1 GBP = 91.30 INR                       

BREAKING NEWS

പ്രളയ ശേഷം പ്രവാസികള്‍ അയക്കുന്ന പണത്തില്‍ രേഖപ്പെടുത്തിയത് വന്‍വര്‍ധന; രൂപയുടെ മൂല്യ ശോഷണവും ഇന്ധന വില വര്‍ധനയും പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് താങ്ങായി മാറുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പ്രളയം നാടിനെ മുക്കിക്കൊന്നപ്പോള്‍ തിരികെ ജീവവായു നല്‍കാന്‍ കെല്‍പ്പുള്ളതു പ്രവാസി മലയാളി സമൂഹത്തിനു മാത്രമാണെന്ന നിഗമനം അക്ഷരം പ്രതി ശരിവയ്ക്കുകയാണ് രൂപയുടെ മൂല്യ ശോഷണം. നാടിനു ദാനമായി നല്‍കിയത് കൂടാതെ രൂപയുടെ മൂല്യ ശോഷണം നേട്ടമാക്കി മാറ്റാന്‍ ലോക മലയാളി പ്രവാസി സമൂഹം ശ്രമിക്കുമ്പോള്‍ പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് അതൊരു വലിയ ആശ്വാസമായി മാറുകയാണ്. പ്രളയ ശേഷം രൂപ വിലയിടിയുന്നതിനു മുന്‍പായി തന്നെ പ്രവാസികള്‍ അയക്കുന്ന പണവിഹിതത്തില്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

നാട്ടില്‍ ഉണ്ടായ ദുരിതത്തില്‍ കൈത്താങ്ങാകാന്‍ നല്‍കിയ തുകയും ദുരിത ബാധിതരായ പ്രവാസി കുടുംബങ്ങള്‍ക്ക് അടിയന്തിരമായി പിടിച്ചു നില്‍ക്കാന്‍ ബന്ധുക്കള്‍ അയച്ച പണവും ഒക്കെ ചേര്‍ന്നാണ് ഈ വര്‍ധന ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂപ മൂല്യ ശോഷണം നേരിട്ടതോടെ പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടായിരിക്കുകയാണ്.
അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ, നിശ്ചലമായി നില്‍ക്കുന്ന കേരള സമ്പദ് ഘടനയെ ചെറുതായി എങ്കിലും ചലിക്കാന്‍ അവസരം ഒരുക്കുകയാണ് ഇപ്പോള്‍ പ്രവാസികളുടെ അധ്വാനം. ഡോളര്‍ എഴുപതും പൗണ്ട് തൊണ്ണൂറിനു മുകളിലും കുതിക്കുമ്പോള്‍ ഗള്‍ഫ് നാണയങ്ങളും രൂപക്കെതിരെ ശക്തമായ നിലയിലാണ്. കാത്തിരുന്നു കിട്ടുന്ന അവസരം എന്ന നിലയില്‍ പ്രവാസികള്‍ പണം അയച്ചു തുടങ്ങിയതോടെ ബാങ്കുകളില്‍ വലിയ തോതില്‍ വിദേശ പണം എത്തിത്തുടങ്ങിയിട്ടുണ്ട്. മുന്‍ ആഴ്ചകളില്‍ ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ആഴ്ചയില്‍ 800 കോടി രൂപ എത്തിയിരുന്നത് ഇപ്പോള്‍ ആയിരം കോടിക്ക് മുകളിലായി ഉയര്‍ന്നിരിക്കുകയാണ്. ഇതേ നിലയില്‍ മറ്റു ബാങ്കുകളിലും പണം എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ പലിശ നിരക്ക് താണു നില്‍ക്കുന്നതിനാല്‍ വായ്പ എടുത്തു പോലും പണം അയക്കുന്നവരും കുറവല്ല.

