1 GBP = 94.90 INR                       

BREAKING NEWS

അടുക്കളയ്ക്ക് വേണ്ട എല്ലാ ഉപകരണങ്ങളും കുറഞ്ഞ വിലയില്‍ വില്‍പനയ്‌ക്കെത്തിച്ച് ആല്‍ഡി; വില കൂടിയ ഫ്രഞ്ച് ബ്രാന്റുകളെ തോല്‍പ്പിക്കുന്ന ഫ്രൈയിംഗ് പാനും പാത്രങ്ങളും 13 പൗണ്ടിന് സ്വന്തമാക്കാം

Britishmalayali
kz´wteJI³

വിലക്കുറവിന്റെ പര്യായമായ ജര്‍മന്‍ ഡിസ്‌കൗണ്ട് ചെയിനായ ആല്‍ഡി ഇത്തവണ കസ്റ്റമര്‍മാരെ അത്ഭുതപ്പെടുത്തുന്നത് അടുക്കളയ്ക്ക് വേണ്ടുന്ന എല്ലാ ഉപകരണങ്ങളും കുറഞ്ഞ വിലയില്‍ വില്‍പനക്കെത്തിച്ചാണ്. വില കൂടിയ ഫ്രഞ്ച് ബ്രാന്‍ഡുകളെ തോല്‍പ്പിക്കുന്ന ഫ്രൈയിംഗ് പാനും പാത്രങ്ങളും 13 പൗണ്ടിന് ആല്‍ഡിയില്‍ നിന്നും ഇപ്പോള്‍ സ്വന്തമാക്കാം. സ്റ്റൈലിഷായ പുതിയ കിച്ചണ്‍വെയറുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലോഞ്ച് ചെയ്താണ് ആല്‍ഡി കസ്റ്റമര്‍മാരെ കൈയിലെടുക്കുന്നത്. വിലയേറിയ ഫ്രഞ്ച് ബ്രാന്‍ഡായ ലെ ക്ര്യൂസെറ്റിനെ തോല്‍പിക്കുന്ന വിധത്തിലുള്ള കിച്ചണ്‍വെയര്‍ സീരീസാണ് ആല്‍ഡി പുറത്തിറക്കിയിരിക്കുന്നത്.

നോണ്‍-സ്റ്റിക്ക് സ്‌കില്ലെറ്റുകള്‍, ഗ്രില്‍ ട്രേസ്, ഫ്രൈയിംഗ് പാന്‍സ്, ടാഗിനെസ്, റോസ്റ്റേര്‍സ്, കാസറോള്‍ ഡിഷ് തുടങ്ങവയ്ക്ക് 12.99 പൗണ്ടില്‍ നിന്നാണ് വില തുടങ്ങുന്നത്. ആല്‍ഡി പുറത്തിറക്കിയിരിക്കുന്ന കാസ്റ്റ് അയണ്‍ കുക്ക് വെയര്‍ റേഞ്ച് വാങ്ങുന്നതിലൂടെ കസ്റ്റമര്‍മാര്‍ക്ക് നൂറ് കണക്കിന് പൗണ്ടുകളാണ് ലാഭിക്കാന്‍ സാധിക്കുന്നത്. പ്രത്യേകിച്ചും ലെ ക്ര്യൂസെറ്റിന്റെ പ്രീമിയം സെറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വമ്പന്‍ വിലക്കുറവ് നമുക്ക് അനുഭവിക്കാനാവുന്നത്. പുതുതായി ആല്‍ഡി പുറത്തിറക്കിയിരിക്കുന്ന അടുക്കള ഉപകരണങ്ങളില്‍ ഏറ്റവും കൂടിയ വിലയുള്ള ഐറ്റത്തിന് പോലും നാം വെറും 25 പൗണ്ട് മാത്രമേ നല്‍കേണ്ടതുള്ളൂ.

ലെ ക്ര്യൂസെറ്റ് ഉല്‍പന്നങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ കാസെറോള്‍ ഡിഷ്, ഷാലോ കാസെറോള്‍ ഡിഷ്, ടാഗിനെ എന്നിവ വാങ്ങുന്നതിലൂടെ 644 പൗണ്ട് ലാഭിക്കാനാവുമെന്നാണ് ആല്‍ഡി അവകാശപ്പെടുന്നത്. ആല്‍ഡി പുറത്തിറക്കിയിരിക്കുന്ന പുതിയ റേഞ്ച് അടുക്കള ഉപകരണങ്ങള്‍ കാസ്റ്റ് അയേണിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവ ക്രീം, ഗ്രേ, റെഡ്, എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇവ പുതിയ കുക്കിംഗ് ടൂളുകളില്‍ 200 സെല്‍ഷ്യസ് ചൂടില്‍ വരെ ഉപയോഗിക്കാവുന്നവയുമാണ്. പ്രഫഷല്‍ ഷെഫുകള്‍ക്ക് ഏറെ പ്രിയങ്കരങ്ങളാണ് കാസ്റ്റ് അയേണ്‍ കുക്ക് വെയറുകളെന്നതിനാല്‍ ആല്‍ഡിയുടെ പുതിയ റേഞ്ചും ഇവരുടെ മനം കവരുമെന്നുറപ്പാണ്.
ഷെഫുമാര്‍ക്ക് കാസ്റ്റ് അയേണ്‍ കുക്ക് വെയറുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആല്‍ഡി വെളിപ്പെടുത്തുന്നു. പുതിയ കിച്ചണ്‍ വെയര്‍ സെറ്റുകള്‍ക്ക് സെപ്റ്റംബര്‍ 16 മുതല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 20 മുതലാണ് ഇവ സ്റ്റോറുകളിലും ഓണ്‍ലൈനിലും എത്തുന്നത്. ഇതിന് മുമ്പ് വെറും 20 പൗണ്ടില്‍ കുറഞ്ഞ വിലയുള്ള പുതിയ ഓട്ടം ഫാഷന്‍ കളക്ഷന്‍ ആല്‍ഡി പുറത്തിറക്കിയിരുന്നു. ഇത് സെപ്റ്റംബര്‍ 23 മുതല്‍ ഓണ്‍ലൈനിലും സെപ്റ്റംബര്‍ 27 മുതല്‍ സ്റ്റോറുകളിലും ലഭിക്കുന്നതാണ്. ചുങ്കി നിറ്റ്സ്, ചിക് ഓഫീസ് വെയര്‍, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category