1 GBP = 94.90 INR                       

BREAKING NEWS

കാലാവധി കഴിയും മുമ്പ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ബാക്കിയുള്ള സമയം നഷ്ടമാകും; പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നത് അപേക്ഷിക്കുന്ന അന്ന് മുതല്‍ 10 വര്‍ഷത്തേക്ക്; പരിഷ്‌കാരത്തില്‍ എങ്ങും പ്രതിഷേധം

Britishmalayali
kz´wteJI³

തിന് മുമ്പ് നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് ധൈര്യപൂര്‍വം പുതിയതിന് അപേക്ഷിക്കാമായിരുന്നു. കാരണം മുമ്പത്തെ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ള കാലം പുതിയതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിന് മാറ്റം വന്നിരിക്കുകയാണ്. ഇത് പ്രകാരം കാലാവധി കഴിയുന്നതിന് മുമ്പ് നിങ്ങള്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ബാക്കിയുള്ള സമയം നഷ്ടമാകുമെന്ന് പ്രത്യേകം ഓര്‍ക്കുക. പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നത് അപേക്ഷിക്കുന്ന അന്ന് മുതല്‍ പത്ത് വര്‍ഷത്തേക്കാണ്. പുതിയ പരിഷ്‌കാരത്തില്‍ എങ്ങും പ്രതിഷേധം ശക്തമാകുന്നുണ്ട്.

സെപ്റ്റംബര്‍ പത്തിന് നടപ്പിലാക്കിയിരിക്കുന്ന പുതിയ നിയമത്തിലൂടെ തങ്ങളുടെ പാസ്പോര്‍ട്ടിന്റെ ഒമ്പത് മാസത്തെ വാലിഡിറ്റിയാണ് ബ്രിട്ടീഷ് ട്രാവലര്‍മാര്‍ക്ക് നഷ്ടമായിരിക്കുന്നത്. പുതിയ നിയമമാറ്റം ജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് ഹോം ഓഫീസ് നടപ്പിലാക്കിയിരിക്കുന്നതിനാല്‍ നിരവധി പേര്‍ക്കാണ്  കാലാവധി തീരും മുമ്പ് പാസ്പോര്‍ട്ടിന് അപേക്ഷിച്ച് മണ്ടത്തരം പറ്റിയിരിക്കുന്നത്. ഇത്തരത്തില്‍ തങ്ങളുടെ പാസ്പോര്‍ട്ടിന്റെ വാലിഡിറ്റിയില്‍ നിന്നും നിരവധി മാസങ്ങള്‍ നഷ്ടപ്പെട്ട ദുരനുഭവം പങ്ക് വച്ച് നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.
ആമി ഡുന്‍ഡാസ് ഇക്കൂട്ടത്തില്‍ പെട്ട ഒരു വ്യക്തിയാണ്. വരുന്ന ഒക്ടോബറില്‍ അവര്‍ തായ്ലന്‍ഡിലേക്ക് പോകാനൊരുങ്ങുകയാണ്. തന്റെ പാസ്പോര്‍ട്ടിന്റെ  മാര്‍ച്ച് 19ന് കാലാവധി കഴിയുന്നതിനെ തുടര്‍ന്ന് പുതിയ പാസ്പോര്‍ട്ട് അവര്‍ എടുത്തിരുന്നു. എന്നാല്‍ ഇതിന്റെ വാലിഡിറ്റി ഒമ്പതര വര്‍ഷം മാത്രമാണ്. അതായത് പുതിയ നിയമം മൂലം അവരുടെ പാസ്പോര്‍ട്ടിന്റെ കാലാവധിയില്‍ നിന്നും ആറ് മാസങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ചുരുക്കം. ഇതിനെക്കുറിച്ച് പരാതിപ്പെട്ട പ്പോള്‍ 20 പ്രവൃത്തി ദിനങ്ങള്‍ കാത്തിരുന്നിട്ടാണ് ഒരു പ്രതികരണം പോലും ഹോം ഓഫീസില്‍ നിന്നും ലഭിച്ചതെന്നും അവര്‍ ആരോപിക്കുന്നു.

സെപ്റ്റംബര്‍ 10ന് മുമ്പ് ആരെങ്കിലും പുതിയ പാസ്പോര്‍ട്ട് വാങ്ങിയാല്‍ പഴയ പാസ്പോര്‍ട്ടില്‍ ബാക്കി വരുന്ന ഒമ്പത് മാസത്തോളമുള്ള സമയം പുതിയ പാസ്പോര്‍ട്ടിലേക്ക് കൂട്ടിച്ചര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വാങ്ങിയ പുതിയ പാസ്പോര്‍ട്ടുകളില്‍ ഈ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ അനുവദിക്കാത്തതാണ് നിരവധി പേരെ വെട്ടിലാക്കിയിരിക്കുന്നത്. നിങ്ങളുടെ പാസ്പോര്‍ട്ട് 2019 മാര്‍ച്ചില്‍ കാലാവധി കഴിയുന്നതാണെങ്കില്‍ നിങ്ങള്‍ ഇത് 2018 സെപ്റ്റംബറില്‍ പുതുക്കിയെങ്കില്‍  പുതിയതിന്റെ കാലാവധി 2028 സെപ്റ്റംബര്‍ വരെ മാത്രമേ ഉണ്ടാവുകയുളളൂ. ചുരുക്കിപ്പറഞ്ഞാല്‍ ആറ് മാസം നഷ്ടമാകുമെന്നുറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category