ഭൂമി ഇടപാടുകള്‍ ഏറെക്കുറെ നിലച്ചിരിക്കുകയാണെങ്കിലും വീട് നിര്‍മ്മാണം, വിവാഹം, വാഹനം വാങ്ങല്‍ തുടങ്ങിയ പ്രവാസി സ്വപ്‌നങ്ങള്‍ പൂവണിയിക്കുകയാണ് രൂപയുടെ ഓരോ മൂല്യ ശോഷണ കാലവും. ഇക്കുറി ഇന്ധന വിലയും പിടി വിട്ടു പാഞ്ഞതോടെ രൂപ തല്ക്കാലം തിരികെ കയറില്ല എന്നുറപ്പാണ്. ഇപ്പോഴത്തെ പണവരവ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു തരിപ്പണമായ വ്യാപാര, വാണിജ്യ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു കാര്യമായ സഹായമായി മാറും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റും ദുരിതശവസത്തിനു പോകുന്നതോടെ വിപണിയില്‍ ഉണ്ടാകുന്ന പണദൗര്‍ബല്യം നേരിടാന്‍ പ്രവാസികള്‍ അയക്കുന്ന കൂടുതല്‍ തുകയ്ക്ക് സാധിക്കും എന്നാണ് വിലയിരുത്തല്‍. പണവിപണി ചലനമറ്റു പോകും എന്ന ധാരണ ശക്തമായപ്പോള്‍ എത്തിയ രൂപയുടെ മൂല്യ ശോഷണം ഈ നിലക്ക് സംസ്ഥാനത്തിന് കരുത്തായി മാറുകയാണ്.

വരും ദിവസങ്ങളിലും പ്രവാസി സമൂഹത്തില്‍ നിന്നും കൂടുതല്‍ പണം എത്താന്‍ ഉള്ള സാധ്യത നിലനില്‍ക്കുകയാണ് എന്നും ഫെഡറല്‍ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ശ്യാം ശ്രീനിവാസന്‍ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയിലേക്കാള്‍ 25 ശതമാനം വരെ വര്‍ധന ഉണ്ടായതു തികച്ചും ശുഭ വാര്‍ത്തയായി സ്വാഗതം ചെയ്യുകയാണ് ബാങ്കിങ് മേഖല. അതേ സമയം പ്രളയം വിതച്ച വിനാശം മറികടക്കാന്‍ പ്രവാസി സമൂഹം നല്‍കുന്ന താങ്ങു കൊണ്ട് മാത്രം സാധിക്കില്ല എന്നും വ്യക്തമാണ്. പക്ഷെ രൂപയുടെ മൂല്യ ശോഷണം വഴി സാധന വില ഉയരാന്‍ ഉള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യമായി സംസ്ഥാനത്തു പണ ലഭ്യത ഉണ്ടാകേണ്ടിയിരുന്നു. ഈ വിടവിലേക്കാണ് പ്രവാസികള്‍ ഇപ്പോള്‍ അയക്കുന്ന പണം മുതല്‍ക്കൂട്ടായി മാറുക.

ഇത്തരം സാഹചര്യത്തില്‍ എത്തുന്ന അധിക പണത്തില്‍ നല്ല പങ്കും സ്ഥിര നിക്ഷേപമായി മാറാതെ പല വിധ ആവശ്യങ്ങള്‍ക്കായി വിപണിയില്‍ കറങ്ങി തിരിയും എന്നതാണ് മുന്‍കാല അനുഭവം. ഇത്തവണയും മാറ്റമില്ലാതെ ഈ ട്രെന്റ് ആവര്‍ത്തിക്കും എന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ പങ്കിടുന്ന പ്രതീക്ഷയും. ദുരന്ത സമയത്തു മുക്കുവര്‍ എത്തിയതിനു സമാനമായാണ് സാമ്പത്തിക മേഖലയുടെ ചലനത്തിന് പ്രവാസികള്‍ കാരണമായി മാറുന്നത് എന്നും വിലയിരുത്തപ്പെടുന്നു. ദുരന്തത്തില്‍ കൈതാങ് ആയി നിന്ന ലോക പ്രവാസി സമൂഹം മറ്റൊരു വിധത്തില്‍ കൂടി സംസ്ഥാനത്തിന് സുരക്ഷാ ഒരുക്കുന്ന നിലയാണ് രൂപയുടെ മൂല്യ ശോഷണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

