1 GBP = 94.90 INR                       

BREAKING NEWS

യൂറോസ്റ്റാര്‍ ട്രെയിനുകള്‍ തടയുമെന്ന് ഫ്രഞ്ച് മന്ത്രി; അയര്‍ലന്റിലേക്ക് പോകാനും ഐറിഷ് പൗരന്മാര്‍ക്ക് യുകെയില്‍ എത്താനും നിയന്ത്രണം ഉണ്ടാവില്ല; ബ്രക്സിറ്റില്‍ തെറ്റിയാലും ഐറിഷ് ബന്ധം തുടരും

Britishmalayali
kz´wteJI³

ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനുമായി യാതൊരു വിധത്തിലുളള കരാറുകളുമില്ലാതെ യുകെ യൂണിയന്‍ വിട്ടു പോയാല്‍ മറ്റു യൂണിയന്‍ രാജ്യങ്ങള്‍ ബ്രിട്ടനോട് നിലപാട് കടുപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. നോ-ഡീല്‍ സാഹചര്യമുണ്ടായാല്‍ ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ വച്ച് യൂറോസ്റ്റാര്‍ ട്രെയിനുകള്‍ തടയുമെന്നാണ് ഫ്രാന്‍സിന്റെ യൂറോപ്പ് മിനിസ്റ്ററായ നതാലി ലോയ്സ്യൂ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാല്‍ നോ-ഡീല്‍ ബ്രക്സിറ്റുണ്ടായാലും ബ്രിട്ടീഷുകാര്‍ക്ക് അയര്‍ലണ്ടിലേക്ക് പോകാനും ഐറിഷ് പൗരന്‍മാര്‍ക്ക് യുകെയില്‍ എത്താനും നിയന്ത്രണം ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് ബ്രക്സിറ്റില്‍ തെറ്റിയാലും ബ്രിട്ടന് ഐറിഷ് ബന്ധം തുടരാന്‍ സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.

നോ ഡീല്‍ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സിന്റെ അതിര്‍ത്തി കടന്ന് സഞ്ചരിക്കാനാവില്ലെന്നും ലോയ്സ്യൂ മുന്നറിയിപ്പേകുന്നുണ്ട്. അടുത്ത വര്‍ഷം യാതൊരു വിധ നീക്കുപോക്കുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോകുന്നതിനെ തുടര്‍ന്ന് അന്നേ ദിവസം മുതല്‍ തന്നെ മറ്റു യൂണിയന്‍ രാജ്യങ്ങളും ഇത്തരം കടുത്ത നിലപാടുകളെടുത്താല്‍ കടുത്ത യാത്രാ ബുദ്ധിമുട്ടുകള്‍ ബ്രിട്ടന്‍ നേരിടേണ്ടി വരുമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ചാത്താം ഹൗസ് ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്നലെ ലോയ്സ്യൂ ഇത് സംബന്ധിച്ച മുന്നറിയിപ്പേകിയിരിക്കുന്നത്.
നിലവില്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റിലെ അംഗമെന്ന നിലയിലാണ് യുകെയ്ക്ക് യൂണിയന്‍ രാജ്യങ്ങളിലേക്ക് വാഹനങ്ങളെയും ആളുകളെയും യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ അയക്കാന്‍ സാധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യുകെ-ഫ്രാന്‍സ് അതിര്‍ത്തിയില്‍ യാതൊരു വിധത്തിലുള്ള പരിശോധനകളുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങളും ആളുകളും കടന്ന് പോകുന്നത്. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റിനെ തുടര്‍ന്ന് ഇതിനെല്ലാം അവസാനമാകുന്നതോടെയാണ് ഫ്രാന്‍സ് ഇക്കാര്യത്തില്‍ യുകെയോട് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ നോ ഡീല്‍ ബ്രക്സിറ്റുണ്ടായാലും ഐറിഷ് പൗരന്‍മാര്‍ക്ക് യുകെയില്‍ ജോലി ചെയ്യാനും ജീവിക്കാനും സാധിക്കുമെന്ന ഉറപ്പേകി ബ്രിട്ടീഷ് ഗവണ്‍മെന്റ് രംഗത്തെത്തിയിട്ടുണ്ട്. ബ്രക്സിറ്റിന് ശേഷം യുകെയ്ക്കും അയര്‍ലണ്ടിനുമിടയില്‍ കോമണ്‍ ട്രാവല്‍ ഏരിയ നിലനിര്‍ത്തുന്നതിനെ തുടര്‍ന്നാണ് ഇത് സാധ്യമാകുന്നതെന്നും ബ്രിട്ടീഷ് മന്ത്രിമാര്‍ വെളിപ്പെടുത്തുന്നു. നോ ഡീല്‍ സാഹചര്യത്തിലും നിലവില്‍ യുകെയില്‍ അയര്‍ലണ്ടുകാര്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാവില്ലാണ് വ്യക്തമായിരിക്കുന്നത്.

യുകെയ്ക്കും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിനും ഇടയില്‍ കോമണ്‍ ട്രാവല്‍ ഏരിയ നിലനിര്‍ത്താന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് ബ്രിട്ടീഷ് മിനിസ്റ്റര്‍മാര്‍ ഉറപ്പേകിയിരിക്കുന്നത്. കരാറുകളൊന്നുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോയാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കുന്ന അടുത്ത സെറ്റ് ടെക്നിക്കല്‍ പേപ്പറുകള്‍  ഗവണ്മെന്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഐറിഷ് പൗരന്‍മാരുടെ ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്നാണ് അവരെ സമാധാനിപ്പിക്കാനായി പുതിയ ഉറപ്പ് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്നത്. ഈ പേപ്പറില്‍ തന്നെ ഈ ഉറപ്പ് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. ഐറിഷ്, പൗരന്‍മാര്‍ക്ക് യുകെയില്‍ തുടര്‍ന്നും അനായാസം പ്രവേശിക്കാനും ജോലി ചെയ് ജീവിക്കാനും സാധിക്കുമെന്നും നിലവിലെ സ്റ്റാറ്റസ് പരിരക്ഷിക്കാന്‍ അവര്‍ പ്രത്യേകമായി യാതൊന്നും ചെയ്യേണ്ടെന്നുമാണ് ഈ പേപ്പര്‍ വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category