1 GBP = 94.90 INR                       

BREAKING NEWS

റോഡപകടം ജീവനെടുത്ത് ഒരു വര്‍ഷത്തിന് ശേഷം കോളേജ് അദ്ധ്യാപകന്റെ ചോരയില്‍ പിറന്നത് ഇരട്ടപ്പെണ്‍കുട്ടികള്‍; പ്രിയതമന്റെ വേര്‍പാടിനും ഒരു വര്‍ഷത്തിന് ശേഷം ഷില്‍ന രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് ഐവിഎഫ് വഴി ബീജം ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്

Britishmalayali
kz´wteJI³

കണ്ണൂര്‍: റോഡപകടം പ്രിയതമന്റെ ജീവനെടുത്തെങ്കിലും ഷില്‍നയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സുധാകരന്റെ ചോരയില്‍ പിറന്ന ഒരു കുഞ്ഞിനെ തനിക്ക് വളര്‍ത്തണമെന്ന്. ഷില്‍നയുടെ ആഗ്രഹം കലശലായപ്പോള്‍ ദൈവം കനിഞ്ഞ് അഅനുഗ്രഹിച്ച് നല്‍കിയത് ഇരട്ട കുട്ടികളെ. ഇക്കഴിഞ്ഞ ദിവസമാണ് ബാങ്ക് ജീവനക്കാരിയായ ഷില്‍ന ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ഒരു വര്‍ഷം മുന്‍പാണ് എഴുത്തുകാരനും തലശ്ശേരി ബ്രണ്ണന്‍ കോളജ് അദ്ധ്യാപകനുമായിരുന്ന കെ.വി സുധാകരന്‍ റോഡ് അപകടത്തില്‍ മരിച്ചത്. 2017 ഓഗസ്റ്റ് 15നു നിലമ്പൂരിലെ അദ്ധ്യാപക ക്യാമ്പിനുശേഷം കോഴിക്കോട്ടേക്കു യാത്ര പുറപ്പെടുമ്പോഴായിരുന്നു ലോറിയിടിച്ചു കെ.വി.സുധാകരന്റെ മരണം. സുധാകരന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കുഞ്ഞിക്കാല്‍ കാണണമെന്നത്. നാലു വര്‍ഷമായി ഇതിനുള്ള ചികിത്സയിലുമായിരുന്നു ഇവര്‍.

ഐവിഎഫ് ഉള്‍പ്പെടെ നടത്തിയെങ്കിലും ചികിത്സ ഫലം കണ്ടില്ല. അതിനിടയിലാണ് ഒരു വര്‍ഷം മുന്‍പ് സുധാകരന്‍ മരണപ്പെട്ടത്. സുധാകരന്റെ മരണശേഷം ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ ബീജം നിക്ഷേപിച്ചാണണ് ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കണ്ണൂരിലെ ആശുപത്രിയില്‍ അമ്മ ഷില്‍നയ്ക്കൊപ്പം രണ്ടാളും സുഖമായിരിക്കുന്നു.

കോഴിക്കോട് എആര്‍എംസി ചികില്‍സാ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു നടത്തിയ ചികില്‍സയാണു ഫലം കണ്ടത്. പ്രണയവിവാഹിതരായ സുധാകരനും ഷില്‍നയും നാലുവര്‍ഷം മുന്‍പാണു കുഞ്ഞുങ്ങള്‍ക്കായി ചികില്‍സ തുടങ്ങിയത്.

2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. സുധാകരന്റെ മരണശേഷം പലരുടെയും എതിര്‍പ്പുകള്‍ മറികടന്ന്, മൂന്നാമത്തെ പരീക്ഷണത്തിനൊരുങ്ങിയ ഷില്‍നയെ വീട്ടുകാര്‍ പിന്തുണച്ചു. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികില്‍സ.

ഡോ.അമര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. കുഞ്ഞുങ്ങള്‍ക്ക് 2.3 കിലോഗ്രാമും 2.5 കിലോഗ്രാമും തൂക്കം. ഷില്‍ന കണ്ണൂരില്‍ ഫെഡറല്‍ ബാങ്ക് മാനേജരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category