1 GBP = 94.90 INR                       

BREAKING NEWS

അഞ്ചിലൊന്ന് പുരുഷന്മാര്‍ക്കും ആറിലൊന്ന് സ്ത്രീകള്‍ക്കും കാന്‍സര്‍ ഉറപ്പ്; ഏറ്റവും അധികം കാന്‍സര്‍ രോഗികള്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും; യൂറോപ്പിനെ കാന്‍സര്‍ വിഴുങ്ങുമ്പോള്‍ ഇന്ത്യയും സൗദിയും ശ്രീലങ്കയും സുരക്ഷിതം

Britishmalayali
kz´wteJI³

ലോകത്തില്‍ കാന്‍സര്‍ നിരക്കില്‍ യുകെയ്ക്ക് 13ാം സ്ഥാനമാണുള്ളതെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച പുതിയ റാങ്കിംഗ് പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം ലോകമാകമാനം അഞ്ചിലൊന്ന് പുരുഷന്‍മാര്‍ക്കും ആറിലൊന്ന് സ്ത്രീകള്‍ക്കും കാന്‍സര്‍  ഉറപ്പാണ്. ഏറ്റവും അധികം കാന്‍സര്‍ രോഗികള്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണുള്ളത്. ആഫ്രിക്കയിലും ഏഷ്യയിലും കാന്‍സര്‍ നിരക്ക് കുറവെങ്കിലും മരണനിരക്ക് കൂടുതലാണ്. യൂറോപ്പിനെ കാന്‍സര്‍ വിഴുങ്ങുമ്പോള്‍ ഇന്ത്യയും സൗദിയും ശ്രീലങ്കയും സുരക്ഷിതമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. കാന്‍സര്‍ സാധ്യതയുടെ ലോക സ്റ്റാറ്റിറ്റിക്സ് വായിക്കുമ്പോള്‍ മനസിലാകുന്ന വിവരങ്ങളാണിവ.

കാന്‍സര്‍ സാധ്യതയെ മുന്‍നിര്‍ത്തി 185 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകാരോഗ്യ സംഘടന പുതിയ റാങ്കിംഗ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം ഈ വര്‍ഷം ഈ രാജ്യങ്ങളിലെല്ലാം കൂടി മൊത്തം 9.6 മില്യണ്‍ പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുമെന്നാണ് മുന്നറിയിപ്പ്. മിക്ക കേസുകളും പാശ്ചാത്യ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മറ്റേത് രാജ്യത്തേക്കാളും ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികളുള്ളത് ഓസ്ട്രേലിയയിലാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ന്യൂസിലന്‍ഡിനുള്ളത്. യുഎസ് ഇക്കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്.
പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ് കാന്‍സര്‍ രോഗികള്‍ കൂടുതലായുളളതെങ്കിലും കാന്‍സര്‍ ബാധിച്ച് മരിക്കുന്നവര്‍ ഏറ്റവും കൂടുതലുളളത് ആഫ്രിക്കയിലും ഏഷ്യയിലുമാണ്. ഇവിടങ്ങളിലെ കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര പുരോഗതി പ്രാപിക്കാത്തതാണ് കാരണം. ലോകമാകമാനം ഇത്രയധികം പേര്‍ക്ക് കാന്‍സര്‍ ബാധിക്കാന്‍ പ്രധാന കാരണം ജീവിതശൈലിയാണ്. അധികം വൈകാതെ മുഖ്യ മരണകാരണമാകുന്ന രോഗമായി കാന്‍സര്‍ മാറുമെന്നും മുന്നറിയിപ്പുണ്ട്.  വികസിത രാജ്യങ്ങളില്‍ കൂടുതല്‍ മികച്ച കാന്‍സര്‍ ചികിത്സാ മാര്‍ഗങ്ങളുണ്ടെങ്കിലും അവിടങ്ങളിലെ ആളുകളുടെ അനാരോഗ്യകരമായ ജീവിതശൈലികളും ആധുനിക ജീവിതശൈലികളും കാരണം കൂടുതല്‍ പേര്‍ കാന്‍സറിന് അടിപ്പെട്ട് കൊണ്ടിരിക്കുകയാണ്.

കാന്‍സര്‍ ലോകത്തിന് മുഴുവന്‍ ഭീഷണി മുഴക്കിക്കൊണ്ട് പടരുകയാണെന്നും അതിനാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് ഉറപ്പായിരിക്കുന്നുവെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018ല്‍ ഒരു ലക്ഷം പേരില്‍ ഓസ്ട്രേലിയയില്‍ 468 പേര്‍ക്കാണ് കാന്‍സറുള്ളത്. ന്യൂസിലന്‍ഡില്‍ 438.1 പേര്‍ക്കാണ്. കാന്‍സര്‍ ബാധിതരുടെ കാര്യത്തില്‍ മൂന്നാംസ്ഥാനമുള്ള അയര്‍ലണ്ടില്‍ ഒരു ലക്ഷം പേരില്‍ 373.7 പേര്‍ക്ക് കാന്‍സറുണ്ട്. ഒരുലക്ഷം പേരില്‍ ഹംഗറിയില്‍ 368.1 പേര്‍ക്കും യുഎസില്‍ 352.2 പേര്‍ക്കും ബെല്‍ജിയത്തില്‍ 345.8 പേര്‍ക്കും ഫ്രാന്‍സില്‍ 344.1 പേര്‍ക്കും ഡെന്‍മാര്‍ക്കില്‍ 340.4 പേര്‍ക്കും നോര്‍വേയില്‍ 337.8 പേര്‍ക്കും നെതര്‍ലാന്‍ഡ്സില്‍ 334.1 പേര്‍ക്കുമാണ് കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷം പേരില്‍ വെറും 89.4 കാന്‍സര്‍ കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category