1 GBP = 94.90 INR                       

BREAKING NEWS

തുണിയഴിക്കാന്‍ മനസുള്ള സുന്ദരന്മാര്‍ക്കും സുന്ദരിമാര്‍ക്കും അവസരം ഒരുക്കി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി; പൂര്‍ണ നഗ്നരായി നഗരത്തിലെ വിവിധയിടങ്ങളിലും കോളേജ് ലൈബ്രറിയിലും പോസ് ചെയ്തത് അനേകം വിദ്യാര്‍ത്ഥികള്‍

Britishmalayali
kz´wteJI³

ന്നലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ എത്തിയവര്‍ക്ക് അവിശ്വസനീയമായ കാഴ്ചയായിരുന്നു കാണാന്‍ സാധിച്ചിരുന്നത്. ശരീരവടിവുള്ള സുന്ദരിമാരും സുന്ദരന്‍മാരുമായി നിരവധി വിദ്യാര്‍ത്ഥികള്‍ തുണിയഴിച്ച് പോസ് ചെയ്യുന്നത് കണ്ട് നിരവധി പേര്‍ ഞെട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. ചാരിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാനായി ഇറക്കുന്ന പുതിയ നേകഡ് കലണ്ടറിന് വേണ്ടി പോസ് ചെയ്യാനാണ് യൂണിവേഴ്സിറ്റി ഇതിന് സന്നദ്ധരായവര്‍ക്ക് അവസരമേകിയിരിക്കുന്നത്. തുണിയഴിക്കാന്‍ മനസുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് നഗരത്തിലെ വിവിധയിടങ്ങളിലും കോളജ് ലൈബ്രറിയിലും ഈ കലണ്ടറിന് വേണ്ടി യാതൊരു മടിയുമില്ലാതെ ഇന്നലെ പോസ് ചെയ്തിരിക്കുന്നത്.

യൂണിവേഴ്സിറ്റിയുടെ വിവിധ സ്പോര്‍ട്സ് ടീമുകളില്‍ നിന്നുള്ള അംഗങ്ങളാണ് നൂല്‍ബന്ധമില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സന്നദ്ധരായത്. നെറ്റ്ബോള്‍, സ്വിമ്മിംഗ്, ലാക്രോസ് ടീമുകളില്‍ നിന്നുളളവര്‍ ഈ ഗ്ലാമര്‍ പോസിംഗില്‍ താരങ്ങളായി. ക്യൂന്‍സ് കോളജിലെ പ്രശസ്തമായ മാത്തമാറ്റിക്കല്‍ ബ്രിഡ്ജിന് മേല്‍ പോസ് ചെയ്യുന്ന ഡാന്‍സ് ടീമിലെ ഒരു അംഗം പോസ് ചെയ്യുന്ന ശ്രദ്ധേയമായ ചിത്രം പുറത്ത് വന്നിരുന്നു. ലാക്രോസ് ടീം ലൈബ്രറിയിലും നെറ്റ് ബോള്‍ ടീം കോര്‍പസ് ക്രിസ്റ്റി കോളജിലെ ഡൈനിംഗ് ഹാളിലും തുണിയഴിച്ച് പോസ് ചെയ്ത ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇതു പോലെ തന്നെ വനിതകളുടെ ഫുട്ബോള്‍ ടീമും ഇത്തരത്തില്‍ തുണിയഴിച്ച് പോസ് ചെയ്തിട്ടുണ്ട്. ഈ കലണ്ടര്‍ നിര്‍മിക്കുന്നത് തങ്ങള്‍ ഏവരും വളരെ ആസ്വദിച്ചിട്ടാണെന്നാണ് ഇതിന്റെ സംഘാടകരിലൊരാളും വിദ്യാര്‍ത്ഥിയുമായ എമ്മ ടീല്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള പോസിംഗുകള്‍ വളരെ രാവിലെ നിര്‍വഹിച്ചതിനാല്‍ വളരെ അധികം പേര്‍ ദൃക്സാക്ഷികളായി എത്തിയിരുന്നില്ലെന്നും എമ്മ പറയുന്നു. മാത്തമാറ്റിക്കല്‍ ബ്രിഡ്ജില്‍ വിദ്യാര്‍ത്ഥികള്‍ തുണിയഴിച്ച് പോസ് ചെയ്യുന്നത് കണ്ട് ചില ടൂറിസ്റ്റുകള്‍ അത്ഭുതപ്പെട്ടിരുന്നുവെന്നും എമ്മ വെളിപ്പെടുത്തുന്നു.

വോളിബോള്‍, സ്‌കീയിംഗ്, അമേരിക്കന്‍ ഫുട്ബോള്‍, ഫെന്‍സിംഗ് എന്നീ ഇനങ്ങളില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന ടീം അംഗങ്ങളും നഗ്‌ന ഫോട്ടോയെടുപ്പില്‍ പങ്കെടുത്തിരുന്നു. കേംബ്രിഡ്ജിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ വച്ചായിരുന്നു ഫോട്ടോ ഷൂട്ടുകള്‍. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, കേംബ്രിഡ്ജ് യൂണിയന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്ന ലൊക്കേഷനുകളാണ്. ഇതില്‍ പങ്കെടുത്തവരെല്ലാം വളരെ ആവേശഭരിതരായിരുന്നുവെന്നാണ് സ്റ്റുഡന്റ് ഓര്‍ഗനൈസറായ ലാഡിസ്ലായ ലാഡന്‍യി പറയുന്നത്. ഇതുപയോഗിച്ചുണ്ടാക്കുന്ന കലണ്ടര്‍ പത്ത് പൗണ്ടിനാണ് വില്‍ക്കുന്നത്. ബീറ്റിംഗ് ഡിസ്ഓര്‍ഡേര്‍സ്, മേരിസ് മീല്‍സ്, പാപ്പിറസ്, കേംബ്രിഡ്ജ് റേപ് ക്രൈസിസ് സെന്റര്‍ എന്നീ ചാരിറ്റികള്‍ക്കാണ് ഇതില്‍ നിന്നുള്ള വരുമാനം നല്‍കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category