1 GBP = 94.90 INR                       

BREAKING NEWS

ആമസോണിനെതിരെ ആഞ്ഞടിച്ച കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ? ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ആമസോണില്‍ കോടികളുടെ നിക്ഷേപമെന്ന് വെളിപ്പെടുത്തല്‍; ചമ്മല്‍ മറച്ച് സഭാതലവന്‍

Britishmalayali
kz´wteJI³

നികുതിദായകനെ ഊറ്റിക്കുടിച്ച് വളരുന്നുവെന്ന ആരോപണം ഉന്നയിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്  തലവനുമായ ജസ്റ്റിന്‍ വെല്‍ബി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ആമസോണില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനും വെല്‍ബിക്കും കടുത്ത തിരിച്ചടിയും വിമര്‍ശനവുമാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ആമസോണിനെതിരെ ആഞ്ഞടിച്ച കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്  അല്‍പം എങ്കിലും ആത്മാര്‍ത്ഥതയുണ്ടോ? എന്ന ചോദ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്. ഇതിന്റെ ചമ്മല്‍ മറച്ച് വയ്ക്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്  തലവനായ വെല്‍ബി പാടുപെടുന്നുവെന്നും സൂചനയുണ്ട്.


ഇത്രയും നിക്ഷപം ആമസോണില്‍ ഉണ്ടെന്നിരിക്കെ കപടനാട്യം നടത്തിയാണ് വെല്‍ബി ആമസോണിനെ വിമര്‍ശിച്ചതെന്ന ആരോപണവും നിരവധി പേര്‍ ഉയര്‍ത്തുന്നുണ്ട്. തങ്ങള്‍ക്ക് എത്രത്തോളം ആമസോണ്‍ ഷെയറുകളുണ്ടെന്ന് വെളിപ്പെടുത്താന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തയ്യാറായിട്ടില്ല. എന്നാല്‍ ഇത് മില്യണ്‍ കണക്കിന് പൗണ്ടുകളുണ്ടാകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ആമസോണ്‍ പോലുള്ള ചില ഭീമന്‍മാര്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തി നികുതിദായകരെ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ഈ ആഴ്ച ആദ്യം യൂണിയന്‍ നേതാക്കളോട് നടത്തിയ പ്രസംഗത്തില്‍ വെല്‍ബി ആരോപിച്ചിരുന്നത്.

ആമസോണ്‍ തൊഴിലാളികള്‍ക്ക് ചുരുങ്ങിയ വേതനം പോലും നല്‍കുന്നില്ലെന്നും ഇതിന് പുറമെ പ്രതിരോധം, സുരക്ഷ ഹെല്‍ത്ത്, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും ആമസോണ്‍ യാതൊരു സംഭാവനയും നല്‍കുന്നില്ലെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തിയിരുന്നു. ആമസോണിന് പുറമെ വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണം നേരിടുന്ന ഗൂഗിളിലും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വന്‍ നിക്ഷേപമുണ്ടെന്നാണ് ഇന്നലെ വെളിപ്പെട്ടിരിക്കുന്നത്. ആമസോണിനെ വിമര്‍ശിച്ചതിന് പുറമെ പ്രസ്തുത പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് സീറോ ഔവര്‍ കോണ്‍ട്രാക്ടുകള്‍, കള്ളപ്പണം തുടങ്ങിയവയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

സഭാതലവന്‍ ഇത്തരം കാര്യങ്ങളെ വിമര്‍ശിക്കുമ്പോഴും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് കീഴിലുളള രണ്ട് കത്തീഡ്രലുകള്‍ സീറോ ഔവര്‍ കോണ്‍ട്രാക്ടുകളില്‍ നിയമിക്കാന്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതയും കഴിഞ്ഞ രാത്രി വെളിപ്പെട്ടിരുന്നു. മണിക്കൂറിന് 8.75 പൗണ്ടിനുള്ള ജോലിക്ക് ആളെ വേണമെന്ന് ഗ്ലോസ്റ്റര്‍ കത്തീഡ്രല്‍ പരസ്യം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിയമിക്കുന്നവര്‍ മിക്കവാറും വൈകുന്നേരങ്ങളിലും വീക്കെന്‍ഡുകളിലുമായിരിക്കും ജോലി ചെയ്യേണ്ടി വരുകയെന്നും കത്തീഡ്രല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സീറോ ഔവേര്‍സ് പോസ്റ്റിനായി നോര്‍വിച്ച് കത്തീഡ്രലും പരസ്യം ചെയ്തിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category