1 GBP = 94.90 INR                       

BREAKING NEWS

26 വിഭവങ്ങളുമായി സദ്യയും കേക്ക് വില്‍പനയും നടത്തി കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബ് സമാഹരിച്ചത് 1625 പൗണ്ട്; അഭിമാന നിമിഷത്തില്‍ കാംബോണ്‍ അംഗങ്ങള്‍

Britishmalayali
kz´wteJI³

കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ കേരളാ ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിംഗ് ഇവന്റിലേക്ക് സഹായങ്ങളുമായി എത്തിയത് നൂറിലധികം പേര്‍. പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍ കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും 1625 പൗണ്ടാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ഈ തുക ബുധനാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. കേക്ക് വില്‍പന നടത്തിയും ഇന്ത്യന്‍ സ്റ്റാളുകള്‍ നടത്തിയുമാണ് ധനസമാഹരണം നടത്തിയത്.

ഉച്ചയ്ക്ക് 12.30ന് മാത്യു സാം ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മുഖ്യതിഥിയായി സൗത്ത് കാംബ്രിഡ്ജ്‌ഷെയര്‍ സൗണ്ടി കൗണ്‍സിലര്‍ മാര്‍ക്ക് ഹൊവെല്‍ പരിപാടിയില്‍ അധ്യക്ഷസ്ഥാനം വഹിച്ചു. കൗണ്‍സിലര്‍ ജെയുര്‍ പട്ടേലും കുടുംബവും പരിപാടിയില്‍ പങ്കെടുത്തു. കാംബോണ്‍ കൗണ്‍സിലര്‍ ഷ്രോബോന ഭട്ടാചാര്യയാണ് ഫണ്ട് റെയ്‌സിംഗ് പരിപാടികള്‍ക്ക് മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചത്. മാത്യു സാം, ഷാജു തോമസ്, പ്രശാന്ത് നായര്‍, രഞ്ചിത്ത് പത്മനാഭന്‍, വിവിഷ് ജോര്‍ജ്ജ് എന്നിവരാണ് കാംബോണ് ഇന്ത്യന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 

വെള്ളപ്പൊക്കത്തില്‍ പെട്ട് കഷ്ടത അനുഭവിച്ച ഒരു കുടുംബത്തിനായി ട്രഷറര്‍ വിവിഷ് ജോര്‍ജ്ജ് വ്യക്തിഗത ഫണ്ട് കാമ്പയിനും സംഘടിപ്പിച്ചു. ഷൈനി സാറാ മാത്യു എന്ന ക്ലബ്ബ് അംഗം 1000 പൗണ്ട് സമാഹരിക്കുകയും റിലീഫ് ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ എത്തിക്കുകയും ചെയ്തു.
26 വിഭവങ്ങളുമായി ഒരുക്കിയ ഹോം മെയ്ഡ് സദ്യ ആയിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. റാഫിള്‍ ഡ്രോയും പരിപാടിയില്‍ സംഘടിപ്പിച്ചിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category