1 GBP = 94.90 INR                       

BREAKING NEWS

ഇപ്പോഴത്തെ പരിശോധനയില്‍ ലൈംഗിക ശേഷി ഇല്ലെന്ന് സ്ഥിരീകരിച്ചാല്‍ പോലും 2014ല്‍ ഉണ്ടായിരുന്നില്ലെന്ന് പറയാനാകില്ല; ജസ്റ്റീസ് കമാല്‍പാഷയുടെ അഭിപ്രായപ്രകടനം ബാലിശമെന്ന് വിലയിരുത്തി അന്വേഷണ സംഘം; ആറു കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ മാത്രമേ കന്യാസ്ത്രീയുടെ മൊഴിയെ വിശ്വാസത്തില്‍ എടുക്കാനാകൂവെന്നും വിശദീകരണം; നിര്‍ദ്ധനയായ യുവതിയും ഭയങ്കരനായ പുരുഷനെയും കുറിച്ചുള്ള പൈങ്കിളി കഥയെ പോലെ അന്വേഷണം നടത്തില്ലെന്നും പൊലീസ്; ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടാന്‍ തന്നെ സാധ്യത

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോട്ടയം: പൈങ്കിളിക്കഥയുടെ ലാഘവത്തോടെയണ് പലരും കേസ്സിനെ വിലയിരുത്തുന്നത്. നിര്‍ദ്ധനയായ യുവതിയും ഭയങ്കരനായ പുരുഷനെയും കുറിച്ച് കഥയില്‍ വായിക്കുമ്പോള്‍ കൊള്ളാം. പക്ഷെ ഈ കേസിനെ അങ്ങിനെ സമീപിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേരളാ പൊലീസ്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ട്. ഇത് പൂര്‍ണ്ണമായും പരിഹരിച്ചാല്‍ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് പൊലീസ് തീരുമാനിക്കൂ. അന്വേഷണം നേര്‍വഴിക്കാണെന്ന ഹൈക്കോടതിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ ബിഷപ്പിനെ രക്ഷിക്കാനുള്ള തന്ത്രങ്ങളും പൊലീസ് ഒരുക്കുന്നതായാണ് വിലയിരുത്തല്‍.


പൊലീസും കോടതിയും പ്രൊസിക്യൂഷന്‍ ജനറലുമാണ് കേസ്സ് ഫയല്‍ കണ്ടിട്ടുള്ളത്. ഓരോ കാര്യങ്ങളിലും വ്യക്തമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. ഈ കേസ്സില്‍ അന്വേഷണം ഇങ്ങിനെയെ കൊണ്ടുപോകാനാവു എന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ട്, പരാതിക്കാരിയോട് അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തെളിവുകളെ അടിസ്ഥാനത്തില്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂവെന്നാണ് അന്വേഷണ സംഘത്തിലെ ഉന്നതന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത്. കോടതി വിധി അന്വേഷണത്തിനുള്ള അംഗീകാരമാണെന്ന് ഡിവൈഎസ്പി സുഭാഷും മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ കോടതിക്ക് കൊടുത്ത ഒറ്റ പജേുള്ള റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ജലന്ധറില്‍ പോകുന്നതിന് മുമ്പ് തിരക്കിട്ട് തയ്യാറാക്കിയതാണെന്ന് പൊലീസ് ഇപ്പോള്‍ വിശദീകരിക്കുന്തന് പരാതിക്കാരിയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടുള്ളതായി ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ കൊടുത്തിട്ടുള്ളത് വിശദമായ റിപ്പോര്‍ട്ടാണ്. കുറച്ചു കാര്യങ്ങളില്‍ ഇനി വ്യക്തത വരുത്താനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാണ് കോടതി അനുകൂലനിലപാട് അറിയിച്ചിട്ടുള്ളത്. ഇത് തന്നെയാണ പൊലീസും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് പൊലീസ് വിലയിരുത്തുന്നു.

40 -പേജ് വരുന്ന കന്യാസ്ത്രിയുടെ മൊഴിയില്‍ 40-ളം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടിയിരുന്നു. ഇത് ഇപ്പോള്‍ ചുരുങ്ങിയിട്ടുണ്ട്. പ്രധാനമായും ആറ് കാര്യങ്ങളിലാണ് ഇനി വ്യക്തത വരുത്തേണ്ടത്. ഇതിനായി മൂന്ന് ടീമിനെ പലവഴിക്കായി വിട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ള 19-ന് മുമ്പ് ഇത് സംമ്പന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.19-ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പൈട്ട് പഞ്ചാബ് പൊലീസ് വഴി ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് ബിഷപ്പിനെ അറസ്റ്റ് ചെയ്യാം. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ച് മാത്രമേ അറസ്റ്റില്‍ തീരുമാനം എടുക്കൂ.

ജസ്റ്റീസ് കമാല്‍പാഷയുടെ അഭിപ്രായപ്രകടനം ബാലിശമായിപ്പോയി എന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. 2014-ല്‍ ബിഷപ്പിന് ലൈംഗിക ശേഷി ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ഇപ്പോള്‍ പരിശോധന നടത്തിയാല്‍ എങ്ങനെ മനസ്സിലാക്കാനാവും. ഇപ്പോഴത്തെ പരിശോധനയില്‍ ലൈംഗിക ശേഷി ഇല്ലെന്ന് സ്ഥിരീകരിച്ചാല്‍ തന്നെ അന്ന് ഉണ്ടായിരുന്നുവെന്ന വാദമുയര്‍ന്നാല്‍ എങ്ങനെ തെളിക്കുമെന്നാണ് അന്വേഷണ സംഘം പ്രധാനമായും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധന കന്യാസ്ത്രീയുടെ കേസില്‍ നിര്‍ണ്ണായകമല്ല. ഈ സാഹചര്യത്തില്‍ ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കില്ലെന്നാണ് സൂചന.

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു പൊലീസാണെന്നു ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ട് തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പംകൂടി ക്ഷമ കാണിക്കണം. കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകള്‍ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണ്. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും.

ജലന്തര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു റിപ്പോര്‍ട്ട് പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കോടതിയിലെത്തിയിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്തശേഷമേ അറസ്റ്റ് തീരുമാനിക്കാനാകൂയെന്നാണു സപൊലീസ് നിലപാട് നിലപാട്. അഞ്ചു സംസ്ഥാനങ്ങളിലായി അന്വേഷണം തുടരുകയാണ്. പരാതിക്കാരിക്കു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടാനുള്ള സംവിധാനമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷണം വൈകുന്നതു സ്വാഭാവികമാണെന്നു കോട്ടയം എസ്പി ഹരി ശങ്കറും വിശദീകരിച്ചിട്ടുണ്ട്. നാലുവര്‍ഷം പഴക്കമുള്ള കേസാണിത്. അതിന്റേതായ പ്രതിസന്ധികളുണ്ട്. ബിഷപ് ഇതുവരെ അന്വേഷണത്തോടു സഹകരിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യും മുന്‍പ് കൃത്യമായ നിഗമനത്തിലെത്താനാണു ശ്രമം. കന്യാസ്ത്രീകള്‍ക്കു സുരക്ഷ നല്‍കാനുള്ള തീരുമാനം പൊലീസ് സ്വമേധയാ എടുത്തതാണെന്നും എസ്പി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category