപേര്‍ മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂ മൊത്തം 56,233 രൂപ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ.കേശവന്‍ 16,316 രൂപയും അഡീഷനല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രകൃതി ശ്രീവാസ്തവ 15,542 രൂപയും സംഭാവന ചെയ്തു.

കെ.എം.എബ്രഹാം, പോള്‍ ആന്റണി, ടോം ജോസ്, പി.എച്ച്.കുര്യന്‍, കെ.ആര്‍.ജ്യോതിലാല്‍, ബി.ശ്രീനിവാസ്, ബിശ്വനാഥ് സിന്‍ഹ, കമലവര്‍ധന റാവു എന്നിവര്‍15,000 രൂപയ്ക്കുമേല്‍ സംഭാവന നല്‍കി. അതേസമയം ഓഖി ദുരിതാശ്വാസനിധിയിലേക്കു ഇതുവരെ 113 കോടി രൂപ ലഭിച്ചു. ഇതിനകം ചെലവഴിച്ചത് 39 കോടി രൂപയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category