1 GBP = 94.90 INR                       

BREAKING NEWS

ടോണ്ടനു സമീപം എം5ല്‍ രണ്ടു ലോറികളും കാറുകളും കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചപ്പോള്‍ നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; ദിവസം മുഴുവന്‍ മോട്ടോര്‍വേയില്‍ കുടുങ്ങി അനേകം പേര്‍

Britishmalayali
kz´wteJI³

ന്നലെ ടോണ്ടനു സമീപം എം5ല്‍ നടന്ന അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു ലോറികളും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇന്നലെ മുഴുവന്‍ മോട്ടോര്‍വേ അടച്ചിട്ടതോടെ ആയിരക്കണക്കണക്കിനു വാഹനങ്ങളാണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്.

അപകടം നടന്നതിനു ശേഷം ജംഗ്ഷന്‍ 24നും 25നും ഇടയില്‍ ബ്രിഡ്ജ്‌വാട്ടിലും ടോണ്ടനിലാണ് എല്ലാ വഴികളും അടഞ്ഞു കിടന്നത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ്, പാരാമെഡിക്‌സ്, പോലീസ്, ഫയര്‍ എന്‍ജിനുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ കുതിച്ചെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ നോര്‍ത്ത്ബൗണ്ട് റോഡ് തുറന്നതോടെയാണ് ഗതാഗത കുരുക്ക് അല്‍പം ഒഴിവായത്. എന്നാല്‍ വൈകുന്നേരത്തോടെ മാത്രമാണ് സൗത്ത്ബൗണ്ട് റോഡ് തുറക്കാനായത്.

ജംഗ്ഷന്‍ 22 മുതല്‍ ബര്‍ഹാം-ഓണ്‍-സീല്‍ വരെയാണ് ഗതാഗത കുരുക്ക് ഉണ്ടായിരുന്നത്. വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാര്‍ എം5 അല്ലാതെ മറ്റു വഴികള്‍ തേടണമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. മിഡ്‌ലാന്റ്‌സില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും മറ്റു വഴികളിലൂടെ മാത്രമെ വരാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. 

വാഹനങ്ങള്‍ എ38ലൂടെ തിരിച്ചുവിട്ടാണ് ഒരു ലൈനില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. ഏറെ ശ്രമഫലം നടത്തിയതിലൂടെയാണ് ഗതാഗതം അല്‍പമെങ്കിലും പുനസ്ഥാപിച്ചത്. എല്ലാ ഏജന്‍സികളും കഴിയുന്നത്ര വേഗത്തിലാണ് പ്രവര്‍ത്തിച്ചത്. നോര്‍ത്ത് ബൗണ്ട് റോഡ് പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നാല്‍ അടിയന്തര സേവനങ്ങള്‍ അവരുടെ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമെ സൗത്ത് ബൗണ്ട് റോഡിലെ ഗതാഗതകുരുക്ക് പൂര്‍ണമായും സുഗമമാകൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category