ബാങ്കില്‍ ആവശ്യത്തിന് പണം എത്തിത്തുടങ്ങിയത് പ്രളയ ശേഷം നിരവധി ആവശ്യങ്ങള്‍ക്കായി വായ്പ തേടി ബാങ്കുകളില്‍ എത്തുന്ന സാധാരണക്കാരോട് ഉദാര മനസ്ഥിതിയോടെ സമീപിക്കാന്‍ ബാങ്കുകള്‍ക്കും ധൈര്യം നല്‍കും. ചെറുകിട വായ്പകളില്‍ കിട്ടാക്കടം അധികമായി സംഭവിക്കില്ല എന്ന ചിന്തയില്‍ വായ്പ തേടി എത്തുന്നവര്‍ക്ക് നല്‍കാന്‍ ഉള്ള പണവും രൂപയുടെ മൂല്യ ശോഷണത്തിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാന്‍ പ്രവാസി സമൂഹത്തിനു കരുത്തുണ്ട് എന്നാണ് പൊതു വിലയിരുത്തല്‍. പ്രളയ ശേഷം ബാങ്കിങ് പ്രവര്‍ത്തനം ഏറെക്കുറെ നിശ്ചലമായ സാഹചര്യത്തില്‍ മൂന്നോ നാലോ മാസം വേണ്ടിവരുമായിരുന്ന കാലതാമസമാണ് രൂപ മെലിഞ്ഞതോടെ ഇല്ലാതായിരിക്കുന്നത്.

പണം കയ്യില്‍ ആവശ്യത്തിന് ഉണ്ടെന്ന തോന്നലില്‍ ദുരന്ത ശേഷവും പണം വിനിയോഗിക്കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാന്‍ കൂടി രൂപയുടെ മൂല്യ ശോഷണം വഴി ഒരുക്കും എന്നതാണ് കൂടുതല്‍ യാഥാര്‍ഥ്യം. ദുരന്തത്തിന് പിന്നാലെ പണ ദൗര്‍ബല്യം കൂടി ഉണ്ടായാല്‍ ജനത്തിന്റെ മനോബലം കൂടിയാണ് നഷ്ടമാകുക. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് അത് താങ്ങാന്‍ കഴിയില്ല എന്ന അനുമാനം ശക്തമായപ്പോളാണ് അനുഗ്രഹം പോലെ രൂപയുടെ തകര്‍ച്ച സംസ്ഥാനത്തിന് താങ്ങായി മാറുന്നത്.

പ്രളയ ശേഷം കൂട്ടമായി എത്തുന്ന ചെറുകിട വായ്പ്പകളോട് കൂടുതല്‍ ഉദാരതയോടെ സമീപിക്കാന്‍ ബാങ്കുകള്‍ക്കും അവസരം സൃഷ്ടിക്കുകയാണ് രൂപയുടെ ഇടിവ്. മുടങ്ങിക്കിടക്കുന്ന വായപ്കളില്‍ ശ്രദ്ധിക്കാതെ ജനത്തിന് ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാന്‍ ഉള്ള അവസരം സൃഷ്ടിക്കാന്‍ കൂടെ നില്‍ക്കണം എന്നാണ് ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന പൊതു നിര്‍ദേശവും. ഇതോടെ അത്യാവശ്യ വായ്പ തേടി എത്തുന്ന സാധാരണക്കാരെ നിരാശരാക്കി മടക്കാതിരിക്കാന്‍ ബാങ്കിങ് മേഖല ശ്രമിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റും ഭവന വായ്പകള്‍ക്കു കൂടുതല്‍ കാലയളവ് നല്‍കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ആണിപ്പോള്‍ ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ബാങ്കുകളുടെയും ബിസിനസ്സില്‍ വര്‍ധന ഉണ്ടാകും എന്നതാണ് വസ്തുത. പ്രളയ ശേഷം ബാങ്കിങ് മേഖല പഴയ നിലയിലേക്ക് മടങ്ങാന്‍ ഏറ്റവും ചുരുങ്ങിയത് രണ്ടു വര്‍ഷം എടുക്കും എന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category